സൗത്ത് ആഫ്രിക്കയിലെയും ബൊത്സ്വാനായിലെയും പ്രവാസികളായ സീറോമലബാര്‍ സഭാമക്കള്‍

Sunday 12 February 2017

  ആഫ്രിക്കന്‍ രാജ്യങ്ങളായ സൗത്ത് ആഫ്രിക്കയും ബൊത്സ്വാനായും സന്ദര്‍ശിക്കാന്‍ സാധിച്ചത് മായാത്ത സ്മരണകളായി മനസ്സില്‍ അവശേഷിക്കുകയാണ്. സന്ദര്‍ശനാനുഭവങ്ങല്‍ കുറച്ചെങ്കിലും പങ്കുവയ്ക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കേവലം ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ പുതിയ സ്ഥലങ്ങള്‍ കാണുകയായിരുന്നില്ല എന്‍റ ലക്ഷ്യം. ഈ പ്രദേശങ്ങളില്‍ ആയിരിക്കുന്ന സീറോമലബാര്‍ സഭാ മക്കളുടെ വിശ്വാസവും ജീവിതവും എങ്ങനെയെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കുകയും അവര്‍ക്കു ലഭിക്കേണ്ട അജപാലന ശുശ്രൂഷയുടെ സാധ്യതകള്‍ ആരായുകയുമായിരുന്നു എന്‍റെ താല്പര്യം. അത്തരത്തില്‍ ഈ സന്ദര്‍ശനങ്ങള്‍ ഏറെ സന്തോഷവും സംതൃപ്തിയും നല്‍കി എന്ന് നിസ്സംശയം പറയാന്‍ കഴിയും.

സൗത്ത് ആഫ്രിക്കയില്‍ പ്രവാസികളായ സീറോമലബാര്‍ സഭാമക്കളുടെ അജപാലനശുശ്രൂഷയ്ക്കായി ആദ്യമായിട്ടാണ് ഒരു രൂപതാവൈദികനെ ഇക്കഴിഞ്ഞ വര്‍ഷം സീറോമലബാര്‍ സഭാസിനഡ് ഔദ്യോഗികമായി നിയോഗിച്ചത്. ചങ്ങനാശേരി അതിരൂപതാംഗമായ ഫാദര്‍ ആല്‍ബിന്‍ നല്ലക്കുറ്റാണത്. ആല്‍ബിനച്ചന്‍റെ താല്പര്യവും ബൊത്സ്വാനായില്‍ കോളേജ് നടത്തുന്ന ഡോ. ആന്‍റണിയുടെ പ്രേരണയും ദുബായില്‍ ജോലിയുള്ള ചങ്ങനാശേരിക്കാരന്‍ മിസ്റ്റര്‍ പ്രിന്‍സിന്‍റെ പിന്തുണയുമെല്ലാമാണ് ഇങ്ങനെയൊരു ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്

സൗത്താഫ്രിക്കയിലെ സീറോമലബാര്‍ വിശ്വാസികളുടെ കാര്യത്തില്‍ ഏറെ താല്പര്യം കാണിക്കുകയും വളരെ പ്രതിബന്ധങ്ങളുടെ നടുവിലും ത്യാഗപൂര്‍വ്വം അവര്‍ക്ക് അജപാലനശുശ്രൂഷ നല്‍കുകയും ചെയ്ത റവ. ഫാ. കുര്യന്‍ പെരുമ്പള്ളിക്കുന്നേല്‍ സി.എം.ഐ.യുടെ പിന്‍ഗാമിയായിട്ടാണ് ആല്‍ബിനച്ചന്‍ നിയോഗിക്കപ്പെട്ടത്. ഏറെ നന്ദിയോടും സ്നേഹത്തോടുംകൂടിയാണ് അവിടത്തെ വിശ്വാസികള്‍ കുര്യനച്ചന്‍റെ സേവനത്തെ അനുസ്മരിക്കുന്നത്.

സൗത്താഫ്രിക്കയിലെ മലയാളികള്‍ - അല്പം ചരിത്രം

1994 നു മുമ്പ് രൂക്ഷമായ വര്‍ണ്ണവിവേചനം നിലവിലിരുന്ന രാജ്യമായിരുന്നു സൗത്താഫ്രിക്ക. അക്കാലത്ത് ഇന്ത്യന്‍ പൗരന് സൗത്താഫ്രിക്കയില്‍ പോകാന്‍ അനുവാദമില്ലായിരുന്നു. എങ്കിലും ജോലി തേടി മറ്റു വഴികളിലൂടെ ഇന്ത്യാക്കാര്‍ അവിടെ എത്തിയിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരേ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചതോടെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഭരണം വിട്ടുകൊടുക്കേണ്ടിവരുമെന്നു മനസ്സിലാക്കിയ വെള്ളക്കാരില്‍ നിരവധിപേര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന സമയമായിരുന്നു അത്. അവര്‍ ഉപേക്ഷിച്ചുപോയ ജോലികളും വീടുകളുമൊക്കെ വാങ്ങി സ്വന്തമാക്കാന്‍ ലഭിച്ച അവസരം മലയാളികള്‍ ശരിക്കും പ്രയോജനപ്പെടുത്തി. അവിടെ എത്തിയിരുന്ന സീറോമലബാര്‍ സഭാംഗങ്ങള്‍ അവിടുത്തെ ലത്തീന്‍ പള്ളികളില്‍ ചേര്‍ന്ന് മതപരമായ ആവശ്യങ്ങള്‍ സാധിച്ചുപോന്നു. എങ്കിലും മാതൃസഭയുടെ അജപാലനശുശ്രൂഷ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിശ്വാസജീവിതത്തിലും സഭാത്മക രൂപീകരണത്തിലും വേണ്ടത്ര മുന്നേറാന്‍ അവര്‍ക്കു ഴിഞ്ഞില്ല എന്നത് സ്വാഭാവികം. ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനുളള വ്യഗ്രതയിലും പരിശ്രമത്തിലും സ്വന്തം മക്കളുടെ വിശ്വാസപരവും ധാര്‍മ്മികവുമായ രൂപീകരണം താറുമാറായി എന്നത് വേദനയോടെ പലരും അനുസ്മരിക്കുന്ന സത്യമാണ്.

സൗത്താഫ്രിക്കന്‍ മലയാളി കാത്തലിക് അസോസിയേഷന്‍ (ടഅങഇഅ)

മറുനാട്ടിലെത്തിയ മലയാളികള്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനിടയില്‍ മലയാളത്തെയും മറന്ന മട്ടിലായി. തങ്ങളുടെ മക്കള്‍ക്ക് മലയാളമറിയില്ല എന്നു പറയുന്നതില്‍ അഭിമാനം കൊണ്ടിരുന്ന മാതാപിതാക്കള്‍ വലിയൊരപകടം തിരിച്ചറിഞ്ഞത് മക്കള്‍ കൗമാരത്തിലും യൗവനത്തിലുമൊക്കെ എത്തിയപ്പോഴാണ് - അവരെ തങ്ങള്‍ക്ക് നിയന്ത്രിക്കാനാവുന്നില്ല എന്ന വസ്തുത. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവര്‍ക്കുണ്ടാവുന്ന നിസ്സഹായാവസ്ഥ.

ഭാവിഭദ്രതയ്ക്ക് ഒരു സമൂഹത്തിന്‍റെ പിന്‍ബലം ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ട അവര്‍ സംഘടിക്കുവാന്‍ തന്നെ തീരുമാനിച്ചു. അവിടെ പ്രിട്ടോറിയാ രൂപതയില്‍ വൈദികാര്‍ത്ഥികളുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇങക സന്ന്യാസസമൂഹാംഗമായ പെരുമ്പള്ളിക്കുന്നേല്‍ കുര്യനച്ചന്‍റെ പിന്തുണയും നേതൃത്വവും ഇക്കാര്യത്തില്‍ അവര്‍ക്കു ലഭിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് സൗത്ത് ആഫ്രിക്കന്‍ മലയാളി കാത്തലിക് അസോസിയേഷന്‍. 2005-ടു കൂടിയാണ് ഇപ്രകാരമൊരു സംവിധാനത്തിന് പശ്ചാത്തലമൊരുങ്ങിയത്.

2007-ല്‍ കുര്യനച്ചന് ഇന്ത്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നപ്പോള്‍ ഇങക സമൂഹാംഗമായിരുന്ന തോമസ് മാണിക്കം അച്ചന്‍റെ സേവനം ടഅങഇഅ യ്ക്ക് ലഭിക്കുകയുണ്ടായി. 2010-ല്‍ മാണിക്കം അച്ചന്‍ മരണമടഞ്ഞ സാഹചര്യത്തില്‍ വീണ്ടും കുര്യനച്ചന്‍റെ സേവനം ലഭിക്കുന്നതിന് ടഅങഇഅ ശ്രമിക്കുകയും സഭാധികാരികളുമായി ബന്ധപ്പെട്ടതിന്‍റെ ഫലമായി 2012 ല്‍ കുര്യനച്ചന്‍ പ്രിട്ടോറിയായില്‍ തിരിച്ചെത്തുകയും ചെയ്തു.

പ്രിട്ടോറിയായില്‍ തിരിച്ചെത്തിയ പെരുമ്പള്ളിക്കുന്നേല്‍ കുര്യനച്ചന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നെങ്കിലും ക്രമേണ അവയൊക്കെ പരിഹരിക്കപ്പെട്ടു. ജോഹന്നസ് ബര്‍ഗ്ഗ് രൂപതയിലെ റിവോണിയ പള്ളിയില്‍ 2013 നവംബര്‍ മുതലും പ്രിട്ടോറിയാ രൂപതയിലെ ഝൗലലിംീീറ പള്ളിയില്‍ 2015 ജനുവരി മുതലും മാസത്തിലൊരിക്കല്‍ സീറോമലബാര്‍ കുര്‍ബാന അര്‍പ്പിച്ചു തുടങ്ങി. ഇപ്രകാരം കാര്യങ്ങള്‍ സമാധാനപരമായി ക്രമീകരിച്ചതിന്‍റെയും സീറോമലബാര്‍ മക്കളെ സംഘടിപ്പിച്ചതിന്‍റെയും പിന്നില്‍ ശ്രീ. ടോമി മാത്യുവിന്‍റെ നേതൃത്വവും പരിശ്രമങ്ങളും എടുത്തുപറയേണ്ടതാണ്.

സീറോമലബാര്‍ വിശ്വാസികള്‍ക്ക് ഒരിടവക ലഭ്യമാകുന്നു

എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഇടയാകത്തക്കവിധം കുര്യനച്ചനെ പ്രിട്ടോറിയായില്‍ത്തന്നെ സ്ഥിരമായി നിയമിച്ചു കിട്ടാന്‍ ശ്രീ. ടോമിയും സംഘവും പ്രിട്ടോറിയാ ആര്‍ച്ചുബിഷപ്പ് വില്യം സ്ലാട്ടറി (ണശഹഹശമാ ടഹമലേേൃ്യ) പിതാവിനെ കണ്ട് നിവേദനം നല്‍കി. ആര്‍ച്ചുബിഷപ്പ് അനുകൂലമായി പ്രതികരിക്കുകയും ഘമൗറശൗാ ലത്തീന്‍പള്ളിയുടെ ചുമതല നല്‍കുകയും ചെയ്തു. ആ ഇടവകയില്‍ നിലവിലിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നപക്ഷം സീറോമലബാര്‍ സമൂഹത്തിനും ആ പള്ളി ഇടവകയായി ഉപയോഗിക്കാമെന്നും ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.

കുര്യനച്ചന്‍ വെല്ലുവിളി സ്വീകരിച്ച് അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും, അങ്ങനെ സീറോമലബാര്‍ വിശ്വാസികള്‍ക്കും ആ പള്ളി സ്വന്തം ഇടവകയായി ഉപയോഗിക്കാന്‍ ഇടയാവുകയും ചെയ്തു. 2016 ജനുവരി 30-ന് അവിടെ ആദ്യമായി സീറോമലബാര്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.

സൗത്ത് ആഫ്രിക്കന്‍ സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി രൂപം കൊളളുന്നു

പ്രിട്ടോറിയാ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് വില്യം സ്ലാറ്റെറി പിതാവിന്‍റെ നിര്‍ലോഭമായ പിന്തുണയില്‍ കാര്യങ്ങളൊക്കെ ക്രമപ്പെട്ടതോടെ 'സൗത്ത് ആഫ്രിക്കന്‍ സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി' (ടഅടങഇഇ) എന്ന പ്രസ്ഥാനവും രൂപംകൊണ്ടു.

കുര്യനച്ചന് ഇന്ത്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നതിനാല്‍ അച്ചന്‍റെ ശുശ്രൂഷയുടെ തുടര്‍ച്ചയ്ക്ക് പുതിയൊരു വൈദികനെ നിയമിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും, സീറോമലബാര്‍ സഭയുടെ പ്രവാസികാര്യാലായത്തിന്‍റെയും മേജര്‍ ആര്‍ച്ചുബിഷപ്പ് ആലഞ്ചേരി പിതാവിന്‍റെയും താല്പര്യപ്രകാരം ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആല്‍ബിന്‍ നല്ലക്കുറ്റച്ചന്‍ പ്രസ്തുത ശുശ്രൂഷയ്ക്ക് നിയമിതനാവുകയും ചെയ്തു. അദ്ദേഹം സൗത്ത് ആഫ്രിക്കയിലെ സീറോമലബാര്‍ സഭാംഗങ്ങളുടെ ജൃശലശെേിരവമൃഴല ആയും നിയമിക്കപ്പെട്ടിരിക്കുകയാണ്. ആല്‍ബിനച്ചന്‍ 2016 മേയ് 17-ന് പ്രിട്ടോറിയയിലെത്തി തന്‍റെ ദൗത്യം ആരംഭിച്ചു. പെരുമ്പള്ളിക്കുന്നേല്‍ ബഹു. കുര്യനച്ചന്‍ നല്ലൊരു അടിത്തറ പാകിയിരുന്നതിനാല്‍ ആല്‍ബിനച്ചന് വലിയ ബുദ്ധിമുട്ടില്ലാതെ തന്‍റെ അജപാലന ശുശ്രൂഷയ്ക്ക് വ്യവസ്ഥാപിതമായ രൂപവും ഭാവവും നല്‍കാനും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും സാധിച്ചു.

സൗത്ത് ആഫ്രിക്കയിലെ പ്രവാസികളായ സീറോമലബാര്‍ സഭാമക്കള്‍ക്ക് നവോന്മേഷം

ചുരുങ്ങിയ കാലംകൊണ്ടുതന്നെ സൗത്ത് ആഫ്രിക്കയിലെ പ്രവാസികളായ സീറോമലബാര്‍ സഭാമക്കളുടെ അജപാലന ശുശ്രൂഷയില്‍ വളരെയേറെ മുന്നേറാന്‍ ആല്‍ബിനച്ചനു കഴിഞ്ഞു. തനിക്കു കടന്നുചെല്ലാന്‍ സാധിച്ച സ്ഥലങ്ങളിലെല്ലാം വിശ്വാസികളെ ഒരുമിച്ചു കൂട്ടാനും ആരാധനക്രമപരവും സഭാത്മകവുമായ പരിശീലനം അവര്‍ക്കു നല്‍കാനും അച്ചനു സാധിക്കുന്നുണ്ട്. പുതിയൊരു ഉണര്‍വും ഉന്മേഷവും അവരില്‍ ഉളവാക്കാന്‍ അച്ചനു കഴിയുന്നുണ്ട്. കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. യുവജനങ്ങള്‍ ഉത്സാഹത്തോടെ സഭാകാര്യങ്ങളില്‍ സഹകരിക്കുന്നു. കുടുംബകൂട്ടായ്മകള്‍ രൂപീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നു.

നാലു രൂപതകളിലായി പരസ്പരം വിദൂരതയില്‍ കഴിയുന്ന നാലു സീറോമലബാര്‍ സഭാസമൂഹങ്ങളില്‍ മാത്രമാണ് അച്ചന് ഇപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നത്. അവ താഴെപ്പറയുന്നവയാണ്.

1. പ്രിട്ടോറിയാ രൂപതയില്‍ ഘമൗറശൗാ എന്ന സ്ഥലത്ത് തോമ്മാശ്ലീഹായുടെ പേരിലുള്ള സമൂഹം. ഇവിടെയാണ് അച്ചന്‍ സ്ഥിരമായി താമസിക്കുന്നത്.

2. പരിശുദ്ധ മറിയത്തിന്‍റെ നാമത്തില്‍ ജൊഹാനെസ്ബര്‍ഗ് രൂപതയിലെ സമൂഹം.

3. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ കിമ്പേര്‍ളി രൂപതയിലെ സമൂഹം.

4. ഡര്‍ബന്‍ രൂപതയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമത്തില്‍ പീറ്റര്‍ മാരിറ്റ്സ്ബുര്‍ഗ്ഗിലെ സമൂഹം.

അഞ്ഞൂറിലധികം കിലോമീറ്റര്‍ യാത്ര ചെയ്തു ശുശ്രൂഷ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ ആല്‍ബിനച്ചനുള്ളത്.

ടഅടങഇഇയ്ക്ക് ടഅഞടന്‍റെ അംഗീകാരം

സൗത്ത് ആഫ്രിക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയെ (ടഅടങഇഇ) സൗത്ത് ആഫ്രിക്കന്‍ റെവന്യൂ സര്‍വ്വീസ് (ടഅഞട) ഒരു പബ്ലിക് ബെനഫിറ്റ് ഒര്‍ഗനൈസേഷന്‍ (ജആഛ) ആയി 2016 ഒക്ടോബര്‍ 14-ന് അംഗീകരിച്ചു എന്നത് സുപ്രധാനമായ ഒരു കാര്യമാണ്. സീറോമലബാര്‍ സഭയ്ക്ക് സൗത്താഫ്രിക്കന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു ലഭിച്ച ഔദ്യോഗികമായ ഒരു അംഗീകാരമാണിത്.

സൗത്ത് ആഫ്രിക്കാ, ബൊത്സ്വാനാ സന്ദര്‍ശനം

ഫെബ്രുവരി 01 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സൗത്ത് ആഫ്രിക്കയും ബൊത്സ്വാനയും ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടെ വസിക്കുന്ന പ്രവാസികളായ സഭാമക്കളെ കാണുവാനും അവരുടെ ജീവിതസാഹ്യചര്യങ്ങളും വിശ്വാസജീവിതവും നേരില്‍ക്കണ്ട് മനസ്സിലാക്കുക എന്നതുമായിരുന്നു ഈ സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം. ആദ്യമായിട്ട് സീറോമലബാര്‍ സഭയില്‍ നിന്ന് ഒരു മെത്രാന്‍ അവരെ സന്ദര്‍ശിക്കാന്‍ എത്തിയെന്നത് അവര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു. മാതൃസഭ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട് എന്നൊരു ബോധ്യവും അവര്‍ക്ക് ലഭിക്കാന്‍ ഇടയായി. അതിനാല്‍ത്തന്നെ പുതിയൊരുണര്‍വും ഐക്യബോധവും അവരില്‍ ഉളവാക്കുവാനും സാധിച്ചു. സൗത്താഫ്രിക്കയിലെ മുകളില്‍ സൂചിപ്പിച്ച നാല് രൂപതകളില്‍ സീറോമലബാര്‍ സഭാവിശ്വാസികളെ സന്ദര്‍ശിക്കുവാനും അവര്‍ക്കുവേണ്ടി വി.കുര്‍ബാനയര്‍പ്പിക്കുവാനും കഴിഞ്ഞത് നല്ലൊരനുഭവമായിരുന്നു. നൂറുകണക്കിന് സീറോമലബാര്‍ വിശ്വാസികള്‍ ഈ രൂപതകളില്‍ അധിവസിക്കുന്നുണ്ട്. സീറോമലബാര്‍ വൈദികരുടെ സാന്നിധ്യവും അജപാലന ശുശ്രൂഷയും കൂടുതലായി ലഭിക്കാനിടയായാല്‍ സജീവമായ ക്രൈസ്തവസമൂഹങ്ങളായി അവരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

ഈ നാല് രൂപതകളിലെയും മെത്രാന്‍മാരെ നേരില്‍ക്കാണുവാനും സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുടെ സാധ്യതകള്‍ ചര്‍ച്ചചെയ്യുവാനും അവസരമുണ്ടായി. മെത്രാന്മാരെല്ലാവരും തന്നെ നല്ല സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. സീറോമലബാര്‍ സഭയില്‍ നിന്നുളള വൈദികരുടെ സേവനം ലഭിക്കുവാന്‍ പല മെത്രാന്മാരും താത്പര്യം കാണിച്ചു. ലത്തീന്‍ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സീറോമലബാര്‍ വിശ്വാസികളുടെ അജപാലന കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഞാന്‍ സന്ദര്‍ശിച്ച നാല് സീറോമലബാര്‍ സമൂഹങ്ങളിലും ബഹു. ആല്‍ബിന്‍ നല്ലക്കുറ്റച്ചന്‍റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും യാമപ്രാര്‍ത്ഥനാപുസ്തകവും തോമാശ്ലീഹായുടെ ഐക്കണും കൊന്തയും നല്‍കുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ നേരിട്ട് പരിചയപ്പെടുകയും ചെയ്തത് നല്ല അനുഭവങ്ങളായിരുന്നു. ആല്‍ബിനച്ചന്‍റെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന ശ്രീ. ടോമി മാത്യു തേവലക്കാടിന്‍റെ സേവനം പ്രശംസനീയമാണ്. അതോടൊപ്പം ഉത്സാഹശീലരും ത്യാഗസന്നരുമായ ഒരുപറ്റം അല്‍മായ സഹോദരങ്ങള്‍ അവിടുത്തെ സീറോമലബാര്‍ സമൂഹങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടുതന്നെയാണ്.

ജൊഹനെസ്ബര്‍ഗ്ഗില്‍ സേവനം ചെയ്യുന്ന സീറോ മലങ്കര സഭയില്‍പ്പെട്ട ബഥനി സിസ്റ്റഴ്സിന്‍റെ ഭവനവും പ്രിട്ടോറിയ രൂപതയില്‍ സേവനം ചെയ്യുന്ന സീറാ മലബാര്‍ സഭയിലെ സി.എം.സി. സിസ്റ്റേഴ്സിന്‍റെ ഭവനവും ഡാര്‍ബന്‍ രൂപതയില്‍ സേവനം ചെയ്യുന്ന ലത്തീന്‍ സഭയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്‍റെ ഭവനവും സന്ദര്‍ശിക്കുകയുണ്ടായി.

സൗത്ത് ആഫ്രിക്കയിലെ സന്ദര്‍ശനത്തിനുശേഷം ബൊത്സ്വാന രാജ്യം സന്ദര്‍ശിക്കുകയും ഗബറോണ്‍ (ഏമയീൃീില) രൂപതയിലെ മെത്രാനെ നേരില്‍ക്കണ്ട് സീറോമലബാര്‍ സഭാവിശ്വാസികളുടെ അജപാലനസാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സീറോമലബാര്‍ സഭാവിശ്വാസികള്‍ക്കുവേണ്ടി വി.കുര്‍ബാനയര്‍പ്പിക്കുകയും അവരുടെ സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്തു. കൂടാതെ ആ നാട്ടുകാരും ലത്തീന്‍സഭാംഗങ്ങളുമായ വിശ്വാസികള്‍ക്കുവേണ്ടി വി.കുര്‍ബാനയര്‍പ്പിച്ച് അവരുടെ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. അവരുടെ ഭക്തിനിര്‍ഭരവും സജീവവുമായ ബലിയര്‍പ്പണം ഏറെ ആകര്‍ഷകമായിരുന്നു.

സൗത്താഫ്രിക്കയില്‍ ഇന്ത്യയില്‍ നിന്ന് 150 വര്‍ഷങ്ങള്‍ക്കുമുമ്പ് ജോലിക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊണ്ടുപോയവരുടെ പിന്‍ഗാമികളുടെ വിവധ സമൂഹങ്ങളുണ്ട്. ആഫ്രിക്കന്‍-ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന ആ സമൂഹത്തിലെ പലരെയും പരിചയപ്പെടാന്‍ സാധിച്ചു.

ഈ സന്ദര്‍ശനങ്ങള്‍ കൂടാതെ രണ്ട് രാജ്യങ്ങളിലെയും ചരിത്രപ്രാധാന്യമുള്ള ചില സ്ഥലങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. സൗത്താഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത നെല്‍സണ്‍ മണ്ടേലയുടെ ഭവനം അവയില്‍ ഒന്നാണ്. ചുരുക്കത്തില്‍ സൗത്താഫ്രിക്ക, ബൊത്സ്വാന സന്ദര്‍ശനം ഏറെ പ്രയോജനകരമായിരുന്നു. ഈ സന്ദര്‍ശനത്തിലുടനീളം ചങ്ങനാശേരി അതിരൂപതിയിലെ പ്രവാസി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഡയറക്ടര്‍ റവ. ഫാ. സണ്ണി പുത്തന്‍പുരയ്ക്കല്‍ എന്നോടൊപ്പമുണ്ടായിരുന്നത് ഏറെ സഹായകമായി. സന്ദര്‍ശനം സംബന്ധിച്ച് എല്ലാക്കാര്യങ്ങളും ശ്രദ്ധയോടെ ക്രമീകരിച്ച് സന്ദര്‍ശനം വിജയിപ്പിച്ച എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നു.

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത