രാജ്യത്തിന്റെ മുഖമുദ്രയായി മാറുന്നതു സുസ്ഥിരമായ കുടുംബബന്ധങ്ങള്‍

Sunday 12 February 2017


കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സംഗമം  ഉദ്ഘാടനം ചെയ്തു. ലോകസമൂഹത്തില്‍ രാജ്യത്തിന്റെ മുഖമുദ്രയായി മാറുന്നതു സുസ്ഥിരമായ കുടുംബങ്ങളും കുടുംബബന്ധങ്ങളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഗോള സമിതി ഭാരവാഹികളും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന പ്രഥമ കുടുംബസംഗമത്തില്‍ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ സഭയും സമൂഹവും വലിയ പ്രതീക്ഷ വയ്ക്കുന്നുവെന്നും വേദനിക്കപ്പെടുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും വേണ്ടി സന്ധിയില്ലാതെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ.റോയി കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതനായിരുന്നു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ.ജിയോ കടവി, ഫാ.ജോര്‍ജ് കുറുമുളളുപുരിടത്തില്‍,കത്തോലിക്കാ ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.