ഏവര്ക്കും പ്രിയങ്കരനും സ്വീകാര്യനും

Saturday 22 April 2017

 പ്രൊഫ. ജെ. സി. മാടപ്പാട്ട്

ചരിത്രം ഉറങ്ങുന്ന ചങ്ങനാശ്ശേരിയുടെ ഹൃദയത്തില്‍നിന്ന്, വിശ്വാസപൈതൃകങ്ങളുടെ പ്രഭവകേന്ദ്രമായ മെത്രാപ്പോലീത്തന്‍ പള്ളി ഇടവകയില്‍നിന്ന് അതിരൂപതയുടെ അമരത്തേയ്ക്ക് ഒരു സഹായ മെത്രാന്‍ ആദ്യമായി അഭിഷിക്തനാകുകയാണ്. 'എനിക്ക് പ്രിയപ്പെട്ട അജപാലകരെ ഞാന്‍ നിങ്ങള്‍ക്ക് നല്‍കും' എന്ന വാഗ്ദാനം പാലിച്ചുകൊണ്ട് കാലാകാലങ്ങളില്‍ വിശുദ്ധരും പണ്ഡിതരും പ്രഗത്ഭരുമായ ഇടയശ്രേഷ്ഠډാരെ നല്‍കി ദൈവം ചങ്ങനാശ്ശേരി അതിരൂപതയെ അനുഗ്രഹിച്ചിട്ടുണ്ട്. ഈ ശ്രേഷ്ഠപരമ്പരയിലേയ്ക്ക് അര്‍ഹതയുടെ അംഗീകാരം നേടി അഭി. തോമസ് തറയില്‍ പിതാവ് അണിചേരുമ്പോള്‍ ഇവിടെ ഒരു പുതിയ ചരിത്രത്തിന് തുടക്കംകുറിക്കുകയാണ്.

'വേഷമെനിക്കെന്തെന്നു വിധിപ്പത് വിഭോ ഭവച്ചിത്തം-വിശ്വപ്രിയമായി നടനം ചെയ്വതു വിധേയനെന്‍ കൃത്യം' എന്ന് പാടിയത് ചങ്ങനാശ്ശേരിയില്‍ ജനിച്ച് മലയാള സാഹിത്യസാര്‍വ്വഭൗമനായി ഖ്യാതിനേടിയ ഉള്ളൂര്‍ മഹാകവിയാണ്. ഒരു വ്യക്തി ഏറ്റുവാങ്ങേണ്ട ജീവിതനിയോഗങ്ങളും നിര്‍വ്വിഹിക്കേണ്ട ഉത്തരവാദിത്വങ്ങളും വഹിക്കേണ്ട സ്ഥാനവുമെല്ലാം തീരുമാനിക്കുന്നത് തിരുഹിതമാണെന്ന് അര്‍ത്ഥശങ്കക്ക് ഇടമില്ലാതെ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'സ്വര്‍ഗ്ഗത്തില്‍നിന്നല്ലാതെ ഒരു അധികാരവും നല്‍കപ്പെടുന്നില്ല' എന്ന തിരുവചനം ഈ സത്യത്തിന് അടിവരയിടുന്നു. ഒരു വ്യക്തി സമൂഹത്തില്‍ ചാര്‍ത്തുന്ന മായാത്ത മുദ്രകളും മറ്റുള്ളവരുടെ മനസ്സുകളില്‍ കോറിയിടുന്ന സ്നേഹചിത്രങ്ങളും ചിന്തകളും ആ വ്യക്തിജീവിതത്തിന്‍റെ ഉത്തമസാക്ഷ്യങ്ങളായി കരുതാം. അഭി. തോമസ് തറയില്‍ പിതാവിന്‍റെ വിദ്യാര്‍ത്ഥിജീവിതത്തിലും സെമിനാരി ജീവിതത്തിലും ശുശ്രൂഷാവേദികളിലും അദ്ദേഹം ജ്വലിപ്പിച്ച നډയുടെ നാളങ്ങള്‍ തിരിച്ചറിഞ്ഞവരും ഹൃദയത്തില്‍ ഏറ്റുവാങ്ങിയവരും ഇവിടെ പ്രതികരിക്കുന്നു.