ബോധ്യങ്ങളുടെ മൂര്‍ച്ചയുള്ള നിലപാടുകള്‍

Sunday 12 February 2017

 ഫാ. ജോസ് മുല്ലക്കരിയില്‍ (എസ്. ബി. കോളജ് ഇംഗ്ലീഷ് വിഭാഗം)

 

ദൈവശാസ്ത്രപഠനകാലത്ത് എന്‍റെ സഹപാഠിയും സെമിനാരിപരിശീലനത്തിലുടനീളവും തുടര്‍ന്ന് പൗരോഹിത്യശുശ്രൂഷയിലും എന്‍റെ സുഹൃത്തുമായ ടോമി തറയിലച്ചന്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനാകുന്നത് വലിയസന്തോഷത്തോടും തികഞ്ഞ പ്രതീക്ഷയോടുംകൂടെ സ്വീകരിക്കുന്നു. ആകര്‍ഷകമായ വ്യക്തിത്വവും, ആത്മാര്‍ത്ഥതയുള്ള ഇടപെടലുകളും ബഹു. ടോമിയച്ചന്‍റെ പൗരോഹിത്യശുശ്രൂഷാരംഗത്തെ എന്നും വ്യതിരിക്തമാക്കിയിരുന്നു. വ്യക്തിബന്ധങ്ങളിലെ സുതാര്യതയും, നിലപാടുകളില്‍ നിഴലിക്കുന്ന ബോധ്യങ്ങളുടെ മൂര്‍ച്ചയും ടോമിയച്ചന്‍റെ വഴികളില്‍ പ്രകാശം പരുത്തുന്നു. ജീവിതാന്തസ്സിന് നിരക്കാത്ത രീതികളെ തിരുത്താനും പ്രശ്നങ്ങളിലും പ്രതിസന്ധികളിലുംപെട്ട് വലയുന്നവര്‍ക്ക് വഴികാട്ടാനും, നډയുടെ കനലുകളെ പ്രോത്സാഹിപ്പിക്കാനും അച്ചനെന്നും നല്ല മനസ്സ് കാട്ടിയിട്ടുണ്ട്. ഒരു പക്ഷേ, കേരളസഭയിലെ മനഃശാസ്ത്രവിദഗ്ദനായ ഏക മെത്രാനാവും തറയില്‍ പിതാവ്. മനുഷ്യമനസ്സുകളെ തൊട്ടറിയുന്ന, മുറിവുണക്കുന്ന സാന്ത്വനത്തിന്‍റെയും സൗഖ്യത്തിന്‍റെയും ഇടയനടുത്ത ശുശ്രൂഷ പിതാവിലൂടെ സഭയ്ക്ക് സംലഭ്യമാകട്ടെ.