ജൂൺ 8-ന് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ മൂറോൻ കൂദാശ

Thursday 01 January 1970

ഈശോയിൽ പ്രിയ വൈദികരേ, സഹോദരങ്ങളേ,

മാർ അപ്രേം പിതാവിന്റെ ഓർമ ദിനമായ ജൂൺ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ മൂറോൻ കൂദാശ നടത്തപ്പെടുന്നു. അതിരൂപതയിലെ എല്ലാ വൈദീകരും സാധ്യമാകുന്നിടത്തോളം സന്യസ്തരും അല്മയരും പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും പങ്കെടിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.
 

ചങ്ങനാശേരി ,തുരുത്തി ,തൃക്കൊടിത്താനം ,കുറുമ്പനാടം ഫൊറാനയിലെ പള്ളികളിൽ അറിയിച്ച് ഈ ഫൊറോനകളിലെ ഓരോ പള്ളികളിൽ നിന്ന് 10 പേരെയെങ്കിലും  പങ്കെടുപ്പിക്കാൻ വികാരിയച്ചന്മാർ ശ്രദ്ധിക്കുമല്ലോ.

മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത