നോമ്പുകാലം: പൊരുളും പ്രയോഗവും

Thursday 01 January 1970

 

 

 "സൗമാ റമ്പാ അഥവാ മഹോപവാസം"ڈ'വലിയ നോമ്പ്' എന്നപേരിലാണല്ലോ നമ്മുടെയിടയില്‍ അറിയപ്പെടുന്നത്. കാലദൈര്‍ഘ്യത്തിലും കാഠിന്യത്തിലും മറ്റെല്ലാ നോമ്പുകളെയും അതിശയിക്കുന്ന ഒന്നായതുകൊണ്ടാണ് ഇക്കാലഘട്ടത്തെ വലിയ നോമ്പ് എന്നു പറയുന്നത്. വസന്തകാലത്തു നടക്കുന്ന ദൈര്‍ഘ്യമേറിയ നോമ്പ് എന്ന അര്‍ത്ഥത്തില്‍ ഘലിേ എന്നു പാശ്ചാത്യപാരമ്പര്യവും ഉപവാസത്തിനും പ്രാര്‍ത്ഥനയും പ്രാധാന്യവും കൊടുക്കുന്നതിനാല്‍ തപസ്സുകാലമെന്ന് പൗരസ്ത്യപാരമ്പര്യങ്ങളും ഇക്കാലഘട്ടത്തെ നാമകരണം ചെയ്യുന്നുണ്ട്. സുറിയാനി പാരമ്പര്യത്തില്‍ തപസിനെ സൂചിപ്പിക്കുന്ന 'സൗമാ' എന്നത് ഒരു അഭിമാനനാമമാണ്. ത്യാഗീവര്യന്‍മാരായ ഋഷിമാരുടെ നാട് എന്നു സൂചിപ്പിക്കാന്‍ ആര്‍ഷഭാരതം എന്നു പറയുന്നതുപോലെ മഹാതപസ്സിന്‍റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ "ബാര്‍ സൗമ" എന്നു പേര് അഭിമാനപൂര്‍വ്വം സ്വീകരിച്ചവര്‍ ഈ സഭയിലുണ്ടായിരുന്നു. കേരള നസ്രാണികളെ "ഉപവാസത്തിന്‍റെ സ്നേഹിതന്‍മാര്‍" എന്ന് മിഷനറിയായ ഡയനീഷ്യസ് വിശേഷിപ്പിച്ചതും ഇതോടു ചേര്‍ത്തു വായിക്കാം.  

നോമ്പിന്‍റെ ന്യൂക്ലിയസ്   

 നോമ്പുകാലത്തിന്‍റെ ഉറവിടബിന്ദു ഒരു വലിയ ജാഗരണ ദിനമായിരുന്നു. പുരാതന ഏഷ്യാ മൈനറിലെ യഹൂദ ക്രൈസ്തവര്‍ ഏപ്രില്‍ 14-ാം തീയതി (നീസാന്‍ മാസം) യഹൂദര്‍ പെസഹാ ആചരിച്ചിരുന്നതിനു പകരമായി ഉത്ഥിതനായ മിശിഹായുടെ പ്രത്യാഗമനത്തെ കാത്തിരുന്നുകൊണ്ട് ആ രാത്രി ജാഗരണമിരുന്നിരുന്നു. യഹൂദര്‍ പഴയ വിമോചനത്തെ അനുസ്മരിച്ചുകൊണ്ട് ഇനിയും വരാനിരിക്കുന്ന മിശിഹായെ അവരുടെ പെസഹാത്തിരുനാളിനു പ്രതീക്ഷിച്ച് കാത്തിരുന്നപ്പോള്‍ ക്രൈസ്തവര്‍ കര്‍ത്താവിന്‍റെ വരവിനുവേണ്ടി നടത്തിയ ഈ കാത്തിരിപ്പായിരുന്നു പിന്നീട് വലിയ നോമ്പായി വികസിച്ചു വന്നത്. ഉയിര്‍പ്പു തിരുനാളിനൊരുക്കമായി രണ്ടു ദിവസം; മൂന്നു ദിവസം (ത്രിദേവും) ഒരാഴ്ച (വിശുദ്ധ വാരം) മൂന്നാഴ്ച, ആറ് ആഴ്ച പിന്നീട് ഏഴ് പൂര്‍ണ ആഴ്ചകള്‍ ഉള്‍പ്പെടുന്ന നാല്‍പതു ദിവസങ്ങള്‍ എന്നിങ്ങനെയാണ് ആദ്യത്തെ നാലു നൂറ്റാണ്ടുകളില്‍ നോമ്പുകാലം വിവിധ സഭാപാരമ്പര്യങ്ങളില്‍ വളര്‍ന്നു വികസിച്ചത്. നോമ്പുകാലം ദൈര്‍ഘ്യമേറിയ ഒരു കാലഘട്ടമായി പരിണമിച്ചപ്പോള്‍ പോലും അതിന്‍റെ ഉറവിടബിന്ദുവായ ഉയിര്‍പ്പുജാഗരണം അതീവശ്രദ്ധയോടെ സഭകള്‍ ഇന്നും പാലിച്ചുപോരുന്നു. ഒീഹ്യ ിശഴവേ  ; ഠവല ാീവേലൃ ീള  മഹഹ ്ശഴശഹെ  വിശുദ്ധ രാത്രി; സകല ജാഗരണങ്ങളുടെയും മാതാവ് - എന്നാണ് ഈ രാത്രിയെ സെന്‍റ് അഗസ്റ്റിന്‍ വിശേഷിപ്പിക്കുന്നത്. "എന്നോടുകൂടി ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് ഉണര്‍ന്നിരുന്നുകൂടേ" എന്നു ശെമയോന്‍ കേപ്പായോടു കര്‍ത്താവു ചോദിച്ച ചോദ്യത്തിന് (മത്താ, 26:40; മര്‍ക്കോ 14:37) സഭ കൊടുക്കുന്ന ഒരു വലിയ പ്രത്യുത്തരമാണ് വലിയ നോമ്പ്. ദൈവത്തിന് എല്ലാറ്റിന്‍റെയും ദശാംശം കൊടുക്കണമെന്ന കല്‍പനയനുസരിച്ച് (ഉല്‍പ 28:22) ആണ്ടുവട്ടത്തിന്‍റെ പത്തുശതമാനം കൊടുക്കുക (360/10=36 ദിവസങ്ങള്‍) എന്ന ചിന്തയും നോമ്പുദിനവ്യാപ്തിയുടെ പാശ്ചാത്യ ചരിത്രത്തില്‍ കാണാനാവും. വിളക്കുകളേന്തിയ കന്യകമാരെപ്പോലെ മണവാളനെ ഉണര്‍ന്നു കാത്തിരിക്കുന്ന മണവാട്ടിയുടെ മനോഭാവമാണ് ഈ ജാഗരണത്തിനുള്ളത്. കര്‍ത്താവിനോടൊപ്പം ഉണര്‍ന്നിരിക്കുന്നു; കര്‍ത്താവിന്‍റെ വരവും കാത്ത് ഉണര്‍ന്നിരിക്കുന്ന വിശ്വസ്ഥനായ ഭൃത്യനെപ്പോലെയാകുവാന്‍ (മത്താ 24:43) സഭ പരിശ്രമിക്കുന്ന കാലമാണിത്. 

 

ക്രിസ്തീയ ഉപവാസത്തിന്‍റെ പ്രത്യേകത 

 

ചുരുക്കത്തില്‍ ജാഗരണമാണ് വലിയനോമ്പിന്‍റെ മര്‍മ്മം. ഉത്ഥിതനായ ഈശോയെ നാം പ്രത്യാശയോടെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പ് ശൂന്യമായ ഒന്നല്ല. പാപബദ്ധമായ ശരീരത്തിന്‍റെ കാരാഗൃഹത്തില്‍ നിന്ന് അമര്‍ത്ത്യമായ ആത്മാവിനെ വീണ്ടെടുക്കാനുതകുന്ന തപശ്ചര്യകള്‍ ചെയ്യുന്ന ഗ്രീക്കുകാരെപ്പോലെയോ; തപശക്തികൊണ്ട് ദേവലോകത്തെ ഇളക്കിമറിക്കാന്‍ ശ്രമിക്കുന്ന ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളെപ്പോലെയോ, ആത്മാവിനെ ഉയര്‍ത്തി നിര്‍മമമായ നിര്‍വാണം പ്രാപിക്കാന്‍ അന്വേഷിക്കുന്ന ബൗദ്ധ ചിന്തയെപ്പോലെയോ മറ്റു ചില മതങ്ങളിലെ ആദര്‍ശബദ്ധ - നിര്‍ബന്ധിത ഉപവാസം പോലെയോ അല്ല; മറിച്ച്, ജീവിക്കുന്ന മിശിഹായുടെ കൃപയില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ഉത്ഥിതനായ മിശിഹായെ പാര്‍ത്തിരിക്കുന്ന, ഒരു കാത്തിരിപ്പിനുവേണ്ടി പരിത്യാഗങ്ങളും പ്രാര്‍ത്ഥനകളും തപശ്ചര്യകളും ഏറ്റെടുക്കുന്ന കാലമാണ് വലിയ ഉപവാസകാലം. അതിലെ ക്രിയാത്മ ഭാവമാണ് ഉപവാസം; അഥവാ ഉപ+വസതി - കര്‍ത്താവിന്‍റെ അടുത്തു വസിക്കുന്ന പ്രക്രിയ. അതിനുവേണ്ടി ഏറ്റെടുക്കുന്ന നൊമ്പരമാണ് - ത്യാഗമാണ് നോമ്പ്. ഉപവാസമില്ലാത്ത നോമ്പ് സ്വയം നീതിമാന്‍മാരായി ഭാവിക്കുന്ന ഫരിസേയ മനോഭാവമാണ് ഉളവാക്കുന്നതെങ്കില്‍  നോമ്പില്ലാത്ത ഉപവാസമാകട്ടെ ഉത്തരവാദിത്വങ്ങളിലും ത്യാഗങ്ങളിലും നിന്നൊളിച്ചോടുന്ന കപടഭക്തിയെയാവും സൂചിപ്പിക്കുന്നത്. 

 

പെസഹാ ഒരുക്കവും മാമ്മോദീസായും 

 

വിവിധ സഭാ പാരമ്പര്യങ്ങള്‍ ക്രോഡീകരിച്ച് അ ഉ 325 ല്‍ നിഖ്യാ സൂനഹദോസ് നാല്‍പതുദിന പെസഹാ ഒരുക്ക ഉപവാസകാലം അംഗീകരിക്കുകയുണ്ടായി. കര്‍ത്താവ് ഉടന്‍ വരും എന്ന യുഗാന്ത്യോന്‍മുഖ ചിന്തയില്‍നിന്നും കര്‍ത്താവിന്‍റെ പെസഹാരഹസ്യങ്ങളില്‍ ആണ്ടുതോറും നവമായി ഉള്‍ച്ചേരുക എന്ന നിലയില്‍ ഉയിര്‍പ്പു ജാഗരണത്തിന് ഒരു അര്‍ത്ഥഭേദം സംഭവിച്ചു. മാമ്മോദീസാര്‍ത്ഥികളോടുകൂടി സഭ ഒന്നടങ്കം പ്രാര്‍ത്ഥിച്ച് ഉപവസിച്ചൊരുങ്ങുന്ന കാലഘട്ടമായി ഇതു മാറി. ഈശോയുടെ 40 ദിവസത്തെ ഉപവാസത്തെ അനുകരിച്ച് അലക്സാണ്ട്രിയന്‍ പാരമ്പര്യത്തില്‍ ആവിര്‍ഭവിച്ച ദനഹാത്തിരുനാളനന്തര ഉപവാസം പിന്നീട് മാമ്മേദീസാര്‍ത്ഥികളോടൊപ്പമുള്ള ഉയിര്‍പ്പിനൊരുക്കമായ ഉപവാസമായി മാറി. അഞ്ചാം നൂറ്റാണ്ടിനു ശേഷം മുതിര്‍ന്നവരുടെ മാമ്മോദീസാ പ്രായേണ അപ്രത്യക്ഷമായപ്പോള്‍ സഭയൊന്നടങ്കം ഒരു കാറ്റക്കുമിനേറ്റില്‍ - മാമ്മോദീസാ സ്വീകരണ പരിശീലനത്തില്‍ പ്രവേശിക്കുന്ന ഒരുക്കമായി ഈ കാലഘട്ടത്തിന് വീണ്ടും പുതിയ അര്‍ത്ഥതലങ്ങള്‍ ലഭിച്ചു. സഹനമരണങ്ങളിലൂടെ ഉയിര്‍പ്പില്‍ പ്രവേശിച്ച മിശിഹായോടൊപ്പമായിരിക്കുക എന്ന ചിന്തയും കൈക്കൊണ്ട് ഇക്കാലഘട്ടത്തില്‍ പാശ്ചാത്യ പാരമ്പര്യസഭയില്‍ പീഡാനുഭവ ഭക്തിയുടെയും ദു:ഖത്തിന്‍റെയും ആചരണങ്ങള്‍ ഉണ്ടായെങ്കില്‍ (വിഭൂതി കര്‍മ്മങ്ങള്‍; ഗ്ലോറിയ; ഹല്ലേലൂയാ - ഉപേക്ഷിക്കല്‍ കറുത്ത - വയലറ്റ് തിരുവസ്ത്രങ്ങള്‍; തിരുസ്വരൂപങ്ങള്‍ മറയ്ക്കുക, അള്‍ത്താരയില്‍ പുഷ്പാലങ്കാരങ്ങള്‍ വര്‍ജിക്കുക, സ്ലീവാ പാത തുടങ്ങിയവ); പൗരസ്ത്യ സഭകളില്‍ ആഘോഷ ഘടകങ്ങള്‍ കുറച്ചും (ഞായറാഴ്ചകളിലും ശനിയും ആഘോഷ ഘടകങ്ങള്‍ കുറഞ്ഞ ബലിയര്‍പ്പണം; ബുധന്‍ - വെള്ളി ദിവസങ്ങളില്‍ ുൃല  മെിരശേളശലറ ഹശൗൃഴ്യേ  മുമ്പ് കൂദാശ ചെയ്ത തിരുവോസ്തി സ്വീകരിക്കുന്ന ക്രമം; ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനകളും (കുമ്പിടീല്‍; മാര്‍ അപ്രേമിന്‍റെ കുമ്പിടീല്‍ രൂപം, വേദപുസ്തകവായനകളും  യാമ ലിറ്റര്‍ജികളും ഉയിര്‍പ്പു തിരുനാളിനെ കേന്ദ്രീകരിക്കുന്ന - സന്തോഷം കാത്തിരിക്കുന്ന ദു:ഖാചരണകാലം - എന്ന രീതിയിലുള്ള ആചരണങ്ങളും വികസിച്ചുവന്നു. ഉയിര്‍പ്പു ജാഗരണ ചൈതന്യമനുസരിച്ച് നമ്മുടെ റീത്തില്‍ പീഡാസഹനങ്ങളെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ നോമ്പുകാലത്തല്ല; പെസഹാ വ്യാഴം മുതലാണ് കാണുന്നത്. പകരം ഈശോയോടു ചേര്‍ന്നുള്ള നമ്മുടെ ഉപവാസം, വചനാനുശീലനം, അനുതാപം; പ്രലോഭനങ്ങളെ അതിജീവിക്കല്‍ തുടങ്ങിയ ചിന്തകളാണ് ഇക്കാലഘട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. 

 

നോമ്പാചരണ നസ്രാണിശൈലി 

 

കഠിനമായ തപശ്ചര്യകളോടുചേര്‍ന്ന ഒരു നോമ്പാചരണമാണ് നമുക്കുണ്ടായിരുന്നത്. പാല്‍, പാലുല്‍പന്നങ്ങള്‍, മത്സ്യ മാംസ വര്‍ജനം; ദാമ്പത്യ വിരക്തി തുടങ്ങിയവ അതിന്‍റെ ഭാഗമായിരുന്നു. നോമ്പുകാലത്തു വെറ്റമുറുക്കുന്നത് ഒഴിവാക്കാന്‍ അവര്‍ നന്നേ പരിശ്രമിച്ചിരുന്നെന്ന് ഫ്രാന്‍സിസ് സേവ്യര്‍ എന്ന മിഷനറി രേഖപ്പെടുത്തുന്നു. നോമ്പ് ഒരു ഉടമ്പടി അവകാശം പോലെയായിരുന്നു. നോമ്പു നോല്‍ക്കുക, നോമ്പു പിടിക്കുക, നോമ്പു വീടുക, എന്നിവയൊക്കെ ഇതാണു സൂചിപ്പിക്കുന്നത്. നോല്ക്കുക എന്ന പദത്തിന് വ്രതാനുഷ്ഠാനം, ഉപവാസം എന്നാണ് അര്‍ത്ഥം (ശ്രീ കണ്ഠേശ്വരം, 1273). ഒരിക്കല്‍ ലംഘിച്ചാല്‍ തുടര്‍ന്ന് നോമ്പാചരിക്കാന്‍ അനുവദിച്ചിരുന്നില്ല! പ്രഭാതത്തില്‍ എഴുന്നേറ്റു പല്ലുതേച്ചു കുളിച്ചുകൊണ്ട് ദിവസും നോമ്പാചരിച്ചിരുന്നു. ഉദയംപേരൂര്‍ സൂനഹദോസ് ഈ ആചരണങ്ങള്‍ നിരോധിച്ചുവത്രെ. 

 

രുചികരമല്ലാത്ത ഭക്ഷണം കഴിക്കുന്ന ദിനം എന്ന അര്‍ത്ഥത്തില്‍ പേഫൊര്‍ത്താ - പേത്തുര്‍ത്താ ഞായര്‍ ആചരിച്ചിരുന്നു. നോമ്പാചരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. പാശ്ചാത്യ ക്രമത്തില്‍ പെസഹാ വ്യാഴാഴ്ച നടന്ന അനുരഞ്ജന ശുശ്രൂഷയിലെ വിഭൂതി കര്‍മ്മം പണ്ട് ബുധനാഴ്ച നടന്നിരുന്നത് ഇതേ ദിവസം നടത്തുന്നു. മറ്റ് പൗരസ്ത്യ സഭകളില്‍  പരസ്പരം ക്ഷമ ചോദിച്ചുകൊണ്ട് അനുരഞ്ജന ശുശ്രൂഷയോടെ നോമ്പുകാലം ആരംഭിക്കുന്നു. ഞായറാഴ്ചകളില്‍ നോമ്പുകാലത്തിന്‍റെ ഭാഗമെന്ന നിലയില്‍ നോമ്പാചരിച്ചിരുന്നെങ്കിലും ഇവ ഉപവാസദിനങ്ങളല്ല.

 

 ഉപവാസദിനങ്ങളില്‍ ഒരുനേരം ഭക്ഷണം അല്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണം. രോഗികള്‍ക്കാണെങ്കില്‍ ഒരു നേരത്തെ ഭക്ഷണം പല നേരങ്ങളില്‍ എന്ന കണക്കില്‍. പാതിനോമ്പിനു സ്ലീവാ ദേവാലയമദ്ധ്യത്തില്‍ പ്രതിഷ്ഠിക്കുന്ന (ഗാഗുല്‍ത്ത) കര്‍മ്മം പാശ്ചാത്യ സുറിയാനി ക്രമത്തിലുണ്ട്. എന്നാല്‍ ബേമ്മാ ദേവാലയമദ്ധ്യത്തിലായിരുന്നതിനാല്‍ പൗരസ്ത്യ പാരമ്പര്യത്തില്‍ ഇതിന്‍റെ ആവശ്യകത ഉണ്ടായിരുന്നില്ല. 

 

നാല്പതാം വെള്ളി

 

40-ാം വെള്ളിയാഴ്ച ലാസറിനെ ഉയിര്‍പ്പിച്ചത് അനുസ്മരിച്ചശേഷം ശനിയാഴ്ച "ലാസറിന്‍റെ ശനി" എന്ന ആചരണത്തോടനുബന്ധിച്ച് മറിയം നന്ദിസൂചകമായി ഈശോയുടെ പാദത്തില്‍ സുഗന്ധം പൂശിയ പാത്രത്തെ അനുസ്മരിക്കുന്ന ശര്‍ക്കരയും തേങ്ങയും സുഗന്ധവും ചേര്‍ന്ന കൊഴുക്കൊട്ടയില്‍ കുരിശടയാളം വരച്ച് കുടുംബനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് കൊടുത്തിരുന്നു. ഈ ദിനം "കൊഴുക്കൊട്ടാ ശനി" എന്നും അറിയപ്പെടുന്നു. കൊഴുക്കൊട്ടാ കഴിക്കുന്നത് ഉപവാസലംഘനമായി കരുതിയിരുന്നില്ല. പീഡാനുഭവവാരത്തിലേക്കുള്ള പരിവര്‍ത്തന ദിനമാണ്  ഈ ലാസറിന്‍റെ ശനി. പാശ്ചാത്യ സ്വാധീനത്തില്‍ അര്‍ദ്ധരാത്രി മുതല്‍ നോമ്പുകാല ആരംഭം; വിഭൂതി; നോമ്പിനു ഇളവുകള്‍ ഒക്കെ ഉണ്ടായെങ്കിലും ഇന്നും വലിയ ആത്മീയ ഒരുക്കത്തിന്‍റെ അവസരമായി നോമ്പുകാലം തുടര്‍ന്നു പോരുന്നുണ്ട്. വിപുലവും വൈവിധ്യപൂര്‍ണവുമായ പ്രാര്‍ത്ഥനാനുഷ്ഠാനങ്ങള്‍ ഉള്ള യാമപ്രാര്‍ത്ഥനകളുമടങ്ങിയ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങളുടെ അഭാവത്തില്‍ സ്വസഭാ ചൈതന്യത്തില്‍ ഉപവാസകാലത്തെ ആത്മീയ സമ്പന്നമാക്കുന്നതില്‍ പരിമിതി അനുഭവിക്കുന്നുവെങ്കിലും മാര്‍ തെയഡോറിന്‍റെ കുര്‍ബാനക്രമം, വി. ഗ്രന്ഥം വായന, വ്യക്തിഗത പ്രാര്‍ത്ഥനകള്‍ ഇതര ഭക്താനുഷ്ഠാനങ്ങള്‍ ത്യാഗപ്രവൃത്തികള്‍; ദാനധര്‍മ്മം വഴിയൊക്കെ നോമ്പുകാലം ഒരു ആത്മീയ ജാഗരണത്തിന്‍റെ വസന്തകാലമാക്കിത്തീര്‍ക്കാന്‍ കഴിയും. ഈശോയോടു ചേര്‍ന്നുപവസിച്ച് തിന്‍മ നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് ഉയിര്‍ത്തെഴുന്നേറ്റ - ഇനി ഒരിക്കലും മരിക്കാത്ത - കര്‍ത്താവില്‍ നവീകരിക്കപ്പെട്ട ജീവിതം നയിക്കാന്‍ (റോമാ 6:6-10) ഇക്കാലഘട്ടം വിശ്വാസികളെ സഹായിക്കുന്നു.

 

റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍