നസ്രാണി ദീപിക

Monday 30 April 2018

വന്ദ്യ വൈദികരേ, പ്രിയ സഹോദരങ്ങളേ,
 
നവീന കാലഘട്ടത്തിന്റെ ആശ്ചര്യജനകവും ത്വരിതവളര്‍ച്ച കൈവരിച്ചതുമായ പ്രതിഭാസമാണ് മാധ്യമലോകം. വിവരസാങ്കേതിക വിദ്യയുടെ വിന്യാസം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും പുതിയ
അറിവിനും ചിന്താധാരകള്‍ക്കും വഴിതുറക്കുകയും പണ്ടൊരിക്കലുമില്ലാത്ത തരത്തിലുള്ള ബന്ധങ്ങള്‍ രൂപവത്ക്കരിക്കുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും വേദിയൊരുക്കുകയും ചെയ്യുന്ന സംവിധാനമായി മാറി.
അടുത്തകാലംവരെ അചിന്തനീയമായിരുന്ന അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ മാധ്യമരംഗത്തെ വളര്‍ച്ചയിലൂടെ മാനവരാശിക്ക് സ്വായത്തമായി.
 
ആശയവിനിമയ പ്രക്രിയയില്‍ അതിവേഗം കൈവന്ന വളര്‍ച്ചയിലൂടെ മാധ്യമലോകം സ്വാധീന ശേഷിയുടെ അമരത്തേക്ക് എത്തിച്ചേര്‍ന്നു. സ്വാധീനശേഷിയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ വളരെ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ ശേഷി തെളിയിച്ച ഒരു നവരൂപമാണ് ഇന്നിന്റെ മാധ്യമങ്ങളെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ ഇനിയെങ്കിലും നാം തിരിച്ചറിയണം. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ഈ നൂതന ബലതന്ത്രത്തിന്റെ സാധ്യതകള്‍ ഇന്ന് ആശയവിനിമയ ശാസ്ത്രത്തിലുള്ള മനുഷ്യന്റെ താത്പര്യം വര്‍ദ്ധിപ്പിക്കുകയും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പൊതുതീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ആ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും സമുദായങ്ങളും സ്വന്തമായ മാധ്യമങ്ങള്‍ ആരംഭിക്കുകയും അതീവ ശ്രദ്ധയോടും താത്പര്യത്തോടുംകൂടി സര്‍വശക്തിയും ഉപയോഗിച്ച് അതിനെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമം നടത്തുകയും ചെയ്യുന്നത്.
 
കഴിഞ്ഞ 132 വര്‍ഷങ്ങളായി ദീപിക ദിനപത്രവും അനുബന്ധപ്രസിദ്ധീകരണങ്ങളുമാണ് കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ ആശയ വിനിമയ മാധ്യമങ്ങള്‍. ഓരോ ദിവസവും സഭയുടെ മനസ്
സഭാംഗങ്ങളെ അറിയിക്കാന്‍ സഭയ്ക്ക് ഇന്നു ദീപിക ദിനപത്രം മാത്രമേയുള്ളു. അതിനാല്‍, നിരന്തരമായ മാധ്യമജാഗ്രതയിലേക്ക് ഒരു സമൂഹമെന്ന നിലയില്‍ ഇനിയും ഉണര്‍ന്ന്, ദീപികയുടെ പ്രസക്തി നാം തിരിച്ചറിയേണ്ടതുണ്ട്.
 
ദീപിക - കേരപ്രചാരണ ജാഥ (1995)
പഴയ തലമുറയ്ക്ക് നേരിടേണ്ടിവന്ന കഷ്ടപ്പാടുകളിലും ദാരിദ്ര്യ- ദുഃഖങ്ങളിലും സാമ്പത്തിക പരാധീനതകളിലും സഭ എന്നും അവരോടൊപ്പമുണ്ടായിരുന്നു. പിന്നീട് വെല്ലുവിളികളും വിലത്തകര്‍ച്ചയും കാര്‍ഷിക വിരുദ്ധ നയങ്ങളുമായപ്പോള്‍ ദീപിക എന്ന സ്വരമുപയോഗിച്ചാണ് നാം അതിനെ പ്രതിരോധിച്ചത്. കേരളത്തിലെ കാര്‍ഷിക സമൂഹം പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോഴെല്ലാം അവര്‍ക്ക് ആശാദീപമായത് ദീപിക മാത്രമാണ്. നാളികേരത്തിന്റെ വില ഒരു രൂപയിലും താഴ്ന്ന അവസരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തുനിന്നും തിരുവനന്തപുരം വരെ 'കേരപ്രചാരണജാഥ' നടത്തി ദീപിക കര്‍ഷകരോടുള്ള പ്രതിബദ്ധത തുറന്നുകാട്ടിയത് കേരള കാര്‍ഷിക ചരിത്രത്തിലെ സുവര്‍ണ സ്മരണയാണ്.
 
ദീപിക - കുടിയേറ്റ ജനതയോടൊപ്പം
റബ്ബറിന്റെയും മറ്റു കാര്‍ഷികോത്പന്നങ്ങളുടെയും വിലസ്ഥിരതയ്ക്കുവേണ്ടി ദീപിക നടത്തിയ പോരാട്ടങ്ങളും ഓര്‍മിക്കത്തക്കതാണ്. മലയോര കര്‍ഷകര്‍ കുടിയിറക്കിന്റെ ഭീഷണിയിലായപ്പോഴെല്ലാം അവര്‍ക്കൊപ്പം നിന്ന് പടവെട്ടിയത് ദീപിക മാത്രമായിരുന്നു. മലയോര ഹൈവേ, മലയോര വികസന അഥോറിറ്റി എന്നിവയെല്ലാം യാഥാര്‍ഥ്യമാക്കുന്നതിനു ദീപിക നടത്തിയ മുന്നേറ്റങ്ങള്‍ ചരിത്രമാണ്. കസ്തൂരിരംഗന്‍, മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും കര്‍ഷകശബ്ദം അധികാരകേന്ദ്രങ്ങളിലെത്തിക്കുന്നതിനും അവര്‍ക്കു നീതി ഉറപ്പുവരുത്തുന്നതിനുമായി ദീപിക നടത്തുന്ന പരിശ്രമങ്ങള്‍ നാം തിരിച്ചറിയണം.
 
സമുദായത്തിലെ മാധ്യമ അധിനിവേശം തിരിച്ചറിയുക 
യാഥാര്‍ഥ്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇന്നു കത്തോലിക്കാ സമൂദായത്തില്‍ വലിയൊരു വിഭാഗം അംഗങ്ങള്‍ വാര്‍ത്തകള്‍ അറിയുന്നത് പൊതുവേ സഭാവിരുദ്ധ മനോഭാവവും പക്ഷാഭേദനിലപാടും പുലര്‍ത്തുന്ന മാധ്യമങ്ങളിലൂടെയാണെന്നുള്ളത് നമ്മള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്. നിഷ്പക്ഷവും സത്യസന്ധവും ക്രിയാത്മകവുമായ മാധ്യമങ്ങളെയാണ് നമ്മള്‍ ആശ്രയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്. സ്ഥാപിത താല്പര്യങ്ങളോടെ നീതിബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിയാനും വഞ്ചിതരാകാതിരിക്കാനുമുള്ള വിവേകം നമുക്കുണ്ടാകണം. കത്തോലിക്കാ സഭയ്ക്ക് പൂര്‍ണ നിയന്ത്രണമുള്ളതും നമ്മുടെ സ്വന്തം ജിഹ്വയുമായ ദീപിക ദിനപത്രത്തെ സ്വന്തമായി കണ്ട് സ്‌നേഹിക്കാനും വളര്‍ത്തി ശക്തിപ്പെടുത്താനും നമുക്കു കഴിയണം.
 
കാര്‍ഷികമേഖലയും ഇടത്തരം കച്ചവട-വ്യവസായ മേഖലകളും കോര്‍പറേറ്റുകളുടെ വികസന നിലപാടുകളിലൂടെ തകര്‍ന്നടിയുന്നു. അതിനാല്‍, ഈ കാലഘട്ടത്തില്‍ തഴയപ്പെടുന്ന സാധാരണക്കാര്‍ക്കുവേണ്ടി നിലപാടെടുക്കണമെന്ന് സമൂഹത്തോട് സംസാരിക്കാന്‍ ദീപികയെ ശക്തിപ്പെടുത്തിയേ പറ്റൂ. ഡി.എഫ്.സി.യിലൂടെ ദീപിക ശക്തമായ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് അഭിമാനത്തോടെ തിരിച്ചറിയണം. മെയ് 26-ാം തീയതി പാലായില്‍വെച്ചു നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനും കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍നിന്നു പുറപ്പെടുന്ന കര്‍ഷക ജാഥയും സഭയുടെ ഐക്യത്തിന്റെയും മാധ്യമ അവബോധത്തിന്റെയും പ്രകടനമാവട്ടെ.
 
ഒരു കോടി ഒപ്പ് - ഒരു പുതു ചരിത്രം
ഇതിനു മുന്നോടിയായി വെള്ളരിക്കുണ്ടില്‍ മെയ് രണ്ടിന് ആരംഭിച്ച് മെയ് 23-നു തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയില്‍ കേരള കാര്‍ഷിക മേഖലയുടെ ആശങ്കകളും ആവശ്യങ്ങളും ഉന്നയിക്കുന്ന, ഒരു കോടി കര്‍ഷകര്‍ ഒപ്പിട്ട, നിവേദന സമര്‍പ്പണവും നടത്തുന്നു. മെയ് 21, 22, 23 തീയതികളിലാണ് നമ്മുടെ അതിരൂപതയിലൂടെ കര്‍ഷക ജാഥ കടന്നുപോകുന്നത്. ഇതിന് എല്ലാവിധ പിന്തുണയും കൊടുക്കുക എന്നത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വവും ആവശ്യവും ആണല്ലോ. ഇതിനോടൊപ്പം കത്തോലിക്കാസഭയുടെയും കാര്‍ഷിക മേഖലയുടെയും സ്വരമായ ദീപികയെ ശക്തിപ്പെടുത്തേണ്ട മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു.
നമ്മള്‍ ചെയ്യേണ്ടത്
1. ഇടവക സംഘടനാതലങ്ങളില്‍ ഉത്തരവാദിത്വം വഹിക്കുന്ന കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വഭവനങ്ങളില്‍ ദീപിക വരുത്തുന്നു എന്ന് ഉറപ്പുവരുത്തുക. മറ്റു കുടുംബങ്ങളില്‍ ദീപികയെത്തിക്കുവാന്‍ പരിശ്രമിക്കുക.
2. നമ്മുടെ രൂപതയുടെ എല്ലാ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവര്‍ ദീപിക വരിക്കാരാകുക.
3. എല്ലാ വിശ്വാസികളും സ്വഭവനങ്ങളില്‍ ദീപിക വരുത്തി സഭയുടെ മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക.
4. ഒരു മാധ്യമത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വരിസംഖ്യയോടൊപ്പം പരസ്യങ്ങളും അനിവാര്യമാണ്. നമ്മുടെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെ സംരഭങ്ങളുടെയും, കുടുംബങ്ങളുടെയും പരസ്യങ്ങള്‍ ദീപികയ്ക്കു നല്‍കുവാന്‍ തീരുമാനിക്കുക.
5. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഇടവകാംഗങ്ങളുടെ സ്ഥാപനങ്ങള്‍, കടകള്‍, തുടങ്ങിയ ഇടങ്ങളില്‍ ദീപികയുടെ സാന്നിധ്യം എല്ലാവര്‍ക്കും കാണത്തക്കവിധം ഉറപ്പുവരുത്തി മറ്റുള്ളവരിലേക്കും കര്‍ഷകകരുടെ ശബ്ദം എത്തിക്കുക.
ഇതുവഴി ദീപികയുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും ധാര്‍മിക കാഴ്ചപ്പാടുകളുടെ കൈമാറ്റത്തിനും സഭാസംരക്ഷണത്തിനുമുള്ള വിശ്വാസി സമൂഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്, സമയവും സാഹചര്യവും ആവശ്യപ്പെടുന്നതുപോലെ, മാധ്യമ ജാഗ്രതയുടെ അനിവാര്യത തിരിച്ചറിഞ്ഞ്, സഭയുടെ സ്വന്തം മാധ്യമമായ ദീപികയുടെ വളര്‍ച്ചയ്ക്കായി സഭാതനയരായ നമുക്ക് ഒറ്റക്കെട്ടായി ഉത്സാഹപൂര്‍വ്വം പരിശ്രമിക്കാം. പ്രസ്തുത കാര്യത്തിലേക്ക് നിങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ടും സഭയുടെ മാധ്യമശുശ്രൂഷയ്ക്കായി ചെയ്യുന്ന എല്ലാ സേവനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും
 
ആശീര്‍വ്വാദത്തോടെ,
 
ആര്‍ച്ചുബിഷപ്പ്  ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത
 
ഇടവക സംഘടനാതലങ്ങളില്‍ ഉത്തരവാദിത്വം വഹിക്കുന്ന കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വഭവനങ്ങളില്‍ ദീപിക വരുത്തുന്നു എന്ന് ഉറപ്പുവരുത്തുക. മറ്റു കുടുംബങ്ങളില്‍ ദീപികയെത്തിക്കുവാന്‍ പരിശ്രമിക്കുക.

" />