132-ാമത് അതിരൂപതാദിനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Monday 30 April 2018

                   നൂറ്റിമുപ്പത്തി രണ്ടാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2019 മെയ് 20 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ 3.30 വരെ തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ എന്‍ഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി നഗറില്‍ നടക്കും.  അമ്പൂരി ഫൊറോന ആതിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനത്തിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  
                  കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി  എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദീകരും, സന്യസ്തപ്രതിനിധികളും  ഈ സംഗമത്തില്‍ പങ്കെടുക്കും.  
                   അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ രാവിലെ നടക്കുന്ന പ്രതിനിധി യോഗം  കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ മോസ്റ്റ് റവ. ഡോ. എം. സൂസൈപാക്യം  ഉദ്ഘാടനം ചെയ്യും.  അഭി. മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  കേരള സംസ്ഥാന ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ യു. വി. ജോസ് ഐ.എ.എസ്സ്, മുഖ്യപ്രഭാഷണം നടത്തും.        
              പരിപാടികളുടെ ആരംഭം കുറിച്ചു കൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ അസി.  സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടം പതാക ഉയര്‍ത്തും.   വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് ഖുഥ് ആ പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്‍കും. വികാരി ജനറാള്‍  ഡോ. ജോസഫ് മുണ്ടകത്തില്‍, അജപാലന റിപ്പോര്‍ട്ട് അവതരിപ്പിക്കും. അമ്പൂരി ഫൊറോനാ വികാരി റവ. ഫാ. ജോസഫ് ചൂളപ്പറമ്പില്‍ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. റവ. സി. അമല ജോസ് എസ്. എച്ച്, കുമാരി ദിവ്യാ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.   
                     ഉച്ചകഴിഞ്ഞ് അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ഡോ. ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്സ്. ഉദ്ഘാടനം ചെയ്യും.  അഭി. മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സപ്തതി സ്മാരക ഭവന നിര്‍മ്മാണ പദ്ധതി  സമര്‍പ്പണം മാര്‍ തോമസ് തറയില്‍ മെത്രാന്‍ നിര്‍വ്വഹിക്കും.  പ്രൊഫ. ജെ. ഫിലിപ്പ്, വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം, ഫാ. സോണി മുണ്ടുനടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.   
                     അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്  ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ പ്രൊഫ. ജെ. ഫിലിപ്പിന് അന്നേ ദിവസം സമ്മാനിക്കും.  സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും.  അവാര്‍ഡ് ജേതാക്കളെ പി. ആര്‍.ഓ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.  കഴിഞ്ഞ വര്‍ഷത്തെ മികച്ച പാരീഷ് കൗണ്‍സലിനെ പാസ്റ്ററള്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് അവാര്‍ഡിനായി ക്ഷണിക്കും. 
                    അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും.  പ്രഖ്യാപനങ്ങളുമായി  ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ റവ. ഡോ. ഐസക്ക്  ആലഞ്ചേരി നിര്‍വ്വഹിക്കും.  അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും.   
                പരിപാടികളുടെ ഭാഗമായി  കലാവിരുന്നും,  സ്‌നേഹവിരുന്നും, വിപുലമായ ഗായക സംഘവും ക്രമീകരിച്ചിട്ടുണ്ട്.   അമ്പൂരി ഫൊറോനയിലെ  വിവിധ ഇടവകവികാരിമാരുടെ നേത്യത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.       
               പരിപാടികള്‍ക്ക് വികാരി ജനറാളന്‍മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍,  റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം, റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ റവ. ഫാ. ഫിലിപ് തയ്യില്‍,  അമ്പൂരി ഫൊറോനാ വികാരി റവ. ഫാ. ജോസഫ് ചൂളപ്പറമ്പില്‍, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍,  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്,  അസി. സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍, കോഡിനേറ്റേഴ്‌സ്  ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍, ഫാ. ജോസ് പുത്തന്‍ചിറയില്‍, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ആന്റണി തലച്ചെല്ലൂര്‍, അമ്പൂരി ഫൊറോനയിലെ വൈദീകര്‍ , ഫൊറോനാ കൗണ്‍സില്‍ അംഗങ്ങള്‍  തുടങ്ങിയവര്‍ നേത്യത്വം നല്‍കും.

ദീപശിഖ-ഛായാചിത്ര പ്രയാണം. 
                       132-മത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2019 മെയ് 18 ശനിയാഴ്ച വിളംബരദിനമായി കൊണ്ടാടും. അന്നേദിവസം മായം സെന്റ് മേരീസ് പള്ളിയിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും അമ്പൂരി സെന്റ് ജോര്‍ജ്ജ്  ഫൊറോനാ പള്ളിയിലേയ്ക്ക് ദീപശിഖ-ഛായാചിത്ര പ്രയാണം നടക്കും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് സ്മൃതി മണ്ഡപത്തില്‍നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ഫൊറോനാ  വികാരി റവ. ഫാ. ജോസഫ് ചൂളപ്പറമ്പില്‍ നേത്യത്വം നല്‍കും. 
                  ദീപശിഖ-ഛായാചിത്ര പ്രയാണം തിരുവനന്തപുരം ഫൊറോനാ വികാരി   റവ. ഫാ. ജോസ്  വിരുപ്പേല്‍ ഉദ്ഘാടനം ചെയ്ത് യുവദീപ്തി അതിരൂപതാ പ്രസിഡന്റ്  ഷിജോ മാത്യുവിന് ദീപശിഖ  കൈമാറും. യുവദീപ്തിയുടെ നേത്യത്വത്തില്‍ വാഹന റാലിയുടെ അകമ്പടിയോടെ ദീപശിഖയും,  ഛായാചിത്രങ്ങളും അമ്പൂരിയിലേയ്ക്ക് സംവഹിക്കും.  
                അമ്പൂരി ഫൊറോനാ പള്ളിയില്‍ നടത്തുന്ന സായാഹ്ന പ്രാര്‍ത്ഥനയ്ക്കും സംഗമത്തിനും  മാര്‍ തോമസ് തറയില്‍ നേത്യത്വം നല്‍കും. റവ. ഫാ. സെബാസ്റ്റ്യന്‍ കൂടപ്പാട്ട് ഓ.സി.ഡി. അനുസ്മരണ പ്രഭാഷണം നടത്തും.  കൊല്ലം-ആയൂര്‍ ഫൊറോനാ വികാരി റവ. ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം പ്രസംഗിക്കും.