അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്

Saturday 30 March 2019

ചങ്ങനാശ്ശേരി അതിരൂപതാദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡിന് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുന്‍ മേധാവി പ്രൊഫ. ജെ. ഫിലിപ്പ് അര്‍ഹനായി. ബാംഗ്ലൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പിന്റെ സ്ഥാപകരില്‍ പ്രമുഖനായ ഇദ്ദേഹം ഇപ്പോള്‍ അതിന്റെ ചെയര്‍മാനാണ്. മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനയും നേതൃത്വവുമാണ് ഇദ്ദേഹത്തെ അവര്‍ഡിന് അര്‍ഹനാക്കിയത്. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിംകുന്ന് പുന്നക്കുന്നത്തുശ്ശേരി സെന്റ് ജോസഫ്‌സ് ഇടവകയിലെ കാപ്പില്‍ കുടുംബാംഗമാണിദ്ദേഹം. മെയ് 20ന് തിരുവനന്തപുരം കുറ്റിച്ചലില്‍ നടക്കുന്ന അതിരൂപതാദിന പരിപാടിയില്‍ അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഇദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കും.