പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പെന്തൊക്കുസ്ത അനുഭവത്തില്‍ നിറയണം

Monday 29 July 2019

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ 15-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എസ്. ബി. കോളേജിലെ കല്ലറയ്ക്കല്‍ ഹാളില്‍ നിര്‍വ്വഹിച്ചു. കൂടുതല്‍ ആളുകള്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും മിഷണറി തീഷ്ണത സഭയുടെ തനിമയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മപ്പെടുത്തി. പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ഡൊമിനിക് ജോസഫ് വഴീപ്പറമ്പിലിനെയും ജോയിന്‍ സെക്രട്ടറിമാരായി ഡോ. രേഖാ മാത്യൂസിനെയും ശ്രീ ആന്റണി തോമസിനെയും നിയമിച്ചതായി ആര്‍ച്ചുബിഷപ്പ് അറിയിച്ചു. മാര്‍ തോമസ് തറയില്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ജോര്‍ജ്ജ് പുതുമനമൂഴിയില്‍, ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, ശ്രീ. ജോസ് മാത്യു ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ അവതരിപ്പിച്ചു. 

 

 

 

അടിക്കുറിപ്പ്: ചങ്ങനാശ്ശേരി അതിരൂപതയുടെ 15-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനം എസ്. ബി. കോളേജിലെ കല്ലറയ്ക്കല്‍ ഹാളില്‍ ഷംഷാബാദ് മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി,  ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ആന്റണി മാത്യൂസ്, ഡോ. ഡൊമിനിക് ജോസഫ്, ജോസ് മാത്യു ആനിത്തോട്ടം, ഡോ. രേഖാ മാത്യൂസ്, ശ്രീ ആന്റണി തോമസ് മലയില്‍, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ സമീപം