Diocesan News & Updates

Home / News Detail

ഇന്ത്യൻ റെയിൽവേ: നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ

Thursday, 17 September 2026
News Image

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം;

പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

ഇന്ത്യൻ റെയിൽവേ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.
 
അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സ് തസ്തികയിലാണ്.
 

അപേക്ഷകൾ ഓൺലൈൻ വഴി ഒക്ടോബർ 14 വരെ സമർപ്പിക്കാം.

തസ്തികയും യോഗ്യതയും

1. നഴ്സിംഗ് സൂപ്രണ്ടന്റ്

  • ഒഴിവ് – 365 ഒഴിവ്
  • യോഗ്യത: ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ്.
  • പ്രാരംഭ ശമ്പളം: 44,900 രൂപ
  • പ്രായം: 20–40 വയസ്സ്

2. ഡയാലിസിസ് ടെക്നീഷ്യൻ

  • ഒഴിവ് - 1
  • യോഗ്യത: B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയം. ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും.
  • പ്രാരംഭ ശമ്പളം: 35,400 രൂപ
  • പ്രായം: 20–33 വയസ്സ്

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.rrbapply.gov.in/#/auth/home

ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് II

  • ഒഴിവ് – 43
  • യോഗ്യത: കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ.
  • പ്രാരംഭ ശമ്പളം: 35,400 രൂപ
  • പ്രായം: 18–33 വയസ്സ്

4. ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ്

  • ഒഴിവ് -1
  • യോഗ്യത: BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം.
  • പ്രാരംഭ ശമ്പളം: 35,400 രൂപ
  • പ്രായം: 21–30 വയസ്സ്

    ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)

    • ഒഴിവ്-118
    • യോഗ്യത: B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ.
    • പ്രാരംഭ ശമ്പളം: 29,200 രൂപ
    • പ്രായം: 20–35 വയസ്സ്

    6. റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ

    • ഒഴിവ്- 25
    • യോഗ്യത: 10+2-ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ.
    • പ്രാരംഭ ശമ്പളം: 29,200 രൂപ
    • പ്രായം: 19–33 വയസ്സ്

       ഇ.സി.ജി ടെക്നീഷ്യൻ

      • ഒഴിവ് - 4
      • യോഗ്യത: 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി/കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി.
      • പ്രാരംഭ ശമ്പളം: 25,500 രൂപ
      • പ്രായം: 18–33 വയസ്സ്

      8. ഒപ്റ്റോമെട്രിസ്റ്റ്

      • ഒഴിവ്– 2
      • യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ.
      • പ്രാരംഭ ശമ്പളം: 25,500 രൂപ
      • പ്രായം: 18–33 വയസ്സ്

        ലാബ് അസിസ്റ്റന്റ് ഗ്രേഡ് II

        • ഒഴിവ്- 31
        • യോഗ്യത: സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.
        • പ്രാരംഭ ശമ്പളം: 21,700 രൂപ
        • പ്രായം: 18–33 വയസ്സ്

          ശമ്പള സ്കെയിൽ

          ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള (Pay Level 3 to Pay Level 7) ശമ്പള ഘടനയാണ് തസ്തികകൾക്ക് നൽകിയിരിക്കുന്നത്.

          കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

          https://www.rrbapply.gov.in/assets/forms/CEN_05_2026_PM.pdf