അവസരങ്ങൾ

Friday 17 February 2023

ആയുര്‍വേദ നഴ്സ്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി കല്ലാര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാര ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ നഴ്സായി ദിവസവേതന വ്യവസ്ഥയില്‍ മാര്‍ച്ച്‌ 31 വരെ നിയമിക്കുന്നു. കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 21നു രാവിലെ 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ നഴ്സിങ് കോഴ്സ്. വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും അഭിമുഖസമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ ഹാജരാക്കാണം. ഫോണ്‍: 04862 232318.

 

ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളേജില്‍ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്‌ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, ഫൊട്ടോ എന്നിവയുമായി ഫെബ്രുവരി 21നു രാവിലെ 10നു കോളജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2220450

 

ചേര്‍ത്തലയില്‍ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവായ 'ദിശ 2023' മാര്‍ച്ച്‌ 4 ന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ മുപ്പതിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ എത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 35 വയസ്. ഫോണ്‍: 0477 2230624.

 

സീനിയര്‍ കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍: കരാര്‍ നിയമനം

ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സാങ്കേതിക പിന്തുണ നല്‍കുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കില്‍ ബിഇ/ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ ഇലക്‌ട്രോണിക്സ് ബിരുദം ഫുള്‍ ടൈം റഗുലര്‍ കോഴ്സായി പാസായവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകര്‍ 1982 ജനുവരി രണ്ടിനോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിര്‍ദിഷ്ട മാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്.

 


useful links