കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍

Monday 20 February 2023

നിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അര്‍ബന്‍ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങള്‍ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.

ഒരു ഒഴിവാണുള്ളത്. സോഷ്യല്‍വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രായപരിധി 18-40 (ജനുവരി 1, 2023 ന് 40 വയസ് കവിയരുത്). ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷകള്‍ തിരുവനന്തപുരം ഐസിഡിഎസ് അര്‍ബന്‍ 3 ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വെക്കണം. അപേക്ഷാ കവറിനുമുകളില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 3 വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അര്‍ബന്‍ 3, മൂന്നാംനില, വസന്തം ടവര്‍, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം - 695 005.

ഫോണ്‍: 0471-2433090.

 


useful links