തപാൽ വകുപ്പിൽ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Monday 05 June 2023

വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 12,828 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ ഒഴിവുകളില്ല.

യോഗ്യത: സയൻസും മാത്‌സുമുൾപ്പെടെ പത്താംക്ലാസ് വിജയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിംഗും അറിയണം. ജോലിസ്ഥലത്ത് താമസിക്കാൻ സന്നദ്ധരായിരിക്കണം.


ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ 12,000 - 29,380 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000- 24,470 രൂപയും. പ്രായം: 18- 40 വയസ് (സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകം).

വിശദവിരങ്ങൾക്ക് www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.

അവസാന തീയതി: ജൂണ്‍ 11


useful links