ജർമനിയിൽ നഴ്‌സ്‌: 200 ഒഴിവുകൾ

Thursday 02 May 2024

കേരളസർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്‌പിറ്റൽ, ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരുഷൻമാർക്കും അവസരമുണ്ട്. 
മേയ് 5വരെ ഓൺലൈനായി അപേക്ഷിക്കാം. ഇൻ്റർവ്യൂ മേയ് രണ്ടാം വാരം. ഇന്റർവ്യൂവിനു റജിസ്‌റ്റർ ചെയ്യാനും കുടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.
 
യോഗ്യത: ബിഎസ്‌സി നഴ്‌സിങ് /പോസ്‌റ്റ്‌ ബേസിക് ബിഎസ്‌സി നഴ്‌സിങ്, 2 വർഷ പരിചയം.
 
പ്രായം: 40 ൽ താഴെ.
 
ശമ്പളം: 2400-4000 യൂറോ.
 
തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാപരിശീലനം ഒഡെപെക്കിൻ്റെ വിവിധ പരിശീലനകേന്ദ്രങ്ങളിൽ നൽകും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. 

useful links