റെയിൽവേയിൽ എസ്ഐ / കോൺസ്‌റ്റബിൾ: 4660 ഒഴിവുകൾ

Thursday 02 May 2024

റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവിടങ്ങളിലെ 4208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്‌ടർ ഒഴിവുകളിലേക്കുള്ള ഔദ്യോഗികവിജ്ഞാപനം റെയിൽവേയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. rpf.indianrailways.gov.in സ്ത്രീകൾക്കും അവസരമുണ്ട്.
 
ഓൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം.
 
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: RPF 01/2024 & RPF 02/2024
 
തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം
 
കോൺസ്റ്റബിൾ (എക്സിക്യൂ ട്ടീവ്): പത്താം ക്ലാസ് ജയം, 18-28, 21,700 രൂപ.
 
സബ് ഇൻ സ്പെക്ടർ (എക്സിക്യൂട്ടീ വ്): ബിരുദം, 20-28, 35,400 രൂപ.
 
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ വഴി.
 
 
ശാരീരികക്ഷമതാ പരിശോധന
 
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)
 
പുരുഷൻ: 5 മിനിറ്റ് 45 സെക്കൻഡിൽ 1600 കി.മീ. ഓ ട്ടം, ലോങ് ജംപ് 14 അടി, ഹൈജംപ് 4 അടി സ്ത്രീ: 3 മിനിറ്റ് 40 സെക്കൻഡിൽ 800 കി.മീ. ഓട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി
 
സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്)
 
പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1600 കി.മീ. ഓ ട്ടം, ലോങ് ജംപ് 12 അടി, ഹൈജംപ് 3 അടി 9 ഇഞ്ച്. . സ്ത്രീ: 4 മിനിറ്റിൽ 800 കി.മീ. ഓട്ടം, ലോങ് ജംപ് 9 അടി, ഹൈജംപ് 3 അടി.
 
ശാരീരിക അളവുകൾ
 
പുരുഷൻ: ഉയരം-165 സെ.മീ., നെഞ്ചളവ്-80 സെ.മീ. (വികാസം 5 സെ.മീ.)
 
സ്ത്രീ: ഉയരം-157 സെ.മീ., നെഞ്ചളവ്-ബാധകമല്ല.
 
ഫീസ്: 500 രൂപ. പരീക്ഷയ്ക്ക ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നിവർക്ക് 250 രൂപ മതി (പരീക്ഷയ്ക്കു ശേഷം 250 രൂപ തിരികെ നൽകും). ബാങ്ക് ചാർജുകൾ ഈടാക്കും. ഫീസ് ഓൺലൈനായി അടയ്ക്കണം.
 
പ്രധാന വെബ്സൈറ്റുകൾ
 
തിരുവനന്തപുരം ആർആർബി:  www.rrbthiruvananthapuram.gov.in
 
ബെംഗളൂരു:  www.rrbbnc.gov.in
 
ചെന്നൈ: www.rrbchennai.gov.in
 
മുംബൈ: www.rrbmumbai.gov.in
 
അഹമ്മദാബാദ്: www.rrbahmedabad.gov.in

useful links