കരസേന അഗ്നിവീർ: റിക്രൂട്ട്മെന്റ് റാലി തീയതികളായി

Friday 21 June 2024

അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ്റ്  റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണു റാലികൾ. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണു റാലി.
 
വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹി ക്കാർക്കുമാണ് അവസരം. തിരുവനന്തപുരത്തു തെക്കൻ ജില്ലക്കാർക്കാണ് റാലി. സോൾജ്യർ
 
ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്, സിപോയ് ഫാർമ, ആർടി ജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള (എല്ലാ ജില്ലക്കാർക്കും) റി ക്രൂട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്തു നടത്തും. ഏപ്രിലിൽ നട ത്തിയ ഓൺലൈൻ പൊതുപ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ-മെയി ലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. 
 
വിശദവിവരങ്ങൾ: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
 

useful links