കായികതാരങ്ങൾക്ക് നേവിയിൽ സെയ്‌ലറാകാം

Tuesday 02 July 2024

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. 
 
അവസാനതീയതി: ജൂലൈ 20www.joinindiannavy.gov.in
 
കായികയിനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് & കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്‌ലിങ്.
 
യോഗ്യത: പ്ലസ് ടു/ തത്തുല്യം. സ്പോർട്‌സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.
 
ശാരീരികയോഗ്യത: ഉയരം- പുരുഷൻ: 157 സെ.മീ; സ്ത്രീ-152 സെ.മീ.
 
പ്രായം: 17-25. ജനനം: 1999 നവംബർ ഒന്ന്- 2007 ഏപ്രിൽ 30.
 
ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. തുടർന്ന് വിവിധ ആനുകൂല്യങ്ങളോടെ 15 വർഷത്തെ നിയമനം

useful links