ബാങ്കുകളിൽ 5351 ഓഫിസേർസ്

Friday 09 August 2024

പിഒ, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികകളിലേക്ക് ഐബിപിഎസ് വിജ്‌ഞാപനം
 
പൊതുമേഖലാബാങ്കുകളിലെ പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സിലക്‌ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പ്രബേഷനറി ഓഫിസർ (പിഒ)/മാനേജ്‌മെന്റ്റ് ട്രെയിനി തസ്‌തികയിൽ 4455 ഒഴിവുകളും സ്പെഷലിസ്റ്റ് ഓഫിസർ (എസ്‌ഒ) തസ്‌തികകളിൽ 896 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം.വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. 
 
ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ, അപേക്ഷിക്കാൻ വെബ്സൈറ്റ്: www.ibps.in
 
അവസരം 11 ബാങ്കുകളിൽ: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഐഒബി, പിഎൻബി, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. പൊതുപരീക്ഷയിലെ സ്കോറിൻ്റെ അടിസ്ഥാനത്തി ലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. തുടർന്ന് ഇന്റർവ്യൂ നടത്തും. രണ്ടിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു 2026 മാർച്ച് 31 വരെ നിയമനം നടത്തും. അപേക്ഷകർ മികച്ച ക്രെഡിറ്റ് ഹിസ്റ്റ‌റി നിലനിർത്തുന്നവരാകണം. അതതു ബാങ്കുകൾക്കു ബാധകമായ മിനിമം സിബിൽ സ്കോർ വേണം.
 
പ്രബേഷനറി ഓഫിസർ
 
യോഗ്യത: ബിരുദം. 2024 ഓഗ സ്‌റ്റ് 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
 
പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
 
പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയാണ്. ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടത്തും. മെയിൻ പരീക്ഷ നവംബറിൽ. ജനുവരി ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. തുടർന്ന് ഏപ്രിലിൽ പ്രൊവിഷനൽ അലോട്മെന്റ്.
 
സ്പെഷലിസ്‌റ്റ് ഓഫിസർ
 
തസ്‌തികകളും ഒഴിവും: അഗ്രികൾചർ ഫീൽഡ് ഓഫിസർ-346, മാർക്കറ്റിങ് ഓഫിസർ-205, ഐടി ഓഫിസർ-170, ലോ ഓഫിസർ – 125, രാജ്‌ഭാഷാ അധികാരി-25, എച്ച്ആർ/പഴ്‌സനേൽ ഓഫിസർ- 25. ഓരോ തസ്‌തികയിലേക്കുമുള്ള യോഗ്യതാവിശദാംശങ്ങൾ വിജ്‌ഞാപനത്തിലുണ്ട്. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർ കംപ്യൂട്ടർ പരിജ്‌ഞാ നമുള്ളവരാകണം. ഐടി ഓഫി സർ ഒഴികെ തസ്‌തികകളിലെ അപേക്ഷകർക്കു കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്കൂ‌ൾ/കോളജ്/ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി പഠിച്ചിരിക്കണം.
 
യോഗ്യത: 2024 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി കണക്കാക്കും. – പ്രായപരിധി: 20-30. പ്രായം 2024 – ഓഗസ്‌റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്.
 
പരീക്ഷ: പ്രിലിമിനറി ഓൺ ലൈൻ പരീക്ഷ നവംബറിൽ നടത്തും. മെയിൻ പരീക്ഷ ഡിസംബറിൽ. ഫെബ്രുവരി/മാർച്ചിൽ ഇന്റർവ്യൂ. അലോട്‌മെന്റ് ഏപ്രിലിൽ.
 
 
പൊതുവിവരങ്ങൾ
 
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്ത പുരം; മെയിനിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം.
 
അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം.
 
 

useful links