കാനറാ ബാങ്കിൽ 3000 അപ്രന്റിസുകൾ

Monday 30 September 2024

കാനറാ ബാങ്കിൽ 3000 അപ്രൻ്റിസ് ഒഴിവുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 200 ഒഴിവുകൾ
 
ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ.
 
ഒരു വർഷമാണു പരിശീലനം. കേരളത്തിൽ കാസർകോട് (10), കണ്ണൂർ (19), കോഴിക്കോട് (19), വയനാട് (6), മലപ്പുറം (16), പാലക്കാട് (19), തൃശൂർ (19), എറണാകുളം (19), ഇടുക്കി (2), കോട്ടയം (13), ആലപ്പുഴ (10), പത്തനം തിട്ട (7), കൊല്ലം (13), തിരുവനന്തപുരം :  (28) എന്നിങ്ങനെയാണ് അവസരം. •
 
യോഗ്യത: ബിരുദം
 
കേരളത്തിൽ നിന്നുള്ള അപേക്ഷകർ : പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിൽ മലയാളം പഠിച്ചെന്നു തെളിയിക്കുന്ന മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് ലോ ക്കൽ ലാംഗ്വേജ് ടെസ്‌റ്റ് നടത്തും.
 
പ്രായം: 20-28; അർഹർക്ക് വയസ്സിളവ്
 
സ്റ്റൈപെൻഡ്: 15,000 രൂപ
 
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷ യിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് എന്നിവ മുഖേന.
 
അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടക്കണം 
 
അപേക്ഷ: അപ്രന്റിസ്ഷിപ് പോർ ട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം.
 
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.canarabank.com

useful links