യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 1500 ഒഴിവുകൾ. കേരളത്തിൽ 100
നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. www.unionbankofindia.co.in.
യോഗ്യത: ബിരുദം. 2024 നവംബർ 13 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ പ്രാദേശികഭാഷാപരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം.
പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഒക്ടോബർ 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.
ശമ്പളം: 48,480-85,920 രൂപ
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. മൂന്നു മണിക്കൂർ ഒബ്ജക്ടീവ് പരീക്ഷയിൽ റീസണിങ് & കംപ്യൂട്ടർആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കണോമി/ ബാങ്കിങ് അവെയർനെസ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് എന്നീ വിഷയങ്ങ ളിൽനിന്നു ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റ് ഡിസ്ക്രിപ്റ്റീവ് പരീക്ഷയും (ഇംഗ്ലിഷ് ലാം ഗ്വേജ്-ലെറ്റർ റൈറ്റിങ്, എസ്സേ) നടത്തും. പ്രാദേശികഭാഷാപരിജ്‌ഞാന പരീക്ഷയുമുണ്ട്. പത്ത് അല്ലെങ്കിൽ 12-ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിൻ്റെ രേഖ ഹാജരാക്കുന്നവർ ഈ പരീക്ഷ എഴുതേണ്ടതില്ല.
പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, – തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, – കൊല്ലം, തിരുവനന്തപുരം
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺ – ലൈനിൽ ഫീസ് അടയ്ക്കാം.