ജയ്‌പൂർ സീറോ മലബാർ ഹോളി ഫാമിലി ദൈവാലയത്തിന്റെ കൂദാശാകർമ്മം

Monday 21 February 2022

 
ജയ്‌പൂർ സീറോ മലബാർ ഹോളി ഫാമിലി ദൈവാലയത്തിന്റെ കൂദാശാകർമ്മം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ മെത്രാൻ അഭി. മാർ റാഫേൽ തട്ടിൽ എന്നിവരുടെ  അനുഗൃഹീത  സാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെട്ടു.  പുതിയ ദൈവാലയത്തിലെ പ്രഥമ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് മാർ. റാഫേൽ തട്ടിൽ പിതാവാണ്. ഷംഷാബാദ്  ഇറ്റാവ - ജയ്‌പൂർ റീജൻ വികാരി ജനറാൾ വെരി റവ. ഡോ. ജയിംസ് പാലക്കൽ,  ഇറ്റാവ മിഷൻ സുപ്പീരിയർ  റവ. ഫാ. തോമസ് ഏഴികാട്, ജയ്‌പൂർ മിഷന്  തുടക്കം കുറിച്ച റവ. ഫാ . സെബാസ്റ്റ്യൻ ശൗര്യമാക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.  തുടർന്നുനടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് രാജസ്ഥാൻ  വിജിലൻസ് ADGP ശ്രീ. ബിജു ജോർജ് ജോസഫ് IPS ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുമനസുകളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സാമ്പത്തികസഹായവും മറ്റുമാണ് രാജസ്ഥാനിലെ സിറോ മലബാർ സഭയുടെ ആദ്യ ദൈവാലയ നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് മുഖ്യപങ്കുവഹിച്ചതെന്ന് ഇടവക വികാരി ഫാ. പോൾ പീടിയേക്കൽ അറിയിച്ചു. 

useful links