ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (കോംബാറ്റന്റ് മിനിസ്റ്റീരിയൽ), എഎസ്ഐ (സ്റ്റെനോഗ്രഫർ) തസ്തികകളിലായി 286 ഒഴിവ്. നേരിട്ടും ഡപ്യൂട്ടേഷൻ വഴിയും നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്നു മുതൽ ജൂലൈ 7വരെ അപേക്ഷിക്കാം.
www.recruitment.itbpolice.nic.in
യോഗ്യത: പ്ലസ് ടു, ടൈപ്പിങ്, ഡിക്റ്റേഷൻ പ്രാഗൽഭ്യം
പ്രായം: നേരിട്ടുള്ള നിയമനത്തിന് 18-25. അർഹർക്ക് ഇളവ്.ഡപ്യൂട്ടേഷൻ
നിയമനം: ഐടിബി പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ജിഡി), ഹെഡ് കോൺസ്റ്റബിൾ (ജിഡി), കോൺസ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികകളിൽ ചുരുങ്ങിയത് 5 വർഷം. പ്രായപരിധി: 35.
അപേക്ഷാഫീസ്: 100 രൂപ. എസ്‌സി , എസ്ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.