ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിൽ അപ്രന്റിസ്ഷിപ്പിന് ചേരാം, 663 ഒഴിവുകൾ

Saturday 06 August 2022

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ.) അപ്രന്റിസ്ഷിപ്പിന് ചേരാം. നാസിക്കിലെ എച്ച്.എ.എലിന്റെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിവിഷനിലാണ് അവസരം. ആകെ 633 ഒഴിവുണ്ട്.

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്-455

ഫിറ്റർ-186, ടർണർ-28, മെഷിനിസ്റ്റ്-26, കാർപെന്റർ-4, മെഷിനിസ്റ്റ് (ഗ്രൈൻഡർ)-10, ഇലക്‌ട്രീഷ്യൻ-66, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)-6, ഇലക്‌ട്രോണിക്‌ മെക്കാനിക്-8, പെയിന്റർ (ജനറൽ)-7, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-88, വെൽഡർ (ഗ്യാസ് & ഇലക്‌ട്രിക്)-8, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-6, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-4. യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി. ഐ. സ്റ്റൈപ്പൻഡ്‌: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം.

എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്-99

എയ്റോനോട്ടിക്കൽ എൻജിനിയർ-5, കംപ്യൂട്ടർ-7, സിവിൽ-4, ഇലക്‌ട്രിക്കൽ-13, ഇലക്‌ട്രോണിക്സ്&ടെലികമ്യൂണിക്കേഷൻ -15, മെക്കാനിക്കൽ -43, പ്രൊഡക്‌ഷൻ -4, ഫാർമസിസ്റ്റ്-3, നഴ്സിങ് അസിസ്റ്റന്റ്-5.

യോഗ്യത: അനുബന്ധവിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഫാർമസി ബിരുദം/ബി.എസ്‌സി. നഴ്സിങ്. സ്റ്റൈപ്പൻഡ്‌: 9000 രൂപ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-79

എയ്റോനോട്ടിക്കൽ എൻജിനിയർ-3, സിവിൽ-4, കംപ്യൂട്ടർ -6, ഇലക്‌ട്രിക്കൽ -15, ഇലക്‌ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ -12, മെക്കാനിക്കൽ -33, ലാബ് അസിസ്റ്റന്റ്-3, ഹോട്ടൽ മാനേജ്മെന്റ്-3.

യോഗ്യത: അനുബന്ധ എൻജിനിയറിങ് ബ്രാഞ്ചിൽ ഡിപ്ലോമ/മെക്കാനിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ. സ്‌റ്റൈപ്പൻഡ്‌: 8000 രൂപ

അപേക്ഷ

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസിന് www.apprenticeshipindia.gov.in എന്ന പോർട്ടലിലും എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നിവയ്ക്ക് www.mhrdnats.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്യണം. ശേഷം എച്ച്.എ.എൽ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കണം.


useful links