വനിത ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്

Friday 12 August 2022

വനിത ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് നടത്തും. മിലിട്ടറി പൊലീസ് ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് ബെംഗളൂരു ഹെഡ്ക്വാര്‍ട്ടേഴ്സ് റിക്രൂട്ടിങ് സോണിന്റെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്മെന്റ് നടത്തുക.

കര്‍ണാടക, കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അവസരം.

സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയടങ്ങിയ വിശദാംശങ്ങള്‍ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് റിക്രൂട്ടിങ് സോണ്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ വിശദമായി പറയുന്നുണ്ട്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണ്‍ലെനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

www.Joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 12നും 31നും ഇടയില്‍ ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്ത ഇ മെയിലിലേക്ക് അയയ്ക്കുമെന്നും സൈന്യം അറിയിച്ചു.


useful links