നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS) പരീക്ഷാ വിജ്ഞാപനം 2022-23

Friday 18 November 2022

ഇ.എക്‌സ്/എച്ച്.3/40250/2022/സി.ജി.ഇ.

പരീക്ഷാ കമ്മീഷണറുടെ കാര്യാലയം,
പരീക്ഷാഭവന്‍, പൂജപ്പുര,
തിരുവനന്തപുരം. തീയതി: 04/11/2022

വിജ്ഞാപനം

വിഷയം:- പൊതുവിദ്യാഭ്യാസം -പരീക്ഷാഭവന്‍-8-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുളള 2022-23 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ (NMMSE) – അപേക്ഷ ക്ഷണിക്കുന്നത്-
സംബന്ധിച്ച്.

സൂചന: 1. കേന്ദ്രസര്‍ക്കാര്‍ കത്ത് നമ്പര്‍ 1-14/2022-എസ്.എസ് തീയതി
18.07.2022.
2. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്‌നം.ഡി.ജി.ഇ/10984/2022-എന്‍
തീയതി 02/09/2022
3. സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി) നമ്പര്‍ 3179/2020/പൊ.വി.വ. തീയതി
29/11/2020
**********
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയില്‍ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://nmmse.kerala.gov.in മുഖേന ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല.

അര്‍ഹരാകുന്ന കുട്ടികള്‍ക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവര്‍ഷം 12,000/- രൂപയാണ് സ്‌കോളര്‍ഷിപ്പ്.

പ്രസ്തുത സ്‌കോളര്‍ഷിപ്പിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. അപേക്ഷാ സമര്‍പ്പണം:

2022 നവംബര്‍ 7-ാം തീയതി മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 നവംബര്‍ 16 ആണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ സ്‌കൂള്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂള്‍ പ്രഥമാദ്ധ്യാപ
കന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. സ്‌കൂളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ സ്‌കൂള്‍ മേധാവി 2022 നവംബര്‍ 18-ന് വൈകിട്ട് 5 മണിക്കു മുന്‍പായി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷന്‍ സമയത്ത് പ്രഥമാദ്ധ്യാപകന്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

2. യോഗ്യത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ :

i. സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്..

ii. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മറ്റ് അംഗീകൃത സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

iii. അപേക്ഷിക്കുന്നവര്‍ 2021-22 അദ്ധ്യായനവര്‍ഷത്തില്‍ 7-ാം ക്ലാസ്സിലെ 2-ാം പാദവാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം (എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക് മതിയാകും).

iv. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്നരലക്ഷം രൂപയില്‍ നിന്നുംഅധികരിക്കുവാന്‍ പാടില്ല.

v. സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ആയതിനാല്‍ NMMS പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥി തുടര്‍ന്നുള്ള ക്ലാസ്സുകളിലും ഗവ./എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതെങ്കില്‍ മാത്രമേ സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് നല്‍കുകയുളളൂ.

3. അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍:

i. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയില്‍ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് pdf ഫോര്‍മാറ്റില്‍ 100 kbയ്ക്ക് താഴെ സൈസ് ഫയലായി അപ്‌ലോഡ് ചെയ്യണം.

ii. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രം). സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

iii. 40%-ത്തില്‍ കുറയാതെ ഭിന്നശേഷിയുളള കുട്ടികള്‍ക്കുമാത്രമേ പ്രസ്തുത വിഭാഗത്തില്‍ (Perosns with Disability) അപേക്ഷിക്കുവാന്‍ കഴിയൂ. ആയത് തെളിയിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകര്‍ മെഡിക്കല്‍
ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

iv. ആറ് മാസത്തിനുളളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അപ്‌ലോഡ് ചെയ്യുന്നതിന്). ഫോട്ടോ 150 × 200 pixel, 20 kb മുതല്‍ 30 kb വരെ വലിപ്പമുളളതുമായ jpg/ jpeg ഫോര്‍മാറ്റിലുളളതായിരിക്കണം.

4. പരീക്ഷയുടെ സിലബസും ഘടനയും :-

90 മിനിറ്റ് വീതമുളള 2 പാര്‍ട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അധിക സമയം ഉണ്ടായിരിക്കുന്നതാണ്.

Part I- Mental Ability Test (MAT)
Part II- Scholastic Aptitude Test (SAT)

MAT: – മാനസിക ശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങള്‍ (Multiple Choice Questions) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. ചോദ്യങ്ങളില്‍ സാദൃശ്യം കണ്ടെത്തല്‍, വര്‍ഗ്ഗീകരിക്കല്‍, സംഖ്യാശ്രേണികള്‍, പാറ്റേണുകള്‍ തിരിച്ചറിയല്‍, മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍പ്പെടും.

SAT: 7, 8 ക്ലാസ്സുകളിലെ ഭാഷേതര വിഷയങ്ങളായ സോഷ്യല്‍ സയന്‍സ് (35 മാര്‍ക്ക്), അടിസ്ഥാന ശാസ്ത്രം (35 മാര്‍ക്ക്), അടിസ്ഥാന ഗണിതം (20 മാര്‍ക്ക്) എന്നിവയില്‍ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങള്‍ (Multiple Choice Questions) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലുളള ചിന്താപ്രക്രിയ ഉള്‍ക്കൊളളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

രണ്ട് പാര്‍ട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാണ്. ഏത് ഭാഷയിലുളള ചോദ്യപേപ്പറാണ് വേണ്ടതെന്ന് ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്.

5. പരീക്ഷാ തീയതിയും സമയദൈര്‍ഘ്യവും:-
(PDF ല്‍ കൊടുത്തിരിക്കുന്നു)

6. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നതിനുള്ള വ്യവസ്ഥകള്‍:-

i. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നതിന് MAT, SAT എന്നീ ഇരു പരീക്ഷകളിലുമായി 40%-ല്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. (എസ്.സി./ എസ്.ടി. വിഭാഗത്തിലുളള കുട്ടികള്‍ക്ക് 32% മാര്‍ക്ക് മതിയാകും).

ii. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ നിന്നും ഓരോ അദ്ധ്യയനവര്‍ഷവും 3473 കുട്ടികള്‍ക്കാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളത്.

iii. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 9-ാം ക്ലാസ് മുതലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന്, 10-ാം ക്ലാസ്സില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 9-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കും, 11-ാം ക്ലാസ്സില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 10-ാം ക്ലാസ്സിലെ പൊതുപരീക്ഷയില്‍ 60% മാര്‍ക്കും, 12-ാം ക്ലാസ്സില്‍ സ്‌കോളര്‍ഷിപ്പ്
ലഭിക്കുന്നതിന് 11-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കും നേടിയിരിക്കണം. എസ്.സി./ എസ്.ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 5% മാര്‍ക്ക് ഇളവുണ്ട്.

i്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന കുട്ടികള്‍ തൊട്ടടുത്ത വര്‍ഷം (9-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍) നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP)വഴി ഓണ്‍ലൈന്‍ മുഖേന ഫ്രഷ് അപേക്ഷയും, തുടര്‍ന്നുളള വര്‍ഷങ്ങളില്‍ renewal അപേക്ഷയും സമര്‍പ്പിക്കേണ്ടതാണ്. ആയതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുന്നതാണ്.

v. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് 15%, പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് 7.5%, കുറഞ്ഞത് 40% ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് 4% എന്ന ക്രമത്തില്‍ പ്രാതിനിധ്യം/സംവരണം ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും ജില്ലയില്‍ എസ്.സി./എസ്.ടി. വിഭാഗം കുട്ടികളുടെ ക്വാട്ടയില്‍ എസ്.സി. വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആവശ്യത്തിന്
ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആ ജില്ലയിലെ എസ്.ടി. വിഭാഗത്തില്‍ നിന്നും,

എസ്.ടി. വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആവശ്യത്തിന് ജില്ലയില്‍ ലഭ്യമല്ലെങ്കില്‍ ജില്ലയിലെ എസ്.സി. വിഭാഗത്തില്‍ നിന്നും, എസ്.സി./എസ്.ടി വിഭാഗത്തില്‍പ്പെടുന്ന ആവശ്യമായ എണ്ണം കുട്ടികളെ ഉള്‍പ്പെടുത്താന്‍ ഇരുവിഭാഗത്തില്‍നിന്നും ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മറ്റു ജില്ലകളില്‍പ്പെടുന്ന എസ്.സി./ എസ്.ടി കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയും ഉള്‍പ്പെടുത്തുന്നതാണ്. മേല്‍ പരാമര്‍ശിച്ച പ്രകാരം സംവരണം അനുവദിക്കുന്നതില്‍ ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിലേക്ക് അര്‍ഹതപ്പെട്ടവരെ ആദ്യം പരിഗണിച്ചശേഷം മേല്‍ പ്രാതിനിധ്യം ഉറപ്പാക്കത്തക്കവിധം സംവരണ വിഭാഗങ്ങളില്‍ നിന്നും അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നതാണ്. പ്രാതിനിധ്യം/ സംവരണം ഉറപ്പാക്കുന്ന-തിന് ഓപ്പണ്‍ മെറിറ്റ് വിഭാഗത്തില്‍പ്പെട്ട എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കില്ല.

vi. ഏതെങ്കിലും ജില്ലയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മതിയായ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത ഒഴിവുകള്‍ അതേ ജില്ലയിലെ ജനറല്‍ വിഭാഗത്തിനായി മാറ്റി വയ്ക്കുന്നതാണ്.

vii. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുളള ആകെ എണ്ണമായ 3,473 എന്നത് എല്ലാ ജില്ലകളുടെയും പ്രാതിനിധ്യം ഉറപ്പാക്കത്തക്കവിധം ചുവടെ ചേര്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ജില്ലാതല ക്വാട്ട നിശ്ചയിച്ച് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതാണ്.

a. ഓരോ ജില്ലയിലെയും 7, 8 ക്ലാസ്സുകളില്‍ അതത് അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിന്റെ അനുപാതത്തിലാണ് ഓരോ ജില്ലയ്ക്കും ആകെ അനുവദിക്കാവുന്നതിന്റെ 2/3 ഭാഗം സ്‌കോളര്‍ഷിപ്പ് ക്വാട്ട അനുവദിക്കുന്നത്.

b. ഓരോ ജില്ലയിലെയും സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന 10 മുതല്‍ 14 വരെ പ്രായമുളള കുട്ടികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ ഓരോ ജില്ലയ്ക്കും ആകെ അനുവദിക്കുന്നതിന്റെ 1/3 ഭാഗം സ്‌കോളര്‍ഷിപ്പ് ക്വാട്ട അനുവദിക്കുന്നതാണ്.

c. NMMS പരീക്ഷ എഴുതുന്ന കുട്ടികള്‍ സ്‌കൂള്‍ രജിസ്റ്ററില്‍ നല്‍കിയിട്ടുളള സ്ഥിര മേല്‍വിലാസം ഏതാണോ ആ ജില്ലയിലെ അപേക്ഷകന്‍/അപേക്ഷക ആയി പരിഗണിക്കുന്നതാണ്.

7. പ്രധാന അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:-

വിദ്യാര്‍ത്ഥികളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/ ഭിന്നശേഷി കുട്ടികളാണ് എന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്/പരീക്ഷ എഴുതുന്നതിനുള്ള അര്‍ഹത എന്നിവ കൃത്യമായി പരിശോധിക്കാതെ അപേക്ഷ സമര്‍പ്പിക്കുന്നത് വഴി അനര്‍ഹരായവര്‍ യോഗ്യത നേടുകയും അര്‍ഹരായവര്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന കര്‍ശനമായി നടത്തേണ്ടതാണ്. അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളും അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള വിവരങ്ങളും സൂഷ്മമായി പരിശോധിച്ച് അര്‍ഹതയുള്ള അപേക്ഷകളില്‍ മേല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. സ്‌കൂള്‍ മേധാവി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കുന്നത്. ആയതിനാല്‍ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ വീഴ്ചവരുത്തുന്ന സ്‌കൂള്‍ മേധാവിക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്.

8. പരീക്ഷാമൂല്യനിര്‍ണ്ണയം:-

a. NMMS പരീക്ഷ OMR അധിഷ്ഠിതമായി ബഹു. ഉത്തരചോദ്യാവലികള്‍ മാതൃകയിലാണ് നടത്തുന്നത്. ചങങട പരീക്ഷ കഴിഞ്ഞാലുടന്‍ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും ഉത്തര സൂചികയെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് ശേഷമുള്ള 5 ദിവസത്തിനുള്ളില്‍ (പ്രവര്‍ത്തി ദിവസങ്ങള്‍) സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ അറിയിക്കേണ്ടതാണ്.

b. പരാതിയ്ക്ക് ആധാരമായ മതിയായ തെളിവുകള്‍ ഹാജരാക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ലഭിക്കുന്ന പരാതികള്‍ പരീക്ഷാഭവന്‍ സെക്രട്ടറി രൂപീകരിച്ചിട്ടുള്ള ഒരു വിദഗ്ധ സമിതിയുടെ തീരുമാനത്തിന് വിടുന്നതാണ്. സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

c. വിദഗ്ദ സമിതി ശുപാര്‍ശ ചെയ്യുന്ന തെറ്റായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും പരീക്ഷാ കമ്മീഷണര്‍ താത്കാലിക ഉത്തരസൂചികയില്‍ നിന്നും ഒഴിവാക്കി Rectified ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതാണ്

d. Rectified answer Key യുടെ അടിസ്ഥാനത്തിലാണ് NMMS പരീക്ഷയുടെ OMR ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഇത്തരത്തില്‍ കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണ്ണയം നടക്കുന്നതിനാല്‍ പുനര്‍മൂല്യ നിര്‍ണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ സൂക്ഷമ പരിശോധനക്കോമാര്‍ക്ക് വീണ്ടും കൂട്ടി നോക്കുന്നതിനോ ഉള്ള അവസരം പരീക്ഷാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നതല്ല.

e. പരീക്ഷാ സമയത്ത് തന്നെ OMR ന്റെ കാന്‍ഡിഡേറ്റ് കോപ്പി നല്‍കുന്നതിനാല്‍ റിസള്‍ട്ട് പ്രഖ്യാപനത്തിന് ശേഷം പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും Orginal OMR ന്റെ പകര്‍പ്പ് പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്നതല്ല.

9. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരിന്റെ spelling, ജനന തീയതി, ആധാര്‍ നം. തുടങ്ങിയ വിവരങ്ങളില്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാതെ വരും. അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആമിസ Account,
Aadhaar എന്നിവയിലെ പേരും ഒന്നുതന്നെയാണെന്ന് അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടതാണ്. ആയതിനാല്‍ Online മുഖേന അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്.

10 അനുബന്ധം (ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിധം)

                                                                               അനുബന്ധം

                                                ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ കൈവശം ഉണ്ടാകേണ്ടവ

  • സാധുതയുള്ള ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍.
  • വരുമാന സര്‍ട്ടിഫിക്കറ്റ് . [100KB യില്‍ താഴെ വലിപ്പം വരുന്നതരത്തില്‍ Pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്തത്]
  • SC/ST വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് [100KB യില്‍ താഴെ വലിപ്പം വരുന്നതരത്തില്‍ Pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്തത്
  • Persons with Isablity (PWD) വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (40% കുറയാതെ ഡിസെബലിറ്റി ഉള്ളത്. (100KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ Pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്തത്)
  • സമീപകാലത്തെടുത്ത നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ സി.ഡി ഡ്രൈവിലോ പെന്‍ഡ്രൈവിലോ, ഫോട്ടോ 150×200 pixel വലിപ്പത്തിലും 20KB മുതല്‍ 30KB വരെ ഫയല്‍ size ഉം jpg/jpeg ഫോര്‍മാറ്റിലുള്ളത്.

വെബ്‌സൈറ്റ് അഡ്രസ്സ് http://nmase.kerala.gov.in എന്നതാണ്. പ്രസ്തുത വെബസൈറ്റ് അഡ്രസ്സ്, ബ്രൗസറില്‍ നല്‍കുമ്പോള്‍ താഴെക്കാണുന്ന ഹോംപേജ് കാണാവുന്നതാണ്. (pdf ല്‍ കൊടുത്തിരിക്കുന്നു)

1. പുതിയ അപേക്ഷകര്‍ ഹോംപേജിലെ Candidate Login നു താഴെകാണുന്ന ‘New Candidate ? Register Now’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ലോഗിന്‍ രജിസ്‌ട്രേഷനായി Name, Date of Birth, Email Id, Mobile Number എന്നിവ നല്‍കി Register ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ലോഗില്‍ ചെയ്യുന്നതിനുള്ള യൂസര്‍ നെയിമും ഡീഫോള്‍ട്ട് പാസ്സ് വേര്‍ഡും മെസേജായി ലഭിക്കുന്നതാണ്. ഇത്തരത്തില്‍ മൊബൈല്‍ നമ്പറില്‍ ലഭിച്ച യൂസര്‍ നെയിമും പാന്റ് വേര്‍ഡും ഉപയോഗിച്ച് Candidate Login ചെയ്യണം. ആദ്യതവണ പുതിയ പാസ്സ് വേര്‍ഡ് സെറ്റ് ചെയ്തശേഷം വീണ്ടും ലോഗിന്‍ ചെയ്യണം.

2. അപേക്ഷകര്‍ പുതിയ പാസ്വേര്‍ഡ് സെറ്റ് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ ലോഗിന്‍ ഹോം പേജില്‍ അപേക്ഷകന്‍ നല്‍കിയ ലോഗിന്‍ വിവരങ്ങളും അപേക്ഷയുടെ സ്ഥിതിയും കാണാവുന്നതാണ്.

3. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഹോംപേജിലെ Application എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അഞ്ച് ഘട്ടങ്ങളായാണ് അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കേണ്ടത്.

3.1. ഒന്നാം ഘട്ടത്തില്‍ (Basic Details) ജെന്‍ഡര്‍, അഡ്രസ്സ്, ജില്ല, ജാതി, മതം, കാറ്റഗറി (sc/ST/OBC/OEC/General), Persons with Disability (PWD) or not എന്നിവ രേഖപ്പെടുത്തണം. sc/st വിഭാഗത്തിലുള്ള അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ് pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് 100KB യില്‍ താഴെ വലിപ്പമുള്ള അപ്ലോഡ് ചെയ്യണം. PWD വിഭാഗത്തിലുള്ള അപേക്ഷകള്‍ Disability Percentage രേഖപ്പെടുത്തുന്നതിനോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് pdf ഫോര്‍മാറ്റില്‍ Below 100 kb സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയും വേണം. Basic Details സേവ്

ചെയ്യുന്നതിനായി ‘Save & Proceed’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

3.2. രണ്ടാംഘട്ടമായി സമീപകാലത്ത് എടുത്ത പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോ 150 *200 pixel വിലിപ്പത്തിലും 20kb മുതല്‍ 30kb വരെ ഫയല്‍ വലിപ്പമുള്ളതും jpg/jpeg ഫോര്‍മാറ്റില്‍ ഉള്ളതുമായിരിക്കണം. ഫോട്ടോ സേവ് ചെയ്യുന്നതിനായി ‘save & Proceed’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3.3. മൂന്നാം ഘട്ടത്തില്‍ Family Details ആണ് നല്‍കേണ്ടത്. പിതാവിന്റെ പേര്, തൊഴില്‍, മാതാവിന്റെ പേര്, തൊഴില്‍, രക്ഷകര്‍ത്താവിന്റെ വിവരം. വാര്‍ഷിക വരുമാനം എന്നിവയാണ് ഇവിടെ നല്‍കേണ്ടത് വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് pdf് ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.

3.4. നാലാം ഘട്ടമായി അപേക്ഷാര്‍ത്ഥി 7, 8 ക്ലാസ്സുകളില്‍ പഠിച്ച വിദ്യാലയവിവരങ്ങള്‍ (Istitution Details) നല്‍കണം. ആദ്യം 7-ാം തരം പഠിച്ച വിദ്യാലയത്തിന്റെ റവന്യു ജില്ല, വിദ്യാഭ്യാസ ജില്ല, സ്‌കൂള്‍ എന്നിവ സെലക്ട് ചെയ്തു നല്‍കണം. തുടര്‍ന്ന് 8-ാം തരം പഠിക്കുന്ന വിദ്യാലയത്തിന്റെ റവന്യൂജില്ല. വിദ്യാഭ്യാസജില്ല. സ്‌കൂള്‍ എന്നിവ സെലക്ട് ചെയ്യുനല്‍കുകയും കൂടാതെ അഡ്മിഷന്‍ നമ്പര്‍ നല്‍കുകയും വേണം. ഇതിനോടൊപ്പം തന്നെ പരീക്ഷ എഴുതുവാന്‍ ഉദ്ദേശിക്കുന്ന മീഡിയ Question Paper Medium എന്ന സ്ഥലത്ത് സെലക്ട് ചെയ്ത് നല്‍കണം. മലയാളം ഇംഗ്ലീഷ് തമിഴ് കന്നട എന്നിവയില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാവുന്നതാണ്. ഇത്രയും വിവരങ്ങള്‍ നല്‍കിയശേഷം ‘Save & Proceed’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

3.5. അവസാന ഘട്ടമാണ് Preview & Confirmation. അപേക്ഷാ വിവരങ്ങള്‍ കാണുന്നതിനായി Preview ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപേക്ഷയില്‍ നല്‍കിയ വിവരങ്ങളെല്ലാം കാണാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതത് സ്റ്റെപ്പുകളില്‍ (Step1,Step2 Step Step4 പോയി തിരുത്തലുകള്‍ വരുത്തിയശേഷം ‘Save & Prison’ ബട്ടണ്‍ ക്ലിക്ക ചെയ്യുക. തിരുത്തലുകള്‍ ഒന്നുമില്ലെങ്കില്‍് confirmation Declaration ടിക്ക് (ചെക്ക്) ചെയ്തശേഷം ‘Confirm & Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തിരുത്തലുകള്‍ വരുത്തിയശേഷം ‘Save & Proceed’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തിരുത്തലുകള്‍ ഒന്നുമില്ലെങ്കില്‍ contimation declarationടിക്ക് (ചെക്ക്) ചെയ്തശേഷം ‘Confirm & Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അന്തിമ കണ്‍ഫെര്‍മേഷന് ശേഷംഅപേക്ഷയില്‍ തിരുത്തലുകള്‍ ഒന്നും തന്നെ വരുത്തുവാന്‍ സാധിക്കുന്നതല്ല. തുടര്‍ന്ന് ‘Print Your Application’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൌട്ട് എടുക്കാവുന്നതാണ്. പ്രിന്റൌട്ടും അനുബന്ധകളും 8-ാം തരം പഠിക്കുന്ന സ്‌കൂള്‍ മേധാവിക്ക് അവസാന തീയതിയ്ക്കുമുമ്പായി സമര്‍പ്പിക്കേണ്ടതാണ്. സ്‌കൂള്‍ മേധാവി വെരിഫിക്കേഷന്‍ നടത്തിയ അപേക്ഷകള്‍ മാത്രമേ സാധുതയുള്ള അപേക്ഷകളായി പരിഗണിക്കുകയുള്ളൂ.

4. സ്‌കൂള്‍ മേധാവിയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

നിലവിലുള്ള ലോഗിന്‍ ഉപയോഗിച്ചു എല്ലാ സ്‌കൂള്‍ മേധാവികളും http://nmmse.kerala.gov.in/school എന്ന സൈറ്റിലൂടെ Login ചെയ്യം. ഹോംപേജില്‍ ലഭ്യമാകുന്ന List of Applicants എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രസ്തുത സ്‌കൂളില്‍ നിന്നും അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കാണാവുന്നതാണ്. ഓരോ അപേക്ഷാര്‍ത്ഥിയുടെയും പേരിന് നേര്‍ക്ക് കാണുന്ന Verity എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷയുടെ മുഴുവന്‍ വിവരങ്ങളും കാണാവുന്നതാണ്. സ്‌കൂളില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും പരിശോധിച്ച് അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി Confirmബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. സ്‌കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ 18/11/2022 ന് വൈകിട്ട് 5 മണിക്കുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

5. പാസ് വേര്‍ഡ് മറന്നുപോയാല്‍

അപേക്ഷകര്‍/സ്‌കൂള്‍മേധാവി എന്നിവര്‍ അവരുടെ ലോഗിന്‍ പാസ് വേര്‍ഡ് മറന്നുപോയാല്‍ Forgot Password ലിങ്കിലൂടെ മൊബൈലില്‍ ലഭിക്കുന്ന OTP യുടെ സഹായത്താല്‍ പുതിയ പാസ് വേര്‍ഡ് സെറ്റ് ചെയ്യാവുന്നതാണ്.

6. സാങ്കേതികസഹായം

ഇ-മെയില്‍ : nmmss.help.desk@gmail.com

ഫോണ്‍ നമ്പര്‍ : 0471-2546832


useful links