നഴ്സിങ് ഓഫിസർ ആകാം: 905 ഒഴിവുകൾ- സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ

Thursday 12 January 2023

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർ (മുൻപ് സിസ്റ്റർ ഗ്രേഡ് II) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ.

യോഗ്യത: 1. i) ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

                     ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ

2. i) ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ.

    ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

   iii) 2 വർഷ പരിചയം.

പ്രായം (01.01.2023ന്): 18–40. അർഹർക്ക് ഇളവ്. 

ഫീസ്: 1000. പട്ടികവിഭാഗക്കാർക്ക് 600. 

തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേന.  

www.sgpgims.org.in

 


useful links