കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധന സഹായം

Monday 23 January 2023

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകളിൽ റഗുലറായി പഠിച്ച് 2022 ലെ ഡിഗ്രി, പിജി, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ പിജി, ടിടിസി, ബിഎഡ്, ഐടിഐ, പോളി ടെക്‌നിക്, ജനറൽ നഴ്‌സിങ്, മെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ അവസാന വർഷ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം. രേഖകൾ സഹിതമുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസിൽ 31ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് വിളിക്കുക : 0471-2729175

 

useful links