കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സബ്സിഡിയറികളിൽ 1525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, 150 മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറിയിൽ (എസ്ഐബി) 132 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം.
ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു എസ്ഐബിയിലേക്കു മാത്രം അപേക്ഷിക്കുക. വിജ്ഞാപനത്തിന്റെ വിശദാംശ ങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജനുവരി 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
∙ യോഗ്യത: പത്താം ക്ലാസ് ജയം. പ്രാദേശികഭാഷാ പരിജ്‌ഞാനം, ‘Domicile’ സർട്ടിഫിക്കറ്റ്.