ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം; തുക 48,000 രൂപ

Wednesday 01 February 2023

ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്‌സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ–ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപന മായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ് നൽകുന്നു.

ജനറൽ, സാമ്പത്തിക പിന്നാക്കം – 500 പേർക്ക്, പിന്നാക്കം – 500 പേർക്ക്, ·പട്ടികവിഭാഗം– 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ്ടു / ബിരുദം) 60% മാർക്ക് അഥവാ തുല്യ ഗ്രേഡ് (6/10) നേടിയിരിക്കണം. 30 വയസ്സു കവിയരുത്; വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്. പട്ടികവിഭാഗക്കാർക്ക് നാലര ലക്ഷം രൂപവരെയാകാം.

ഓരോ വിഭാഗത്തിലും പകുതി സ്കോളർഷിപ് പെൺകുട്ടികൾക്ക്. നിർദിഷ്ട യോഗ്യതാ പരീക്ഷയിലെ മൊത്തം മാർക്കു നോക്കിയാണ് സിലക്‌ഷൻ. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: ongcscholar.org.  


useful links