ഗസ്റ്റ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ്

Saturday 04 February 2023

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /കമ്ബ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക്/എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്‌.ഡി യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 6, രാവിലെ 11 ന് കോളജ് ആഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04862233250, വെബ്സൈറ്റ് www.gecidukki.ac.in.

 

useful links