ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്

Saturday 04 February 2023

മലമ്പുഴ  ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്ന തിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ബി.കോം ബിരുദധാരികള്‍, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനമുള്ള 35 വയസ്സ് കഴിയാത്ത മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത്, പാലക്കാട് നഗരസഭകളിലുള്ളവരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് അസല്‍ രേഖകളുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍ - 0491 2815111
 

useful links