Event Details

Home / Events / Event Details
SPIRITUAL

CARLO FEST 2026

Date
10 Oct, 2026
Time
09:00 AM
Location
MEDIA VILLAGE

വി. കാർളോ പുണ്യവാന്റെ തിരുനാളിനോടനുബന്ധിച്ച് മാധ്യമ ഗ്രാമമായ മീഡിയാ വില്ലേജിൽ 24 മണിക്കൂർ നീളുന്ന പ്രാർത്ഥനാ - അനുഭവ - പ്രവർത്തന ദിനം ഒരുക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM, CSM, JESUS YOUTH, മീഡിയാ അപ്പസ്തോലേറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് '9 to 9 മീറ്റ്' എന്ന പേരിൽ 'കാർലോ ഫെസ്റ്റ്' ഒക്ടോബർ 10 രാവിലെ 9 മുതൽ ഒക്ടോബർ 11 രാവിലെ 9 വരെ നടത്തുന്നത്.

ആഘോഷമായ പരിശുദ്ധ കുർബാന, തുടർച്ചയായ പരിശുദ്ധ കുർബാനയുടെ ആരാധന, ജപമാല നിർമ്മാണവും പ്രാർത്ഥനയും, മ്യൂസിക് മിനിസ്ട്രി (ബാൻഡ്), കാർലോ ടോക്ക്, സമുദായ കലാവതരണങ്ങൾ, വി.ആർ. ഷോ, വിശുദ്ധ കുമ്പസാരം, സിനിമാ തിയേറ്റർ അനുഭവം, ബ്ലഡ് ഡൊണേഷൻ, നൈറ്റ് വിജിൽ തുടങ്ങി വ്യത്യസ്തമായ ആത്മീയ അനുഭവമാണ് മീഡിയാ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിലായി നടക്കുന്ന ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന്, അവരവർക്ക് സാധ്യമാകുന്ന സമയമനുസരിച്ച് ടൈം സ്ലോട്ടുകൾ https://mvevents.in എന്ന ലിങ്കിലൂടെ മുൻകൂട്ടി ബുക്ക് ചെയ്തു പങ്കെടുക്കാവുന്നതാണ്.