Diocesan News & Updates

Home / News Detail

ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പമിഷൻ ലീഗിൻ്റെ അതിരൂപതാ കൗൺസിൽ നടത്തപ്പെട്ടു

Thursday, 17 September 2026
News Image

ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പമിഷൻ ലീഗിൻ്റെ അതിരൂപതാ കൗൺസിൽ S.B കോളജ് കാവുകാട്ട് ഹാളിൽ വച്ച് നടത്തപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ചുമതലയുള്ള അതിരൂപതാ സിഞ്ചെളൂസ് റവ.ഡോ.സ്‌കറിയാ കന്യാകോണിൽ അച്ചൻ മീഡിയ പ്രവർത്തനങ്ങളിലൂടെ ഈ ശോയെ പ്രഘോഷിക്കാൻ കുഞ്ഞുമിഷനറിമാർ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടവരാണെന്ന് അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മേലദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വ്യക്തിത്വ വികസനത്തിന് വീട്ടിലിരുന്നാൽ പോരെന്നും നേതൃത്വ പാടവമുള്ളവരാകണമെന്നും പ്രേഷിതപ്രവർത്തനമാണ് ഏറ്റവും പ്രധാനമെന്നും അത് ഈശോയെ കൊടുക്കുന്നതാണെന്നും അഭിവന്ദ്യ പിതാവ് കുഞ്ഞുമിഷനറിമാരെ ഓർമ്മിപ്പിച്ചു. കൗൺസിലിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും മാലിപ്പറമ്പിൽ  പുരസ്ക്കാരത്തിനായും കുഞ്ഞേട്ടൻ പുരസ്ക്കാരത്തിനായും തെരഞ്ഞെടുക്കപ്പെട്ട ബഹു. കുര്യൻ പുത്തൻപുര അച്ചനെയും ശ്രീ. ഫിലിപ്പ് കുന്നത്ത് സാറിനെയും ആദരിക്കുകയുണ്ടായി. ക്വിസ് മത്സര വിജയികൾക്കും മാതൃക മേഖല ,മാതൃക ശാഖകൾക്കും സമ്മാനങ്ങൾ നല്കി. ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ, ഓർഗ. പ്രസിഡൻ്റ് എന്നിവരെയും മേഖലാ ഡയറക്ടേഴ്സ്, മേഖലാ ജോ. ഡയറക്ടേഴ്സ്, മേഖലാ ഓർഗ. പ്രസിഡൻ്റുമാർ എന്നി വരെയും ആദരിച്ചു. കൗൺസിലിൽ മാർ ജയിംസ് കാളാശേരി അനുസ്മരണവും മാലിപ്പറമ്പിൽ അനുസ്മരണവും കുഞ്ഞേട്ടൻ അനുസ്മരണവും കുഞ്ഞുമിഷനറിമാരാൽ നിർവ്വഹിക്കപ്പെട്ടു.