ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിവന്ദ്യ മാർ റാഫി മഞ്ഞളി പിതാവ് നിയമിതനായി.

Friday 13 November 2020

ഫ്രാൻസിസ് മാർപാപ്പ ആഗ്ര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി തൃശൂർ അതിരൂപത വെണ്ടൂർ ഇടവക അംഗമായ അഭിവന്ദ്യ റാഫി മഞ്ഞളി പിതാവിനെ നിയമിച്ചു. അഭിവന്ദ്യ റാഫി മഞ്ഞളി പിതാവ് മുമ്പ് വാരണാസി രൂപതയുടെ മെത്രാനും, 2013 മുതൽ അലഹബാദ് രൂപതയുടെ മെത്രാനും  ആയി സേവനം ചെയ്തു വരികയായിരുന്നു. ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് റാഫി മഞ്ഞളി പിതാവിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. അഭിവന്ദ്യ റാഫി പിതാവ് റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗമാണ്. അഭിവന്ദ്യ മഞ്ഞളി പിതാവിന് ചങ്ങനാശ്ശേരി അതിരൂപതകുടുംബം അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു.


useful links