സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി

Sunday 12 February 2017

2004-ല്‍ ആത്മതാകേന്ദ്രം ആരംഭിച്ച നിത്യരോഗികളുടെ മക്കളുടെ പഠനത്തിനും പോഷകാഹാരത്തിനും സഹായിക്കുന്ന 'സപ്പോര്‍ട്ട് എ ചൈല്‍ഡ്' പദ്ധതിയില്‍ എച്ച്.ഐ.വി അണുബാധിതരായ കുട്ടികള്‍/അണുബാധിതരായവുടെ മക്കള്‍/മാനസിക വൈകല്യമുള്ളവരുടെ കുട്ടികള്‍/ക്യാന്‍സര്‍ ബാധിതകുട്ടികള്‍/ക്യാന്‍സര്‍ ബാധിതരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ സഹായം ആവശ്യമായിവരുന്നു. സഹായത്തിനായി നിരവധി ആളുകള്‍ ആത്മതാകേന്ദ്രം ഓഫിസില്‍ വന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. ഇപ്പോള്‍ ചങ്ങനാശ്ശേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ 'സപ്പോര്‍ട്ട് എ ചൈല്‍ഡ്' പദ്ധതി സമ്മേളനത്തിലൂടെ പ്രതിമാസം 80,000/-ല്‍ അധികം രൂപാ സഹായമായി നല്കി വരുന്നു. എന്നാല്‍ പുതിയ ധാരാളം അപേക്ഷകരെ സഹായിക്കാന്‍ നമുക്ക് സാധിക്കുന്നില്ല ആയതിനാല്‍ സുമനസ്സുകളുടെ സഹായം അപേക്ഷിക്കുന്നു. ആത്മതാകേന്ദ്രത്തില്‍ നല്കുന്ന സംഭാവനയ്ക്ക് 80 G (vi) പ്രകാരം ആനുകൂല്യം ലഭിയ്ക്കുന്നതാണ് സാമ്പത്തികമായി സഹായിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കാന്‍ ശ്രദ്ധിക്കണമെ. കഴിഞ്ഞമാസം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി 107 പേര്‍ക്ക് 86,000/ രൂപയുടെ സഹായവും, ന്യൂട്രീഷ്യന്‍ കിറ്റും വിതരണം ചെയ്തു.


useful links