അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .

Monday, 07 September 2020
News Image

തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഭൂജാതനായി. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

 

1961 ഒക്‌ടോബര്‍ 18ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

 

1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥആപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.

 

1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.

 

താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്‍ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് അഭിവന്ദ്യ പിതാവ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. രൂപതയുടെ ആത്മീയ സ്രോതസ്സായ പുല്ലാരാംപാറ ബഥാനിയാ ധ്യാനകേന്ദ്രം പുതുക്കി നിര്‍മ്മിച്ചത് 2004 സെപ്തംബര്‍ 13 ന് ആയിരുന്നു. 

 

രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളികളുടെ എണ്ണം വളര്‍ച്ചയുടെ ശക്തി വെളിപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന ചെറിയ പള്ളികളൊക്കെ ഇടവക ദൈവാലയങ്ങളായി ഉയര്‍ത്തിയതും അവിടെയൊക്കെ വികാരിമാരെ നിയമിച്ചതും പിതാവിന്റെ മിഷനറി മനസ്സാണ്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചത് പിതാവിന്റെ കാലത്താണ്. സമര്‍ത്ഥന്മാരെ കണ്ടുപിടിച്ച് ഉപരിപഠനത്തിനയക്കുവാനും അവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുവാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും അച്ചന് രോഗം വന്നാല്‍ ആശ്വസിപ്പിക്കാനായി ഓടിയെത്തുന്ന ആദ്യവ്യക്തി പിതാവാണ്. അതിഥികളോടുള്ള പെരുമാറ്റം കണ്ടു പഠിക്കേണ്ടതാണ്. താമരശ്ശേരി രൂപതയുടെ കോഴിക്കോട്ടുള്ള സാന്നിദ്ധ്യം പി.എം.ഒ.സി. തന്നെയാണ്. വിശ്വാസപരിശീലനത്തിന്റെ എല്ലാ വിഭാഗങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നു. സമര്‍ത്ഥരായ നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിലഭ്യതയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തി, വാര്‍ഡ് കൂട്ടായ്മകളില്‍ പങ്കെടുക്കുകയും രോഗികളെ ഭവനങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ആശ്വസിപ്പിക്കുകയും ചെയ്യാന്‍ പിതാവിന് കഴിഞ്ഞു.

 

സന്ന്യസ്തരുടെ എണ്ണവും പ്രവര്‍ത്തന മേഖലയും വളര്‍ന്നത് പിതാവിന്റെ കാലത്താണ്. താമരശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വാസ്തുശില്പത്തില്‍ മികവുപുലര്‍ത്തുന്ന കത്തീഡ്രല്‍ ദൈവാലയം വന്ദ്യപിതാവിന്റെ നേട്ടമാണ്. സീറോ-മലബാര്‍ സഭയുടെ അഭിമാനമാണ്, അഭിവന്ദ്യ പിതാവ് നേതൃത്വം കൊടുത്ത് ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സഭയ്ക്കുനല്‍കിയ ആരാധനാക്രമ പുസ്തകങ്ങള്‍. ഇടവക സന്ദര്‍ശനം നടത്തുമ്പോള്‍ പിതാവ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന പിതാവ് എല്ലാം ദൈവദാനമായി കണ്ടിരുന്നു. മുഴുവന്‍ കൊന്തയും കനോനനമസ്‌കാരവും മുട്ടില്‍ നിന്നും നടന്നുമായി എന്നും ചൊല്ലും. എത്ര വൈകിയാലും പ്രാര്‍ത്ഥനപൂര്‍ണ്ണമാക്കാതെ കിടക്കാറില്ല. പ്രതിസന്ധികളുടെ മുമ്പില്‍ കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു പറയും, 'ഇതല്ലേ നമ്മുടെ ആശ്രയം'. അടുത്തു നില്‍ക്കുന്നവരുടെ കണ്‍പീലികള്‍ നനയുമായിരുന്നു.

അഭിവന്ദ്യ പിതാവിലൂടെ സഭക്കും സമൂഹത്തിനും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി പറയാം, പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം .


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌​സി പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത സ​​പ്ത​​തി​​യി​​ലേ​​ക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാ​ർ​ക്സി​സ​ത്തി​ന്‍റെ ഭാ​വി കേ​ര​ള​ത്തി​ൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കു തേ​ർ​തെ​ളി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം