സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം

Monday 30 April 2018

മിശിഹായില്‍ ബഹുമാനപ്പെട്ട വൈദികരേ, 
സമര്‍പ്പിതരേ, സഹോദരങ്ങളേ, 
    നിയമാനുസൃതമായ അധികാരത്തെ ആദരിക്കയും അനുസരിക്കയും ചെയ്യുന്ന, അച്ചടക്കവും പക്വതയുമുള്ള ഒരു സമുദായമായിട്ടാണ് കത്തോലിക്കാ സഭയെ പൊതുസമൂഹം കാണുന്നത്. അതിനു വിരുദ്ധമായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അച്ചടക്കരാഹിത്യം അതിരുലംഘിക്കുന്ന സംഭവ വികാസങ്ങള്‍ സഭയില്‍ ഉണ്ടാകുന്നത് വലിയ ഇടര്‍ച്ചയ്ക്കുതന്നെ കാരണമാക്കും. ڇനിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകമുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍چ എന്നുള്ള നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നമുക്കൊരു മുന്നറിയിപ്പാണ്.
എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ബന്ധപ്പെട്ടവരും ചുമതലപ്പെട്ടവരും അവിടെത്തന്നെ അതിനു പരിഹാരം കാണാനാണ് പരമാവധി ശ്രമിക്കേണ്ടത്. അതാണ് പക്വതയും വിവേകവും. അപ്രകാരം പരിഹരിക്കാന്‍ സാധിക്കുന്ന പ്രാദേശികവും ആഭ്യന്തരവുമായ പ്രശ്നങ്ങള്‍ അനാവശ്യമായി പൊതുമാധ്യമങ്ങളിലേക്കും സമൂഹത്തിലേക്കും കൊണ്ടുവന്ന് ചര്‍ച്ചകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും വഴി തെളിക്കുന്നത് അവിവേകമാണ്. അതല്ല പ്രശ്നപരിഹാരത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗം. അതിന്‍റെ പിന്നില്‍ ചില നിഗൂഢലക്ഷ്യങ്ങളും സ്ഥാപിതതാല്പര്യങ്ങളും ഉണ്ടായെന്നുവരും.
    വിവാദപരമായ ഒരു സംഭവത്തിന്‍റെ നിജസ്ഥിതി അറിയാന്‍ നിഷ്പക്ഷതയോടും ക്ഷമയോടുംകൂടി അന്വേഷണം നടത്തുന്നതിനുപകരം കേള്‍ക്കുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കുകയും അപ്പാടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ഈ സാഹചര്യത്തിലാണ് സത്യസന്ധവും നീതിപൂര്‍വ്വവുമായ മാധ്യമപ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും ആവശ്യകതയും. നിര്‍ഭാഗ്യമെന്നു പറയട്ടെ, അങ്ങനെയുള്ള ഉത്തരവാദിത്വബോധം ചിലപ്പോഴെങ്കിലും മാധ്യമങ്ങള്‍ക്കില്ലാതെപോകുന്നു. ഒരുപക്ഷെ, മാധ്യമപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച്, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങളുടെ വലിയ സ്വാധീന ശക്തിയെ ചൂഷണം ചെയ്യുന്നവരുടെ ഗൂഢതന്ത്രങ്ങളാകും ഇവയുടെയൊക്കെ പിന്നില്‍. ചിലപ്പോള്‍ ചില മാധ്യമങ്ങള്‍ തന്നെ പ്രശസ്തിയും പ്രചാരവും ഉന്നംവച്ച് ശരിയായ മാധ്യമധര്‍മ്മം മറന്ന് സത്യത്തിനും നീതിക്കും വിലകല്പിക്കാതെ പ്രവര്‍ത്തിച്ചെന്നുവരാം.
    ഏതായാലും സ്വകാര്യമോ പ്രാദേശികമോ ആയ ഒരു പ്രശ്നത്തെ നിജസ്ഥിതി അറിയാതെ യഥേഷ്ടം വ്യാഖ്യാനിച്ച് സഭയേയും സമുദായത്തെയും മുഴുവന്‍ പ്രതിക്കൂട്ടിലാക്കുവാനും അവമതിക്കുവാനും ഇടയാക്കത്തക്കവിധം അവതരിപ്പിക്കുന്നതിനെയും തരംതാണ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നതിനെയും നീതീകരിക്കാനാവില്ല. സഭാമക്കളുടെ څഭാഗത്തുനിന്നുതന്നെ ഇപ്രകാരം സംഭവിക്കുന്നത് തികഞ്ഞ അച്ചടക്കലംഘനമാണ്.
ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ അവര്‍ പ്രേരിതരാകുന്നത് തെറ്റിദ്ധരിപ്പിക്ക പ്പെട്ടതുകൊണ്ടോ സത്യാവസ്ഥ അറിയാത്തതുകൊണ്ടോ ആകാം. അവര്‍ സത്യം ഗ്രഹിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇപ്രകാരം പ്രതികരിക്കയില്ലായിരുന്നിരിക്കാം. അതുകൊണ്ട്, കുരിശില്‍ കിടന്ന് തന്‍റെ പീഡകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഈശോയുടെ വാക്കുകള്‍ ആവര്‍ത്തിക്കാനാണ് തോന്നുന്നത്. ڇڈപിതാവേ, അവരോടു ക്ഷമിക്കേണമേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല (ലൂക്കാ 23;24).
    നുണ പ്രചരിപ്പിക്കുന്നതും ഭിന്നത ജനിപ്പിക്കുന്നതും പിശാചിന്‍റെ പ്രവൃത്തിയായിട്ടാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. പിശാച് ആരംഭം മുതലേ നുണയനാണെന്ന് ഈശോതന്നെ പറയുന്നു. നുണ പറഞ്ഞാണ് ആദിമനുഷ്യരെ പിശാച് ദൈവത്തില്‍നിന്നകറ്റുകയും അവരെ തമ്മില്‍ഭിന്നിപ്പിക്കുകയും ചെയ്തത്. അതിന്നും തുടരുന്നു. മനുഷ്യരെത്തന്നെ അതിനുള്ള ഉപകരണങ്ങളാക്കുന്നു. സഭ പലപ്പോഴും ഇങ്ങനെയുള്ള പൈശാചികാക്രമണത്തിനിരയാകുന്നുണ്ട്. നډയ്ക്കുവേണ്ടിയുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അതിന്‍റേതായ ഒരു മാന്യതയുണ്ട്, ഉദ്ദേശ്യശുദ്ധിയുണ്ട്. അവയിലൊരിക്കലും വിദ്വേഷവും വെറുപ്പും ഉണ്ടാവുകയില്ല, പരസ്യമായ കുറ്റവിചാരണയ്ക്കോ സ്വഭാവഹത്യക്കോ സ്ഥാനമില്ല, ആരുടെയും നാശം ആഗ്രഹിക്കുകയുമില്ല. എന്നാല്‍ സډനസുള്ള ആരും ചെയ്യാന്‍  മടിക്കുന്ന വ്യക്തിവിദ്വേഷം നിറഞ്ഞ പ്രതിഷേധപ്രകടനങ്ങള്‍ നീതിപൂര്‍വ്വവും സത്യസന്ധവുമായ പ്രശ്നപരിഹാരം ലക്ഷ്യം വയ്ക്കുന്നു എന്നു പറയാനാവില്ല.
    തെളിയിക്കപ്പെടാത്ത ആരോപണങ്ങളുന്നയിച്ച് മേലധികാരത്തെ വെല്ലുവിളിക്കുന്നതും നിഷേധിക്കുന്നതും അവഹേളിക്കുന്നതും അംഗീകരിക്കാനാവില്ല. അത് സഭയുടെ വളര്‍ച്ചയ്ക്കു മങ്ങലേല്‍പ്പിക്കും. തിډ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. പൈശാചികശക്തിയെ ദൂരെയകറ്റാന്‍ എന്തുചെയ്യണമെന്ന് ഈശോയുടെ തന്നെ വാക്കുകള്‍ നമുക്കുണ്ട് :ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ടല്ലാതെ ഈ വര്‍ക്ഷം ബഹിഷ്കൃതമാവുകയില്ലڈ (മത്തായി 17: 20). 
    ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും വളരെയേറെ പ്രാധാന്യം നല്‍കിയിരിക്കുന്ന സഭാപാരമ്പര്യവും ആരാധനക്രമവുമാണ് നമുക്കുള്ളത്. നമ്മുടെ പൂര്‍വ്വികര്‍ കാര്‍ക്കശ്യത്തോടെ അവ പാലിച്ചിരുന്നു. വിശ്വാസജീവിതത്തിലും ധാര്‍മ്മികതയിലും ഉന്നതനിലവാരം പുലര്‍ത്തുവാനും സഭാകാര്യങ്ങളില്‍ സജീവമായി പങ്കെടുക്കുവാനും ധാരാളം ദൈവവിളികള്‍ ഉണ്ടാകുവാനും സഭാധികാരികളോട് സ്നേഹവും ആദരവും അനുസരണയും പുലര്‍ത്തികൊണ്ട് അച്ചക്കമുള്ള ഒരു സമൂഹമായി നിലകൊള്ളുവാനും കഴിഞ്ഞതിന്‍റെ പിന്നില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അധിഷ്ഠിതമായ ആദ്ധ്യാത്മിക ചൈതന്യത്തിന് വലിയൊരു പങ്കുണ്ട്. ഇപ്പോള്‍ അതിനൊക്കെ ഏറെ മാറ്റം സംഭവിച്ചിരിക്കുന്നു.
    സഭയുടെ ആത്മീയശക്തിയുടെ മുഴുവന്‍ ഉറവിടമായ ആരാധനക്രമംതന്നെ സഭയില്‍ ഒരു വിവാദവിഷയമായതും, ആരാധനക്രമത്തിന്‍റെ കേന്ദ്രവും ഏറ്റവും വലിയ ആരാധനയുമായ വി. കുര്‍ബാനപോലും അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാക്കിയതും സഭയില്‍ ആത്മീയ ചോര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. അതുപോലെതന്നെ, ഏഴാംനൂറ്റാണ്ടുമുതല്‍ നമ്മുടെ സഭാപാരമ്പര്യത്തില്‍ സര്‍വ്വാദരണീയമായി സ്വീകരിക്കപ്പെട്ടതും, ഉത്ഥിതനും ജീവിക്കുന്നവനുമായ കര്‍ത്താവിന്‍റെ പ്രതീകമായി വണങ്ങപ്പെടുന്നതും ആരാധനാപ്രതീകവുമായ മാര്‍ സ്ലീവാ ദൈവദൂഷണസമാനമായ വിമര്‍ശനങ്ങള്‍ക്കും തിരസ്ക്കരണങ്ങള്‍ക്കും വിധേയമായത് അനേകം വിശ്വാസികളുടെ ആദ്ധ്യാത്മികജീവിതത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇപ്രകാരം സഭയുടെ വിശുദ്ധമായ വിശ്വാസപാരമ്പര്യത്തിന്‍റെ ഘടകങ്ങള്‍പോലും സഭാമക്കള്‍ തന്നെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അവസ്ഥ വിശ്വാസപരവും ധാര്‍മ്മികവുമായ അധഃപതനത്തിലേക്കായിരിക്കും നമ്മെ നയിക്കുന്നത്.
    ഇപ്രകാരമുള്ള തിډയുടെയും വിശ്വാസവിരുദ്ധ ശക്തികളുടെയും സ്വാധീനത്തില്‍നിന്ന് നമ്മള്‍ പൂര്‍ണ്ണമായും വിമുക്തരാകണം. ദൈവികശക്തിയിലൂടെ മാത്രമേ അതു സാധിക്കുകയുള്ളു. അതിനാല്‍ നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനം അനുസരിച്ച് ഉപവാസവും പ്രാര്‍ത്ഥനയും വഴി നമുക്കു ജാഗ്രതയോടെ പരിശ്രമിക്കാം. എല്ലാ അതിരൂപതാംഗങ്ങളെയും അതിനായി ഞാന്‍ ആഹ്വാനം ചെയ്യുന്നു. അതിരൂപതയിലെ സമര്‍പ്പിതസമൂഹങ്ങളിലെ ബഹു. സിസ്റ്റേഴ്സിനെ ഇക്കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിനു മുഴുവന്‍ നډയുടെയും സ്നേഹത്തിന്‍റെയും പ്രകാശം പരത്തേണ്ട സഭڅ അന്ധകാരശക്തികള്‍ക്ക് അടിമപ്പെടാന്‍ പാടില്ല. ڇനിങ്ങള്‍ ഭയപ്പെടേണ്ട, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നുچ എന്നു പറഞ്ഞ കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, സഭയുടെ അച്ചടക്കവും അനുസരണവുമുള്ള മക്കളാകാം; പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാം. ഉപവാസത്തോടുകൂടിയുള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നതുകൊണ്ട് കഴിവുപോലെ ഉപവസിക്കുകയും ചെയ്യാം. പ്രാര്‍ത്ഥനയും ഉപവാസവും വഴി ആത്മാവില്‍ ശക്തിപ്പെട്ട് പൈശാചിക പ്രലോഭനങ്ങളെ ജയിച്ചടക്കിയ ഈശോയുടെ കൃപ നാമെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. 
                                           

സ്നേഹപൂര്‍വ്വം,    

ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links