പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്

Friday 22 May 2020

ചങ്ങനാശേരി അതിരൂപത പ്രവാസികാര്യാലയം അർഹരായ 30 പ്രവാസിത്തൊഴിലാളികൾക്ക് കേരളത്തിലേക്കുള്ള യാത്രാടിക്കറ്റുകൾ നൽകും. തൊഴിൽ നഷ്ടപ്പെട്ടു ദീർഘനാളായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികൾക്കാണു ടിക്കറ്റുകൾ നൽകുന്നത്.

അർഹരായവർക്ക് പ്രവാസി അപ്പസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാം. അർഹരായവരുടെ അപേക്ഷ+97156- 8688558 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയയ്ക്കാം.
പ്രവാസി അപ്പസ്തലേറ്റിലെ കമ്മിറ്റി അംഗങ്ങൾക്കോ മറ്റ് പരിചയമുള്ളവർക്കോ ഈ ഒരു നല്ല സംരംഭത്തിന് സഹായം ചെയ്യാൻ കഴിയുമെങ്കിൽ സാധിക്കുന്നവർ (പ്രവാസി അപ്പസ്തോലേറ്റിന്റെ ഡയറക്ടറെ നേരിട്ട് അറിയിക്കാം.

(ഫോൺ: 919447803634). 30ൽ അധികം അർഹരായ അപേക്ഷകർ വന്നാൽ അവരെ സഹായിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തും. ഈ ഒരു സംരംഭത്തിന് ആരും നേരിട്ടു പണം ഏൽപ്പിക്കേണ്ടതില്ല. വേണ്ട ക്രമീകരണങ്ങൾ അറിയാൻ ഡറക്ടർ ഫാ. റെജി പുതുവീട്ടിക്കളെത്തെ വിളിക്കുക.


useful links