133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്

Saturday 27 June 2020

133-ാമത് ചങ്ങനാശ്ശേരി അതിരൂപത ദിനാചരണം 20.5.2020 ബുധനാഴ്ച

അതിരൂപത കേന്ദ്രത്തില്‍ നടന്നു. കോട്ടയം ലൂര്‍ദ് ഫൊറോനയുടെ നേതൃത്വ

ത്തില്‍ നടത്താനിരുന്ന അതിരൂപത ദിനം കോവിഡ് മഹാമാരിയുടെ പശ്ചാ

ത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായി

അതിരൂപത കേന്ദ്രത്തില്‍ ആചരിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലായ MAAC

ടിവിയിലൂടെ അതിരൂപത ദിനാചരണത്തിന് ഒരുക്കമായിട്ടുള്ള പ്രോഗ്രാമുകള്‍

നടത്തപ്പെട്ടു .അതിരൂപത ദിനാചരണത്തിന് മുന്നോടിയായി 16 ഫൊറോന

പള്ളികളില്‍ നിന്നുള്ള വികാരി അച്ഛډാരുടെ സന്ദേശവും ഫൊറോനയുടെ

കീഴില്‍ വരുന്ന ഇടവകകളെ കുറിച്ചുള്ള വിവരണങ്ങളും നല്‍കപ്പെട്ടു. കൂരിയ

അംഗങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍റ്കളുടെ ഡയറക്ടര്‍ അച്ഛډാരുടെയും

നേതൃത്വത്തില്‍ അതിരൂപതയുടെ ചരിത്രം അവതരിപ്പിക്കപ്പെട്ടു .

 

19.05.2020 വൈകുന്നേരം 7.30 ന് അതിരൂപത ദിനാചരണത്തിന് ഒരുക്കമായി

അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ റംശാ

പ്രാര്‍ത്ഥനയും സന്ദേശം നടത്തി.


useful links