132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്

Monday 30 April 2018

    കുടിയേറ്റ മേഖലയ്ക്ക് ഉണര്‍വായി 132-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം അമ്പൂരി ഫൊറോനയുടെ നേതൃത്വത്തില്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എഞ്ചിനീയറിംങ് കോളേജ് കാമ്പസിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി. നഗറില്‍ നടന്നു. വിപുലമായ തയ്യാറെടുപ്പുകളോടും ഒരാഴ്ച നീണ്ടുനിന്ന പ്രാര്‍ത്ഥനാ ഒരുക്കത്തോടെയുമാണ് ഈ വര്‍ഷത്തെ അതിരൂപതാ ദിനാചരണം നടത്തപ്പെട്ടത്. 
1. ഇടവകതല ആഘോഷവും പ്രാര്‍ത്ഥനാവാരാചരണവും (മെയ് 12-19 വരെ)
    2019, മെയ് 12 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും കുരിശുപള്ളികളിലും അതിരൂപതാദിനാചരണത്തിന്റെ ഇടവകതല ആഘോഷവും പതാകദിനവും ഭംഗിയായി നടന്നു. അതിരൂപതയുടെ നിയോഗത്തിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അഭിവന്ദ്യപിതാവിന്റെ അതിരൂപതാദിന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. അതിരൂപതാദിന ഒരുക്കപ്രാര്‍ത്ഥനയും അതിരൂപതാദിനപ്രതിജ്ഞയും, അതിരൂപതാ ആന്തവും, വിളംബരമായി പേപ്പല്‍ പതാക ഉയര്‍ത്തലും നടത്തി. അഭിവന്ദ്യപിതാവിന്റെ നിര്‍ദ്ദേശപ്രകാരം ഒരാഴ്ച ഒരുക്കപ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. ഓരോ ദിവസത്തേയും പ്രത്യേക പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ മദ്ധ്യസ്ഥനില്‍ നല്‍കിയിരുന്നു. ഭവനങ്ങളിലും പള്ളികളിലും ചൊല്ലുവാനുള്ള പ്രാര്‍ത്ഥനകളും പോസ്റ്ററുകളും തയ്യാറാക്കി ഇടവകകളില്‍ എത്തിച്ചിരുന്നു. മെയ് 17 വെള്ളി ഉപവാസ പ്രാര്‍ത്ഥനാദിനമായിരുന്നു. 
2. മെയ് 18 ശനി വിളംബരദിനം 
    മെയ് 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മായം സെന്റ് മേരീസ് പള്ളിയിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അമ്പൂരി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലേക്കുള്ള ദീപശിഖ- ഛായചിത്ര, വിശുദ്ധ ഗ്രന്ഥ പ്രയാണങ്ങള്‍ ആരംഭിച്ചു. അമ്പൂരി ഫൊറോന വികാരി വെരി റവ. ഫാ. ജോസഫ് ചൂളപ്പറമ്പില്‍ സ്്മൃതിമണ്ഡപത്തില്‍ ഒപ്പീസിന് കാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം ഫൊറോന വികാരി വെരി. റവ. ഫാ. ജോസ് വിരുപ്പേല്‍ കബറിടത്തില്‍ നിന്ന് ദീപശിഖ കത്തിച്ച് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി- എസ്.എം.വൈ.എം. വൈസ്പ്രസിഡന്റ് ജോസഫ് ജെയിംസിന് കൈമാറി. വിളംബരറാലിക്ക് എസ്.എം.വൈ.എം. ഭാരവാഹികളായ അതിരൂപത സെക്രട്ടറി ജോബിന്‍ ജോസഫ്, സംസ്ഥാനപ്രതിനിധി കുമാരി ദിവ്യാ വിജയന്‍, അമ്പൂരി ഫൊറോന പ്രസിഡന്റ് മനു ഫിലിപ്പോസ്, ഡെപ്യൂട്ടി പ്രസിഡന്റ് ജീന ജോര്‍ജ്് കുന്നേല്‍, അതിരൂപത ഓഫീസ് സെക്രട്ടറി ശ്രീ. ലാലിച്ചന്‍ മറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫൊറോനയിലെ വിവിധ ഇടവകയില്‍നിന്നായി 150 നു മുകളില്‍ അംഗങ്ങള്‍ ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് ധരിച്ച് പങ്കുചേര്‍ന്നത് വളരെ ആവേശകരവും മാതൃകാപരവുമായി. 
    വൈകിട്ട് 6 മണിക്ക് അമ്പൂരി ഫൊറോനപള്ളിയില്‍ എത്തിച്ചേര്‍ന്ന പ്രയാണങ്ങള്‍ ബാന്റുമേളങ്ങളുടെയും ദൈവാലയ മണിനാഥത്തിന്റെയും അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികള്‍ ഇരുനിരയായി നിന്ന് പ്രാര്‍ത്ഥനയോടെ സ്വീകരിച്ചു. 
    ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാനും അതിരൂപതാ ദിനാചരണങ്ങളുടെ ജനറല്‍കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നേതൃത്വത്തില്‍ പ്രയാണങ്ങള്‍ സ്വീകരിച്ച് ദൈവാലയത്തിലേക്കാനയിച്ചു. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായി റംശാപ്രാര്‍ത്ഥന അര്‍പ്പിച്ചു. പിതാവ് ആമുഖ സന്ദേശം നല്‍കി. തുടര്‍ന്ന് ഫാ. സെബാസ്റ്റ്യന്‍ കരുമ്പനാനിക്കല്‍ ഛ.ഇ.ഉ. ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഛ.ഇ.ഉ. യെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തി. കൊല്ലം - ആയൂര്‍ ഫൊറോന വികാരി വെരി റവ. ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 
3. അതിരൂപതാ ദിനാചരണം (മെയ് 20 തിങ്കളാഴ്ച) 
മ. പ്രതിനിധി സമ്മേളനം
    തെക്കന്‍ മേഖലയോടുള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ സ്‌നേഹംവിളിച്ചോതി വലിയ ഉത്സാഹനിറവിലാണ് 132-ാമത് അതിരൂപതാദിനാചരണത്തിന് കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എഞ്ചിനീയറിംഗ് കോളേജ് സാക്ഷിയായത്. രാവിലെ 10 മണിക്കു മുമ്പേ, അതിരൂപതയുടെ 5 ജില്ലകളില്‍ നിന്ന് 300 ഓളം ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെ വാഹനങ്ങള്‍ പേപ്പല്‍ പതാകയും അതിരൂപതാദിന ബാനറുകളുംകെട്ടി ആവേശത്തോടെ ഒഴുകിയെത്തിയത് ആനന്ദകരമായ കാഴ്ചയായിരുന്നു. 10:30 ന് മുമ്പേപന്തലും പരിസരവും പ്രതിനിധികളെകൊണ്ടണ്ടണ്ട് നിറഞ്ഞു കവിഞ്ഞു. കൃത്യം 10:30ന് കലാപരിപാടികള്‍ ആരംഭിച്ചു. 10:55 ന് വിശിഷ്ടാതിഥികളെ സമ്മേളനനഗറിലെ പ്രവേശന കവാടത്തില്‍ വച്ച് അമ്പൂരി ഫൊറോന പ്രതിനിധികള്‍ ഷാള്‍ അണിയിച്ച്് സ്വീകരിച്ചു. തുടര്‍ന്ന് ബാന്റുമേളങ്ങളുടെ അകമ്പടിയോടെ അമ്പൂരി ഫൊറോനയിലെ 132 മാതൃജ്യോതിപ്രതിനിധികള്‍ ഇരുവശങ്ങളിലുമായി മുത്തുക്കുടകള്‍ പിടിച്ച് വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു.
    പാസ്റ്ററല്‍ കൗണ്‍സില്‍ അസി. സെക്രട്ടറി ശ്രീ. ജോസ് മാത്യു ആനിത്തോട്ടം അതിരൂപതാദിനപതാക ഉയര്‍ത്തിയതോടെ 132-മത് അതിരൂപതാദിനാഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഡോ. തോമസ് പാടിയത്ത് ഖുഥാ ആ പ്രാര്‍ത്ഥനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. 
    സ്വാഗത നൃത്തത്തോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. അഭിവന്ദ്യമാര്‍ തോമസ് തറയില്‍ മെത്രാന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികള്‍ക്ക് പ്ലാവിന്‍ തൈ നല്കി സ്വീകരിച്ചത് കുടിയേറ്റകര്‍ഷകരുടെ ഉചിതമായ സ്വീകരണമായി. ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് ചൂളപറമ്പില്‍ സമ്മേളനനഗര്‍ ഹ്രസ്വമായി പരിചയപ്പെടുത്തി. 
    പ്രതിനിധി സമ്മേളനം കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ റൈറ്റ്. റവ. ഡോ. എം. സൂസൈപാക്യം ഉദ്ഘാടനം ചെയ്തു. സഭാസമൂഹത്തിനുവേണ്ടണ്ടത്അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന്് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം കൊളുത്തിയ  ഭദ്രദീപത്തില്‍ നിന്നും 16 ഫൊറോനകളിലെ സെക്രട്ടറിമാര്‍ ദീപം തെളിച്ച് അതിരൂപതില്‍ നാം ഒരു കുടുംബമെന്ന ചൈതന്യത്തെ അതിരൂപതയിലെ വിശ്വാസികളുടെ മുഴുവന്‍ ഹൃദയങ്ങളിലേക്ക് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറിമാര്‍ പേപ്പല്‍ പതാകയുമായി ദീപത്തെ അനുഗമിച്ചു. അപ്പോള്‍ ഗായകസംഘം അതിരൂപതാദിന തീംസോംഗ് ആലപിച്ചു. 
    സഭയുടെ ദൗത്യം പ്രേഷിത പ്രവര്‍ത്തനമാണെന്ന് മാര്‍ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രസ്താവിച്ചു. 132 വര്‍ഷത്തെചരിത്രമുള്ള ചങ്ങനാശേരി അതിരൂപത തിരുസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനു സാധിച്ചിട്ടുണ്ടെണ്ടന്നും കൂടുതല്‍ തീക്ഷ്ണതയോടെ അതു തുടരണമെന്നും പറഞ്ഞു. 'അതിരൂപതയില്‍ നാം ഒരു കുടുംബം' എന്ന ആപ്തവാക്യം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടണ്ട് ഒരുമിച്ചു കൂടിയിരിക്കുന്ന നമ്മള്‍ വര്‍ദ്ധിച്ച പ്രേഷിത ഉണര്‍വോടെ വേണം കര്‍മ്മ മണ്ഡലങ്ങളിലേക്ക് മടങ്ങിപ്പേകേണ്ടണ്ടതെന്ന് പിതാവ് ആഹ്വാനം ചെയ്തു. 
    നമ്മുടെയുള്ളില്‍ വസിക്കുന്ന ന• കണ്ടെണ്ടത്തുന്നതിന് ഓരോരുത്തര്‍ക്കും സാധിക്കണമെന്നു പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ യു. വി. ജോസ് ഐ.എ. എസ്. പ്രസ്താവിച്ചു. വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടണ്ടകത്തില്‍ അവതരിപ്പിച്ച അജപാലന റിപ്പോര്‍ട്ട് (ഓഡിയോ- വിഷ്വല്‍), അതിരൂപതാ ദിനത്തെ സമ്പന്നമാക്കി. എസ്. എച്ച്. പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ഡോ. അമല ജോസ് ആശംസകള്‍ നേര്‍ന്നു. സീറോമലബാര്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രതിനിധി കുമാരി ദിവ്യാ വിജയന്‍ (അമ്പൂരി ഫൊറോന) പ്രതിനിധി സമ്മേളനത്തിന്് നന്ദിപറഞ്ഞു. കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് പുത്തന്‍ചിറ, അമ്പൂരി കൈക്കാരന്‍ ഷാജി കാക്കനാട് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്ന്, തദവസരത്തില്‍ സ്റ്റേജില്‍ അമ്പൂരി ഫൊറോനയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. 
യ. പൊതുസമ്മേളനം 
    ഉച്ചകഴിഞ്ഞ് 2:15 ന് പൊതുസമ്മേളനം പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസമേഖലയുടെ പ്രത്യേക ചുമതലകൂടിയുള്ള സിഞ്ചെളൂസ് വെരി. റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു. കുറ്റിച്ചല്‍ ലൂര്‍ദ്മാതാ എന്‍ജിനീയറിംഗ് കോളജ് അതിരൂപത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അഭിവന്ദ്യ പിതാവ് നടത്തി. കോളേജിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് എല്ലാവരുടെയും സഹകരണങ്ങളും നേതൃത്വവും അഭിവന്ദ്യ പിതാവ് അഭ്യര്‍ത്ഥിച്ചു.
    ചങ്ങനാശേരി അതിരൂപത കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത് കുട്ടനാട് പ്രളയപുനരധിവാസ പദ്ധതികള്‍ ഉള്‍പ്പെടെ 43.03 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് എന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട അടിയന്തിര സഹായമായി 20.56 കോടി രൂപയും ഭവന നിര്‍മ്മാണ പദ്ധതിക്കായി 17.56 കോടി രൂപയും പുനരധിവാസ വരുമാന സ്രോതസ് പദ്ധതികള്‍ക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചാസിന്റെ നേതൃത്വത്തിലാണ് എല്ലാ ഇടവകകളേയും കളര്‍ എ ഹോം പദ്ധതികളേയും ഡിപ്പാര്‍ട്ടുമെന്റുകളേയും സന്യാസസമൂഹങ്ങളേയും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ ഏജന്‍സികളെയും പ്രവാസികളെയും സഹകരിപ്പിച്ച്് സര്‍ക്കാരുമായി ചേര്‍ന്ന് ഈ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
     കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്‌സാണ്ടണ്ടണ്ടര്‍ ക.അ.ട. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ജനസംഖ്യാടിസ്ഥാനത്തില്‍ ക്രൈസ്തവസമൂഹം ന്യൂനപക്ഷമാണെങ്കിലും ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സമൂഹന• ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ സമൂഹം നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഭാരതസഭയ്ക്കും കേരളസഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയും അഭിവന്ദ്യ പിതാക്ക•ാരും നല്‍കുന്ന ശക്തമായ ആത്മീയനേതൃത്വത്തെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. 
    പൊതുസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതമെത്രാന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍ച്ചബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതി സ്മരക ഭവന നിര്‍മ്മാണ പദ്ധതികളുടെ സമര്‍പ്പണം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. 93 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതായി അഭിവന്ദ്യപിതാവ് അറിയിച്ചു.
അതിരൂപതയുടെ പ്രത്യേക ആദരവുകള്‍
എക്‌സലന്‍സ് അവാര്‍ഡ് - അതിരൂപതാ ദിനത്തോടനുബന്ധിച്ചുള്ള അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ പ്രഫ. ജെ. ഫിലിപ്പിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംന്തോട്ടം സമ്മാനിച്ചു. ഉന്നത നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
    ജേതാക്കളെ അതിരൂപത പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തി. ദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് കൊച്ചിയുടെ പുതിയ വൈസ് ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.സി. സണ്ണി, അബുദാബിയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് 2019 ജേതാക്കളായ അപ്‌ളോണിയ ജോര്‍ജ് (സൈക്കിളിംഗ് 2 ബ്രോണ്‍സ്), ടോണി ഡൊമിനിക് (ബാസ്‌ക്കറ്റ് ബോള്‍ സില്‍വര്‍), ബിജിമോള്‍ ജെ. (വോളിബോള്‍ ബ്രോണ്‍സ്), 2018 ലെ മികച്ച മത്സ്യകര്‍ഷക അവാര്‍ഡ് ജേതാവ് ശ്രീ. യേശുദാസ് തോമസ് ഉമിക്കുപ്പയില്‍ (കൈതവന), ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റ് ജേതാവ് മാസ്റ്റര്‍ ജൂബിന്‍ ജിമ്മി (കൊല്ലം), ലോഗോസ് ക്വിസ് സംസ്ഥാനതല ഋ- കാറ്റഗറിയില്‍ ഒന്നാംസ്ഥാനവും മെഗാഫൈനലില്‍ 4-ാം സ്ഥാനവും കരസ്ഥമാക്കിയ ശ്രീമതി ജെസി ജോസ് കുഴിംതൊട്ടിയില്‍ (തിരുവല്ലം), തത്തംപള്ളി ഇടവക അത്‌ലറ്റിക് കോച്ച് (കുറുമ്പനാടം) ശ്രീ. സ്റ്റീഫന്‍ വിളഞ്ഞൂര്‍,  ശാസ്ത്ര-പത്രപ്രവര്‍ത്തക അവാര്‍ഡ് ജേതാവ് ശ്രീ. സണ്ണി ലൂക്കോസ് ചേക്കാത്ര (കോട്ടയം) എന്നിവരെ അതിരൂപതയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്കി ആദരിച്ചു.
മികച്ച ഡയറക്ടറി -    2019 ലെ ഏറ്റവും നല്ല ഡയറക്ടറിക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പാറേല്‍ സെന്റ് മേരീസ് (500 ന് മുകളില്‍ കുടുംബങ്ങളുള്ള ഇടവക), തിരുവല്ലം തിരുഹൃദയ ഇടവകകള്‍ക്ക്  (500 ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക) സമ്മാനങ്ങള്‍ നല്കി.
മികച്ച ഇടവക ബുള്ളറ്റിന്‍ - ഏറ്റവും നല്ല ഇടവക ബുള്ളറ്റിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളി (500 ന് മുകളില്‍ കുടുംബങ്ങളുള്ള ഇടവക), പൊടിപ്പാറ തിരുക്കുടുംബ ഇടവക (നസ്രത്ത് വോയ്‌സ് - 500 ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക), പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായ മായം സെന്റ് മേരീസ് ഇടവകയുടെ മരിയ ദീപ്തി എന്നിവര്‍ക്ക് അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
മികച്ച പാരീഷ് കൗണ്‍സില്‍ - സെന്റ് ജോസഫ് ചര്‍ച്ച് പുഷ്പഗിരി തെള്ളകം, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് പുന്നപ്രാ എന്നിവരെ മികച്ച പാരീഷ് കൗണ്‍സിലുകളായി തെരഞ്ഞെടുത്തു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് അവരെ പരിചയപ്പെടുത്തി. 
പുതിയ ഇടവകകള്‍ - ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള തെക്കേക്കര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, പാമ്പാടി ദൈവമാതാ പള്ളി, മാന്നാനം 12 ശ്ലീഹ•ാരുടെ അജപാലനകേന്ദ്രം, കാര്യവട്ടം സെന്റ് ജോസഫ് പള്ളി, ആലപ്പുഴ ചാത്തനാട് വി. അല്‍ഫോന്‍സ പള്ളി എന്നിവയെ മെത്രാപ്പോലീത്ത പുതിയ സ്വതന്ത്ര ഇടവകകളായി പ്രഖ്യാപിച്ചു. അതിരൂപത ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി പത്രികാപാരായണം നടത്തി. 133-മത് അതിരൂപതാ ദിനാഘോഷത്തിന്റെ പതാക കോട്ടയം ഫൊറോന വികാരി വെരി. റവ. ഡോ. ജോസഫ് മണക്കളവും പ്രതിനിധികളും അഭിവന്ദ്യപിതാവില്‍നിന്നും ഏറ്റുവാങ്ങി.
    പ്രഫ. ജെ. ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. കോ- ഓഡിനേറ്റര്‍ റവ. ഫാ. സോണി മുണ്ടണ്ടുനടയ്ക്കല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഫൊറോന വികാരി വെരി റവ. ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അതിരൂപതദിന ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍, ലൂര്‍ദ് മാതാ കോളേജിലെ ഡയറക്ടര്‍ റവ. ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹന്‍ലാല്‍, മാതൃജ്യോതി ഫൊറോന പ്രസിഡന്റ് വള്ളിയാനിപ്പുറം അമ്മിണി പൗലോസ്, സിസ്റ്റര്‍ റിന്റാ മേരി അടങക എന്നിവര്‍ പൊതുസമ്മേളന വേദിയെ സാന്നിദ്ധ്യം കൊണ്ടണ്ട് അലങ്കരിച്ചു. 
ഉപസംഹാരം 
    അമ്പൂരി ഫൊറോന ആദ്യമായി ഏറ്റെടുത്തു നടത്തിയ അതിരൂപതാ ദിനാചരണം വന്‍വിജയമായി മാറിയതിനു പിന്നില്‍ മാസങ്ങളായുള്ള മുന്നൊരുക്കങ്ങളും കൂട്ടായ പരിശ്രമവും പ്രാര്‍ത്ഥനയുമാണ്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നേതൃത്വത്തില്‍ കൂടിയ വോളണ്ടന്റിയേഴ്‌സിന്റെ ആദ്യ ആലോചനാ മീറ്റിംഗില്‍ അമ്പൂരി ഫൊറോനയിലെ അമ്പൂരി, ഡാല്‍മുഖം, പച്ചക്കാട്, കുച്ചപ്പുറം, മായം, രാജഗിരി, തേക്കുപാറ, വാവോട് എന്നീ 8 ഇടവകകളില്‍ നിന്ന് ബഹു. വൈദീകരും സിസ്‌റ്റേഴ്‌സും മാതാപിതാക്കളും യുവജനങ്ങളും ഉള്‍പ്പെടെ 350 പേര്‍ പങ്കെടുത്തതു തന്നെ അതിരൂപതാദിനാഘോഷത്തെ എത്ര ആവേശത്തോടെ ഏറ്റെടുത്തു എന്നതിന്റെ തെളിവായിരുന്നു.
    അതിരൂപതയിലെ 300 നടുത്ത് ഇടവകകളിലെ ബഹു. വൈദീകരെ കുറഞ്ഞത് രണ്ടണ്ട് പ്രാവശ്യമെങ്കിലും നേരിട്ട് വിളിച്ചത് ഈ വര്‍ഷത്തെ അതിരൂപതാ ദിനാഘോഷത്തെ ഏറെ ഹൃദ്യമാക്കി. ആ ഹൃദ്യതയാണ് എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം ആവേശത്തോടെ വലിയ ജനപങ്കാളിത്തം ഉണ്ടണ്ടാകാന്‍ കാരണം. അമ്പൂരിയില്‍ ആയതിനാല്‍ ആള് കുറയും എന്ന സൂചനയുണ്ടണ്ടായിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ മാക്‌സിമം 2500 പേര് പങ്കെടുക്കുമെന്ന സൂചനയായിരുന്നു. എന്നാല്‍ 3500 ആളുകള്‍ പങ്കെടുത്തതായാണ് രജിസ്‌ട്രേഷന്‍ കമ്മറ്റി നല്‍കുന്ന കണക്ക്. പെരി. ബഹു. ജോസഫ് ചൂളപ്പറമ്പിലച്ചന്റെ നേതൃത്വത്തില്‍ ഉടനെ തന്നെ ഭക്ഷണം തയ്യാറാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തെങ്കിലും അവിടെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടണ്ടായി. എന്നാല്‍ കുടുംബാരൂപിയില്‍ ബഹു. വൈദീകരും ഇടവകപ്രതിനിധികളും അതിനെ അംഗീകരിച്ചപ്പോള്‍ അത് അതിരൂപത ഒരു കുടുംബമെന്ന ബന്ധത്തിന്റെ വളര്‍ച്ചയായി. 
    അടുത്തകാലത്തു നടന്ന അതിരൂപതാ ദിനാഘോഷങ്ങളിലെ മികച്ച പങ്കാളിത്തം കൊണ്ടണ്ടും ഹൃദ്യതകൊണ്ടണ്ടും മികച്ച സംഘാടകമികവുകൊണ്ടണ്ടും എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതായിരിക്കും അമ്പൂരി ഫൊറോന നേതൃത്വം നല്‍കിയ 132-ാമത് അതിരൂപതാദിനാഘോഷം. അത് മനോഹരമാക്കാന്‍ നേതൃത്വമെടുത്ത അമ്പൂരി ഫൊറോനയ്ക്കും കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ഞ്ചിനീയറിംഗ് കോളേജിനും പാസ്റ്ററല്‍ കൗണ്‍സില്‍, ഫൊറോനാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അതിരൂപതാ ജഞഛയ്ക്കും വളരെ ആവേശപൂര്‍വ്വം സഹകരിച്ച എല്ലാ വൈദീകര്‍ക്കും ഇടവകാംഗങ്ങള്‍ക്കും പ്രതിനിധികള്‍ക്കും ചങ്ങനാശേരി അതിരൂപതയുടേയും അഭിവന്ദ്യ പിതാക്കന്മാരുടേയും പേരില്‍ ഒരായിരം നന്ദി. 


ഫാ. ജോര്‍ജ് മാന്തുരുത്തില്‍ 
(ജനറല്‍ കോ-ഓഡിനേറ്റര്‍)
 


useful links