തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു

Sunday 12 February 2017

തിരുവനന്തപുരം ലൂര്‍ദ്ദ് മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം അതിരൂപത ഏറ്റെടുക്കുന്നു.
മിശിഹായില്‍ പ്രിയപ്പെട്ട വൈദികരെ, സമര്‍പ്പിതരേ, 
സഹോദരീ സഹോദരന്മാരേ
    Lourdes Matha Catholic Educational Society യുടെ നേതൃത്വത്തില്‍ 2001 മുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ Lourdes Matha College of Science and Technology എന്ന എഞ്ചിനിയറിംഗ് കോളജിന്റെയും Lourdes Matha College of Hotel Management and Catering Technology എന്ന Hotel Management കോളജിന്റെയും ഉടമസ്ഥതയും ഭരണ നേതൃത്വവും നമ്മുടെ അതിരൂപത ഏറ്റെടുക്കുകയാണെന്ന വിവരം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു. അഞ്ച് ആ Tech കോഴ്‌സുകളും മൂന്ന് M Tech കോഴ്‌സുകളും MBA, MCA, BHM എന്നീ കോഴ്‌സുകളും ഇവിടെയുണ്ട്.  ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇതുപോലെയൊരു വലിയ സംരഭത്തിനു തുടക്കമിടുവാന്‍ നേതൃത്വം നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
    തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ കുറ്റിച്ചലിലെ പ്രകൃതിരമണീയമായ 25 ഏക്കര്‍ സ്ഥലത്താണ് കോളജ് സ്ഥിതി ചെയ്യുന്നത്. മികച്ച ആധുനിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളും ഹോസ്റ്റലുകളും പളളിയും മഠവും ഒക്കെ ഉള്‍പ്പെടുന്ന വിശാലമായ ക്യാമ്പസ് ആണിത്. വൈദികരും സിസ്റ്റേസും നേതൃത്വം നല്കുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമാണ്. രൂപതയിലെ 4 വൈദികരെ ഈ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്.  തൊഴില്‍ അധിഷ്ഠിതമായ ഉയര്‍ന്ന രീതിയിലുള്ള സാങ്കേതിക വിദ്യാഭ്യാസം പകര്‍ന്നു കൊടുക്കുവാന്‍ ഇവ സഹായിക്കും എന്നതില്‍ സംശയമില്ല. അതോടൊപ്പം മൂല്യബോധവും സ്വഭാവ രൂപീകരണവും നല്കുവാന്‍ നാം ബദ്ധശ്രദ്ധരാണ്. 
    പഠനത്തില്‍ മികവു പുലര്‍ത്തുന്നവരും അതേ സമയം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ സഹായിക്കുവാനായി ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ഈ ഒരു പദ്ധതി പാവപ്പെട്ട കുട്ടികള്‍ക്ക് വലിയ സഹായമായിരിക്കും 
    നമ്മുടെ അതിരൂപതയുടെ തെക്കന്‍ മേഖലകളായ തിരുവനന്തപുരം, അമ്പൂരി, കൊല്ലം പ്രദേശങ്ങളിലെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിയ്ക്ക് ഈയൊരു സംരഭം സഹായിക്കും എന്നുള്ളതില്‍  സംശയമില്ല. ഈയൊരു മേഖലയുടെ വികസനത്തിന് കൂടുതല്‍ സ്ഥാപനങ്ങള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ അതിരൂപതയിലെ സാങ്കേതിക വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈയൊരു സ്ഥാപനം വലിയ അനുഗ്രഹമായിരിക്കും. 
    ഈ കോളജിന്റെ വളര്‍ച്ചയില്‍ ഇക്കാലമത്രയും നേതൃത്വം നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഈ സ്ഥാനപത്തിന് തുടക്കമിടുവാന്‍ യത്‌നിച്ച തിരുവനന്തപുരം ലൂര്‍ദ്ദ് ഫോറോനപള്ളി മുന്‍വികാരി കുറിഞ്ഞിപ്പറമ്പില്‍ ജോസഫ് അച്ചനെയും മറ്റു വൈദികരെയും അത്മായ സഹോദരങ്ങളെയും മറ്റു അഭ്യുദയകാംക്ഷികളെയും കോളജിന്റെ വളര്‍ച്ചയില്‍ പില്‍ക്കാലത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഏവരെയും നന്ദിയോടെ ഓര്‍ക്കുന്നു. 
       ഈ കോളജിന്റെ മുമ്പോട്ടുള്ള വളര്‍ച്ചയില്‍ അതിരൂപതയിലെ എല്ലാവരുടെയും പിന്‍തുണയും സഹകരണവും ഉണ്ടാകണമെന്ന് ഇത്തരുണത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും മൂല്യബോധവും സ്വഭാവരൂപീകരണവും നല്കുന്ന ഒരു പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ വളര്‍ത്തിയെടുക്കുവാന്‍ പ്രതിജ്ഞാബദ്ധതയോടെ അതിരൂപത ഏറ്റെടുത്തിരിക്കുന്ന ഈ കോളജിലേയ്ക്ക് നമ്മുടെ കുട്ടികളെ അയയ്ക്കുവാന്‍ മാതാപിതാക്കള്‍ താല്പര്യം കാണിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്....
ഈശോയില്‍ സ്‌നേഹപൂര്‍വ്വം,

ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത

2019 മാര്‍ച്ച് 31 -ാം തീയതി ഞായറാഴ്ച എല്ലാ ഇടവകകളിലും വി. കുര്‍ബാന മദ്ധ്യേ വായിക്കാനായി നല്കപ്പെട്ട സര്‍ക്കുലര്‍.


useful links