അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ

Friday 14 August 2020

ചങ്ങനാശേരി: കേരള സഭയുടെ ധൈഷണിക തേജസും ഇൻറർചർച്ച് കൗൺസിലിൻ്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഇന്ന് 91-ാം വയസിലേക്കു പ്രവേശിക്കുന്നു. കുറുമ്പനാടം പവ്വത്തിൽ ഉലഹന്നാൻ (അപ്പച്ചൻ)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബർ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപോലീത്തയായി 1985 നവംബർ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാർച്ച് 19നു വിരമിച്ചു. മാർ ജോസഫ് പവ്വത്തിലിന്‍റെ നവതി കഴിഞ്ഞ ഫെബ്രുവരി ഏഴിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിർമാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റൽവകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.
ഇന്ന് രാവിലെ ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിൽ മാർ പവ്വത്തിൽ വിശുദ്ധകുർബാന അർപ്പിക്കുകയും മാർ തറയില്‍ പിതാവ് സഹകാര്‍മ്മികനുമായി. ആഘോഷങ്ങളുണ്ടാവില്ല. സന്ദർശനവും ഒഴിവാക്കിയിട്ടുണ്ട്.

useful links