‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’

Friday 22 May 2020

സ്വർഗത്തിലേക്കുള്ള ഈശോയുടെ ആരോഹണത്തിരുന്നാൾ അഥവാ സൂലാഖാതിരുന്നാൾ വി. ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്. ശ്ലീഹന്മാരുടെ നടപടി പുസ്തകം ഒന്നാം അദ്ധ്യായം 3 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കുറിച്ചുള്ള വിവരണം നമുക്ക് കാണാൻ സാധിക്കും. ഒൻപതാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നുണ്ട്. “ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ അവർ നോക്കിനിൽക്കേ അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപെട്ടു”. മാർക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പത്തൊൻപതാം വാക്യത്തിലും, ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം അൻപത്തിയൊന്നാം വാക്യത്തിലും ഈശോയുടെ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള പരാമർശമുണ്ട്. യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം പതിനേഴാം വാക്യത്തിൽ മഗ്‌ദലനമറിയത്തോടുള്ള ഉയിർത്തെഴുന്നേറ്റ ഈശോയുടെ സംഭാഷണത്തിൽ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. നാം ഏത് ദിവസമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്? ഈശോയുടെ ഉത്ഥാനത്തിനു ശേഷമുള്ള നാല്പതാം ദിവസമാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. കാരണം, ഉത്ഥാനത്തിനുശേഷം കർത്താവ് നാല്പത് ദിവസം ഭൂമിയിൽ ചെലവഴിച്ചുവെന്ന് ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും. നമുക്ക് ഈ തിരുനാളിന്റെ ചരിത്രം ഒന്ന് നോക്കാം. ഈ തിരുനാൾ എന്ന് ആഘോഷിക്ക പ്പെടുവാൻ തുടങ്ങിയെന്നു വ്യക്തമായി പറയുവാൻ സാധിക്കുകയില്ലെങ്കിലും നാലാം നൂറ്റാണ്ടിൽ ഈ തിരുനാൾ നിലവിലിരുന്നു എന്ന കാര്യം സ്പഷ്ടമാണ്. കാരണം നാലാം നൂറ്റാണ്ടിലെ അപ്പസ്തോലിക് കോൺസ്റ്റിട്യൂഷൻസ് അല്ലെങ്കിൽ ശ്ലീഹന്മാരുടെ പഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ ഈ തിരുനാളിനെക്കുറിച്ചുള്ള സൂചനകളുണ്ട്. ‘ഈ ലോകത്തിൽ കർത്താവിന്റെ പ്രവർത്തനങ്ങളുടെ അവസാനദിവസമാകയാൽ ഈ ദിവസം ജോലിചെയ്യരുതെ’ന്നു ഈ ഗ്രന്ഥം പറയുന്നുണ്ട്. ഇന്നും ഈ ദിവസം നാമെല്ലാവരും പരി. കുർബാനയിൽ സംബന്ധിക്കണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ടല്ലോ. ഈ തിരുനാളിനെക്കുറിച്ചു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വലിയ സഭാപിതാവായ മാർ അഗസ്റ്റിനും പഠിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ നാലാം നൂറ്റാണ്ടിനു മുമ്പ് ഈ തിരുനാൾ ഈശോയുടെ ഉയിർപ്പിനോട് ചേർത്തുവച്ചാകണം ആചരിച്ചിരുന്നത്. കാരണം ആദിമസഭ കർത്താവിന്റെ ഉയിർപ്പുമുതൽ റൂഹാദ്ക്കുദശായുടെ ആഗമനം വരെയുള്ള കാര്യങ്ങൾ വേർതിരിച്ചു കണ്ടിരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നാലാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യസുറിയാനി സഭയും ഈ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചിരിക്കണം. ആറാം നൂറ്റാണ്ടിലുള്ള ഒരു പൗരസ്ത്യ സുറിയാനി കൃതിയിൽ ഈ തിരുനാളിനെക്കുറിച്ചും, എന്തിനാണ് ഈ തിരുനാൾ ആഘോഷിക്കുന്നതെന്നും, എന്താണ് ഈ തിരുനാൾ നമുക്ക് നൽകുന്ന സന്ദേശമെന്നും വ്യക്തമാക്കുന്നുണ്ട്. ‘സൂലാഖാ’ എന്ന വാക്കാണ് ഈ തിരുനാളിന് സുറിയാനിയിൽ വിളിക്കുന്ന പേര്. ആരോഹണം, മുകളിലേക്കു കയറുക, ഉയരുക, എടുക്കപ്പെടുക എന്നൊക്ക ഈ സുറിയാനി പദത്തിന് അർത്ഥമുണ്ട്. ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ ഈ വാക്ക് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്. ദൂതന്മാർ ശ്ലീഹന്മാരോട് പറയുകയാണിവിടെ, “നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് എടുക്കപെട്ട ഈശോ സ്വർഗത്തിലേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടതുപോലെ തിരിച്ചുവരും”. ഇവിടെ കയറുക, എടുക്കപ്പെടുക എന്ന രണ്ടുവാക്കുകളും നമുക്ക് കാണാൻ സാധിക്കും. എടുക്കപ്പെട്ടു എന്ന വാക്ക് ഈശോയുടെ ദൈവത്വത്തിന് കുറവൊന്നും ഉണ്ടാക്കുന്നില്ല. ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടി മേഘങ്ങളാകുന്ന രഥങ്ങൾ ഈശോയെ വഹിച്ചുകൊണ്ട് പോയി എന്ന് മാത്രമാണ് ഇവിടെ അർത്ഥമാക്കുന്നത്. സൂലാഖാ തിരുനാളിന്റെ ദിവസത്തെ യാമപ്രാർത്ഥനകളിൽ എടുക്കപ്പെട്ടു എന്ന വാക്ക് നമ്മൾ കാണുമ്പോൾ മുകളിൽ പറഞ്ഞ രീതിയിൽ വേണം അതിനെ മനസിലാക്കുവാൻ. പൗരസ്ത്യ സുറിയാനി സഭയിൽ ഈ തിരുനാൾ നാലാം നൂറ്റാണ്ടു മുതലെങ്കിലും ആഘോഷിക്കുവാൻ തുടങ്ങിയിരുന്നുവെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. സൂലാഖാ അഥവാ ആരോഹണം എന്ന വാക്ക് അനേകം പ്രാവശ്യം നമുക്ക് ഈ ദിവസത്തെ


useful links