ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.

Friday 22 May 2020

 

ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV (Media Apostolate Archeparchy of Changanacherry) അതിരൂപതാദിനത്തിൽ അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവ് ഉദ്ഘാടനം ചെയ്തു.

 

ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലഘട്ടത്തിൽ വിശ്വാസ പരിശീലനത്തിനും വിശ്വാസ സംരക്ഷണത്തിനും സമൂഹത്തിന് ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് അതിരൂപത ഔദ്യോഗികമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്.  ഇതിലൂടെ നമ്മുടെ അതിരൂപതയിൽ നിലവിലുള്ള യൂട്യൂബ് ചാനലുകളുടെയും മറ്റ് മാധ്യമ പ്രവർത്തനങ്ങളുടെയും ഏകോപനവും സാധ്യമാകുകയാണ്. ഒരാഴ്ച മുമ്പ് അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ച MAAC TV യ്ക്ക് ഇതിനോടകം എണ്ണായിരത്തോളം പ്രേക്ഷകരുണ്ട്. ഹ്രസ്വമായ സമയത്തിനുള്ളിൽ നാല്യതിലധികം വീഡിയോകൾ പുത്തിറക്കുവാൻ MAAC TV ക്ക് കഴിഞ്ഞു.

 

അതിരൂപതയിൽ ഒരു കുടുംബമായി MAAC TV ചാനൽ subscribe ചെയ്യാൻ അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത   ഉദ്ഘാടന വേളയിൽ അതിരൂപതാംഗങ്ങളോട് ആഹ്വാനം ചെയ്തു.


useful links