അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം

Sunday 12 February 2017

132-ാമത് അതിരൂപതാദിന ആചരണത്തിന്റെ ഇടവകതല ആഘോഷം മെയ് 12 ഞായറാഴ്ച്ച ചങ്ങനാശ്ശേരി അതിരൂപതിയിലെ എല്ലാ ഇടവകകളിലും നടത്തി. ഇടവകതല ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയില്‍ സഹായമെത്രാന്‍ അഭി. മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. അതിരൂപതയിലെ എല്ല ഇടവകകളിലും വി.കുര്‍ബ്ബാന മദ്ധ്യേ അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ സര്‍ക്കുലര്‍ വായിക്കുകയും വി. കുര്‍ബ്ബാനയ്ക്കുശേഷം പേപ്പല്‍ പതാക ഉയര്‍ത്തുകയും അതിരൂപതാ അന്തം ആലപിക്കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 
അതിരൂപതാദിനത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനാവാരാചരണം മെയ് 12 മുതല്‍ 19 വരെ ചങ്ങനാശ്ശേരി അതിരൂപതിയിലെ എല്ലാ ഇടവകകളിലും നടക്കും. മെയ് 17 വെള്ളിയാഴ്ച്ച ഉപവാസപ്രാര്‍ത്ഥനാദിനമായും ആചരിക്കും. 132-ാമത് അതിരൂപതാദിനാചരണം മെയ് 20 തിങ്കളാഴ്ച്ച അമ്പൂരി ഫൊറോനയുടെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ്ദ് എഞ്ചിനീയറിങ്ങ് കോളജിലാണ് സംഘടിപ്പിക്കുന്നത്.


useful links