പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...

Thursday 17 September 2020

നമ്മുടെ പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചൻ ഇന്ന് (സെപ്തം. 17 വ്യാഴം ) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ സെപ്തം. 19 ശനിയാഴ്ച രാവിലെ 9 മണിക്ക്  ഭവനത്തിൽ ആരംഭിക്കും. 10 മണിക്ക് തോട്ടയ്ക്കാട് സെന്റ്. ജോർജ്  പള്ളിയിൽ വി.കുർബാന, തുടർന്ന് സിമിത്തേരിയിൽ സമാപന ശുശ്രുഷയും മൃതസംസ്കാരവും. ശനിയാഴ്ച രാവിലെ 7 മണിമുതൽ  തോട്ടയ്ക്കാട് ഭവനത്തിൽ പൊതു ദർശനത്തിന് അവസരം ഉണ്ടായിരിക്കും.കോവിഡ് പ്രോട്ടോക്കോൾ ബാധകമായിരിക്കും..      

 

തോട്ടയ്ക്കാട് വെട്ടിത്താനം കുടുംബത്തിൽ 1937 ഒക്ടോബർ 6 ന് ജോസഫ് മേരി ദമ്പതികളുടെ മകനായി ജനനം . പാറേൽ ആലുവ സെമിനാരികളിൽ വൈദിക പരിശീലനം നേടി 1964 മാർച്ച് 12 ന് പൗരോഹിത്യം സ്വീകരിച്ചു. കുറുമ്പനാടം, അമ്പൂരി, നെടുംകുന്നം എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരി ആയി ശുശ്രൂഷ ചെയ്തു . അതിനു ശേഷം ചാഞ്ഞോടി, നെടുങ്ങാട്, കൂരോപ്പട, മാടപ്പള്ളി, മുണ്ടന്താനം, കുളത്തൂർ, വള്ളംചിറ, പാലോട് , തേക്കുപാറ , പായിപ്പാട് ലൂർദ്ദ് , കൈനടി, ആര്യങ്കാവ്, ആർപ്പൂക്കര, പുന്നവേലി, ചെറിയവിളനല്ലൂർ, തടിയൂർ, എഴുമറ്റൂർ എന്നീ ഇടവകളിൽ വികാരി ആയി ശുശ്രൂഷ ചെയ്ത ശേഷം 2008 ഏപ്രിൽ 22 നു കടയനിക്കാട്‌  വിമല പുവർ ഹോമിൽ വിശ്രമജീവിതം ആരംഭിച്ചു. 2014 ജൂൺ 3 മുതൽ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം തുടരുകയായിരുന്നു. 

 

സൗമ്യനും ശാന്തശീലനും ലളിത ജീവിതത്തിനു ഉടമയുമായിരുന്ന ബഹുമാനപ്പെട്ട വെട്ടിത്താനം മാത്യു അച്ചനിലൂടെ ദൈവം ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാം. അച്ചന്റെ ആത്‌മാവിന് നിത്യശാന്തിനേരാം.


useful links