മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി

Saturday 23 March 2019

ആ​​ധു​​നി​​ക ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ശി​​ല്പി മോ​​ൺ. കു​​ര്യാ​​ക്കോ​​സ് ക​​ണ്ട​​ങ്ക​​രി​​ക്ക് ച​​ര​​മ​​ശ​​താ​​ബ്ദി. ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല ഉ​​യ​​ർ​​ത്തി​​ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രം​​ഭ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ദ്യ വി​​കാ​​രി ജ​​ന​​റാ​​ൾ ആ​​യ ഈ ​​വൈ​​ദി​​ക​​ന്‍റെ സ്പ​​ർ​​ശ​​മു​​ണ്ട്. ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി വി​​കാ​​രി​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം പാ​​റേ​​ൽ പ​​ള്ളി​​യു​​ടെ സ്ഥാ​​പ​​ക​​ൻ കൂ​​ടി​​യാ​​ണ്. നാ​​ടി​​ന്‍റെ ശി​​ല്പി​​യാ​​യി​​രു​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വേ​​​ർ​​​പാ​​​ട് അ​​​ന്ന​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ങ്ങ​​​നെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു എ​​​ന്നു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു വൈ​​​ദി​​​ക​​​ന്‍റെ വി​​​വ​​​ര​​​ണം 1919 മാ​​​ർ​​​ച്ച് 24ന് ​​​ദീ​​​പി​​​ക പ​​​ത്ര​​​ത്തി​​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

ജീ​​​വി​​​ത​​​രേ​​​ഖ

ച​​​ങ്ങ​​​നാ​​​ശേ​​​രി ക​​​ണ്ട​​​ങ്ക​​​രി കു​​​ടും​​​ബ​​​ത്തി​​​ൽ 1852 ഓ​​​ഗ​​​സ്റ്റ് 24ന് ​​​മോ​​​ൺ. ക​​​ണ്ട​​​ങ്ക​​​രി ജ​​​നി​​​ച്ചു. 1877ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷം ച​​​ങ്ങ​​​നാ​​​ശേ​​​രി പ​​​ള്ളി​​​യി​​​ൽ അ​​​സ്തേ​​​ന്തി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് മു​​​ട്ടം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, അ​​​ന്പ​​​ഴ​​​ക്കാ​​​ട്, പു​​​ത്ത​​​ൻ​​​പീ​​​ടി​​​ക, മാ​​​ഞ്ഞൂ​​​ർ, ആ​​​ല​​​പ്പു​​​ഴ പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 1887ൽ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ നാ​​​ലാ​​​മ​​​ത്തെ​​​യും ഇ​​​പ്പോ​​​ഴു ള്ളതു​​​മാ​​​യ പ​​​ള്ളി പു​​​തു​​​ക്കി പ​​​ണി​​​ത ഉ​​​ട​​​നെ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം 1919 വ​​​രെ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ച്ചു. 1908ൽ ​​​മാ​​​ർ മാ​​​ക്കി​​​ലി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 1911ൽ ​​​മോ​​​ൺസിഞ്ഞോർ പ​​​ദ​​​വി ല​​​ഭി​​​ച്ചു.

സ്കൂ​​ളു​​ക​​ൾ

മാ​​​ക്കി​​​ൽ, കു​​​ര്യാ​​​ള​​​ശേ​​​രി മെ​​​ത്രാ​​​ന്മാ​​​രു​​​ടെ റോ​​​മാ യാ​​​ത്രാ​​​വേ​​​ള​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 1895 മു​​​ത​​​ൽ കാ​​​ൽ നൂ​​​റ്റാ​​​ണ്ടു കാ​​​ല​​​ത്തോ​​​ളം എ​​​സ്ബി സ്കൂ​​​ൾ മാ​​​നേ​​​ജ​​രാ​​യി​​രു​​ന്നു.

ച​ങ്ങ​നാ​ശേ​രി​യി​ൽ മ​ല​യാ​ളം അ​പ്പ​ർ നാ​ല്, അ​ഞ്ച് ക്ലാ​സു​വ​രെ​യേ പ​ഠ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. വി​കാ​രി അ​പ്പ​സ്തോ​ലി​ക്ക മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞി​ന്‍റെ അ​നു​മ​തി​യോ​ടെ 1890-ൽ ​ച​ങ്ങ​നാ​ശേ​രി​യി​ൽ സ്കൂ​ൾ ആ​രം​ഭി​ച്ചു. അ​തി​നു സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വും കി​ട്ടി. പെ​ൺ​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ട‌ി​യു​ള്ള ഒ​രു സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം മ​ഹാ​ക​വി ഉ​ള്ളൂ​ർ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ പി​താ​വാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ​വ​ഴി അ​ദ്ദേ​ഹം സാ​ധി​ച്ചെ​ടു​ത്തു. ആ​റു മാ​സ​ത്തി​ന​കം 100 വി​ദ്യാ​ർ​ഥി​നി​ക​ൾ ചേ​ർ​ന്നു. തു​ട​ർ​ന്ന് ബി​ഷ​പ് ചാ​ൾ​സ് ല​വീ​ഞ്ഞി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്കൂ​ൾ ക​ർ​മ​ലീ​ത്താ സ​ന്യാ​സി​നി​ക​ളെ ഏ​ല്പി​ച്ചു. അ​ങ്ങ​നെ ഇ​ന്ന​ത്തെ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന് അ​ദ്ദേ​ഹം ജ​ന്മം ന​ൽ​കി.

നാ​​ടി​​ന്‍റെ മു​​ന്നേ​​റ്റം

1888ൽ ​​​ന​​​ട​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ മു​​​ഖ്യ സം​​​ഘാ​​​ട​​​ക​​​ൻ മോ​​​ൺ. ക​​​ണ്ട​​​ങ്ക​​​രി​​​യാ​​​യി​​​രു​​​ന്നു. ശൈ​​​ശ​​​വ വി​​​വാ​​​ഹ നി​​​രോ​​​ധ​​​നവും ആ​​​ഭ​​​ര​​​ണ​​​ധൂ​​​ർ​​​ത്തിനും, മ​​​ദ്യാ​​​സ​​​ക്തി​​​ക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.

ക​​​ണ്ട​​​ങ്ക​​​രി​​​യ​​​ച്ച​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചാ​​​ൾ​​​സ് ല​​​വീ​​​ഞ്ഞി​​​ന്‍റെ ‌അ​​​ന്പ​​​താം പി​​​റ​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. പി​​​റ്റേ​​​ന്ന് ഇ​​​പ്പോ​​​ൾ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഭ​​​വ​​​നം ഇ​​​രി​​​ക്കു​​​ന്ന ഇ​​​രു​​​ന്പ​​​നം​​​കു​​​ന്ന് ത​​​കി​​​ടി കാ​​​ണി​​​ച്ചു​​​കൊ​​​ടു​​ത്തു. ഇ​​​ഷ്ട​​​മെ​​​ങ്കി​​​ൽ ഈ ​​​സ്ഥ​​​ലം വി​​​കാ​​​രി​​​യാ​​​ത്തിന് ആ​​​സ്ഥ‌ാ​​​ന​​​മാ​​​യ‌ി വാ​​​ങ്ങി​​​ച്ചു​​​ത​​​രാ​​​മെ​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു. 1890 ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് സ്ഥ​​​ല​​​മി​​​ട​​​പാ​​​ട് പൂ​​​ർ​​​ത്തി​​​യാ​​​യി. 1891 ഫെ​​​ബ്രു​​​വ​​​രി 21ന് ​​​റോ​​​മി​​​ന്‍റെ അ​​​നു​​​വാ​​​ദ​​​പ്ര​​​കാ​​​രം കോ​​​ട്ട​​​യം വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ ആ​​​സ്ഥാ​​​നം ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ക​​​ണ്ട​​​ങ്ക​​​രി​​​യ​​​ച്ച​​​ന്‍റെ പൈ​​​തൃ​​​ക സം​​​ര​​​ക്ഷ​​​ണ​​​ത്ത‌​​​ണ​​​ലി​​​ൽ അ​​​ങ്ങ​​​നെ മെ​​​ത്രാ​​​നും സ​​​ന്യാ​​​സി​​​നി​​​ക​​​ളും സ്കൂ​​​ളും ബോ​​​ർ​​​ഡിം​​​ഗും എ​​​ല്ലാം ച​​​ങ്ങ​​​നാ​​​ശേ​​​രി പ​​​ള്ളി അ​​​ങ്ക​​​ണ​​​ത്തി​​​ൽ ഒ​​​രു ന​​​ഴ്സ​​​റി​​​പോ​​​ലെ പ​​​രി​​​പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​റി​​​ച്ചു ന​​​ട​​​പ്പെ​​​ട്ടു വ​​​ള​​​ർ​​​ന്ന​​​വ​​​യാ​​​ണ് ഇ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ അ​​​ര​​​മ​​​ന​​​യും എ​​​സ്ബി കോ​​​ള​​​ജു​​​മെ​​​ല്ലാം. ചാ​​​ൾ​​​സ് ല​​​വീ​​​ഞ്ഞി​​​ന്‍റെ വ​​​ലം​​​കൈ​​​യാ​​​യി​​​നി​​​ന്നു​​​കൊ​​​ണ്ട് ച​​​ങ്ങ​​​നാ​​​ശേ​​​രി ക്ലാ​​​ര സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം, അ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി.​​​ജെ​​​ർ​​​മേ​​​ൻ അ​​​ഗ​​​തി​​​മ​​​ന്ദി​​​രം, സ​​​ന്യാ​​​സി​​​നി​​​ക​​​ൾ​​​ക്കും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും ത​​​യ്യ​​​ൽ അ​​​ല​​​ങ്കാ​​​ര​​​പ്പ​​​ണി​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​നം; എ​​​ല്ലാം ക​​​ണ്ട​​​ങ്ക​​​രി​​​യ​​​ച്ച​​​ന്‍റെ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

പാ​​​റേ​​​ൽ​​​പ​​​ള്ളി സ്ഥാ​​​പ​​​നം

ക​​​ണ്ട​​​ങ്ക​​​രി​​​യ​​​ച്ച​​​ന്‍റെ സ​​​ഭാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ എ​​​ടു​​​ത്തു​ പ​​​റ​​​യ​​​ത്ത​​​ക്ക സം​​​ഭാ​​​വ​​​ന​​​യാ​​​ണ് പാ​​​റേ​​​ൽ അ​​​മ​​​ലോ​​​ത്ഭ​​​വ മാ​​​താ​​​വി​​​ന്‍റെ ജൂ​​​ബി​​​ലി ക​​​പ്പേ​​​ള. വി​​​കാ​​​രി​​​യാ​​​ത്തി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ചു നി​​​ർ​​​മി​​​ച്ച​​​താ​​​ണ് ഇ​​​ത്.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ സ​​​മു​​​ന്ന​​​ത​​​നാ​​​യ മോ​​​ൺ. ക​​​ണ്ട​​​ങ്ക​​​രിയുടെ സ​​​മീ​​​പം നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​ർ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ത്ത​​​നാ​​​ർ ഉ​​​ണ്ടാ​​​യി​​​രുന്ന​​​പ്പോ​​​ൾ ത​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചി​​​രു​​​ന്നു പൊ​​​തു​​​കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ച​​​യ്തു തീ​​രു​​മാ​​നി​​ക്കു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് നാ​​​യ​​​ർ സ​​​മു​​​ദാ​​​യ നേ​​​താ​​​വാ​​​യ മ​​​ന്ന​​​ത്തു പ​​​ദ്മ​​​നാ​​​ഭ​​​ൻ അ​​​നു​​​സ്മ​​​രി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി

ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ ഒ​​​രു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ക്കാ​​​ൻ 500 രൂ​​​പ കെ​​​ട്ടി​​​വ​​​ച്ചാ​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​മ​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം പൗ​​​ര​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ യോ​​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തു. പ​​​ര​​​പ്പ​​​നാ​​​ടു രാ​​​ജ​​​രാ​​​ജ​​​വ​​​ർ​​​മ ത​​​ന്പു​​​രാ​​​ൻ 100 രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്തു. കാ​​​ല​​​വി​​​ളം​​​ബ​​​മ​​​ന്യേ 500 രൂ​​​പ സം​​​ഘ​​​ടി​​​പ്പി​​​ച്ച് അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ച്ചു. ത​​​പാ​​​ൽ ഓ​​​ഫീ​​​സ്, മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി, ടൗ​​​ൺ ഹാ​​​ൾ എ​​​ന്നി​​​വ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ഫ​​​ല​​​മാ​​​ണ്. കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ ചാ​​​ൾ​​​സ് ല​​​വീ​​​ഞ്ഞ് ജൂ​​​ബി​​​ലി മെ​​​മ്മോ​​​റി​​​യ​​​ൽ ഫു​​​ട്ബോ​​​ൾ, ക​​​ലാ​​​മേ​​​ഖ​​​ല​​​യി​​​ൽ ഷേ​​​ക്സ്പി​​​യ​​​ർ നാ​​​ട​​​കാ​​​വ​​​ത​​​ര​​​ണം, സാ​​​ഹി​​​ത്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ലി​​​റ്റ​​​റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഭാ വൈ​​​ഭ​​​വ​​​ത്തി​​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ്.​​​ പ​​​ള്ളി​​​ക്കു സ​​​മീ​​​പം ഒ​​​രു ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ൾ സ്ഥാ​​​പി​​ച്ചു.

മോ​​ൺ.​​ ക​​ണ്ട​​ങ്ക​​രി​​യു​​ടെ ച​​ര​​മ​​ശ​​താ​​ബ്ദി ആ​​ച​​ര​​ണം ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

ഡോ.​​ ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ


useful links