ഫോര്‍വേഡഡ് തിന്മ..

Sunday 12 February 2017

നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ സാവകാശം കടന്നുവരുന്ന തിന്മയുടെ പ്രവണതകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കാം. ഏറെ പ്രത്യേകമായി ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും വ്യക്തികളുടെയും സൽപ്പേര് കളങ്കപ്പെടുത്താൻ താൽപര്യക്കാർ എഴുതിയുണ്ടാക്കുന്ന മെസ്സേജുകൾ വിവേചനമില്ലാതെ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നത് പരദൂഷണതുല്യവും അഞ്ചാം പ്രമാണത്തിന്‍റെ ലംഘനവുമാണെന്ന്തു ഓർമ്മപ്പെടുത്തുന്നു. സത്യം എന്തെന്ന് നമുക്ക് നേരിട്ട് അറിവില്ലാത്തതും നമ്മെ യാതൊരു വിധത്തിലും ബാധിക്കാത്തതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലെ യാന്ത്രികതയും മറ്റുള്ളവർക്ക് അതുളവാക്കുന്ന വേദനയും കണ്ണുനീരും ആത്മശോധനയ്ക്ക് വിഷയമാക്കേണ്ടതാണ്. വിവിധ തലങ്ങളിലൂടെ നമ്മുടെ കുടുംബങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കും കടന്നുവരുന്ന തിന്മ നമ്മെ കീഴ്പെടുത്താതിരിക്കാൻ ജാഗ്രതയുള്ളവരാകാം.

 

പ്രലോഭനങ്ങളുടെ മേൽ വിജയം വരിച്ച സ്വജീവിതം പിതാവിനു സമർപ്പിച്ച ഈശോയെപ്പോലെ നമുക്കും ദുരാശകൾ ഉന്മൂലനം ചെയ്ത് തീക്ഷ്ണത നിറഞ്ഞ പ്രാർത്ഥനയിലും ആത്മാർത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂർവ്വമായ ദാനധർമ്മ പൂർത്തീകരണ ങ്ങളിലും തിന്മയ്ക്ക് എതിരെയുള്ള നിതാന്തജാഗ്രതയിലും ജീവിത യാത്ര തുടരാം. ഈ നോമ്പുകാലത്ത് സംഭരിക്കുന്ന ആത്മീയശക്തി അതിന് നമ്മെ പ്രാപ്തരാക്കട്ടെ....

 

(താമരശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ നോമ്പുകാല ഇടയലേഖനത്തില്‍ നിന്നും)


useful links