അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Monday, 24 August 2020
News Image
സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററം വരുത്തികൊണ്ട് അജപാലനശുശ്രൂഷാരംഗം നവീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ 28-മത് മെത്രാന്‍ സിനഡിന്‍റെ രണ്ടാമത് സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍ വിശ്വാസികളുടെ സമഗ്രമായ വികസനത്തിനു പ്രാധാന്യം നല്കണമെന്ന് എടുത്തുപറഞ്ഞ കര്‍ദിനാള്‍, കഴിഞ്ഞകാലങ്ങളില്‍ ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സഭ ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ചതുപോലെതന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭ കാര്യക്ഷമമായി ഇടപെടണമെന്ന് തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 
 
തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍, കാലംചെയ്ത അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മലയോര കര്‍ഷകജനതയുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളേയും  ജീവന്‍റെ പ്രോത്സാഹനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളേയും എടുത്തുപറയുകയും അദേഹത്തിന് നിത്യശാന്തി നേരുകയും ചെയ്തു. രൂപതാഭരണത്തില്‍നിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന്‍റെ നിസ്തുലമായ സഭാശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഉത്തരവാദിത്വം ഏറെറടുത്ത മാര്‍ ജോസ് പുളിയ്ക്കലിന് സിനഡിന്‍റെ പേരിലുള്ള ആശംസകള്‍ അറിയിക്കുകയും ചെയ്തു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പീററര്‍ കൊച്ചുപുരയ്ക്കലിന് പ്രത്യേകം സ്വാഗതമാശംസിച്ചു. സീറോമലബാര്‍ സഭാവിശ്വാസികളുടെ ഉപയോഗത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസലിക്കാ നല്കിയതിന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും റോമാരൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരിജനറാളിനും പ്രത്യേകം നന്ദിപറഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നമ്മുടെ സഭയെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള സഭയുടെ ഒരു ആഗ്രഹപൂര്‍ത്തീകരണമാണിതെന്നും അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രൂപതകളുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ഇടപെടലുകളെ കര്‍ദിനാള്‍ പ്രത്യേകം അനുസ്മരിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
 
കോവിഡ്-19 പ്രോട്ടോക്കോള്‍ നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്ക് സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ വന്ന് പരമ്പരാഗത രീതിയിലുള്ള സിനഡ് സമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സീറോമലബാര്‍ സഭയുടെ മെത്രാന്‍സിനഡ് ഇലക്ട്രോണിക് പ്ലാററ്ഫോമിലൂടെ നടത്തുന്നത്. സീറോമലബാര്‍ സഭയിലെ 64 മെത്രാന്‍മാരില്‍ രൂപതാഭരണത്തിലുള്ളവരും വിരമിച്ചവരുമായ 61 പേര്‍ ഈ ഓണ്‍ലൈന്‍ സിനഡ് സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. മൂന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളായിരിക്കും പ്രധാനമായും സിനഡില്‍ ചര്‍ച്ചചെയ്യുന്നത്. ചൊവ്വാഴ്ച ആരംഭിച്ച മെത്രാന്‍സിനഡ് മൂന്ന് ദിവസം നീണ്ടുനില്ക്കും. ഓരോദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ സമയമാണ് സിനഡിനുവേണ്ടി മാററിവെയ്ക്കുന്നത്. വിവിധരാജ്യങ്ങളുടെ സമയക്രമമനുസരിച്ച് എല്ലാ മെത്രാന്‍മാര്‍ക്കും പങ്കെടുക്കുന്നതിനുവേണ്ടിയിട്ടാണ് ഇത്തരത്തില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. 
 
ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍
(പി.ആര്‍.ഒ.) 

Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌​സി പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത സ​​പ്ത​​തി​​യി​​ലേ​​ക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാ​ർ​ക്സി​സ​ത്തി​ന്‍റെ ഭാ​വി കേ​ര​ള​ത്തി​ൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഏ​റ്റെ​ടു​ക്കു​ന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കു തേ​ർ​തെ​ളി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​രം​ഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം